ദേ ചേച്ചി പിന്നെയും; മെട്രോയിൽ സ്ത്രീകളുടെ ബഹളവും തല്ലും, വൈറലായി വീഡിയോ 

By Web Team  |  First Published Dec 3, 2023, 11:08 AM IST

ചൂടാവുക മാത്രമല്ല അവർ പെൺകുട്ടിയെ തല്ലുകയും ചെയ്യുന്നുണ്ട്. ആദ്യം തല്ലുമ്പോൾ പെൺകുട്ടി പ്രതികരിക്കുന്നില്ല. എന്നാൽ, രണ്ടാമതും തല്ലുമ്പോൾ പെൺകുട്ടി കൈതട്ടി മാറ്റുകയാണ്. എന്നാൽ, പിന്നെയും അവർ പെൺകുട്ടിയെ തല്ലുന്നു.


മെട്രോയിൽ സ്ഥിരമായി യാത്ര ചെയ്യുന്ന അനേകം മനുഷ്യരുണ്ട്. വളരെ രസകരവും വിചിത്രവും അസ്വസ്ഥവുമായ ഒക്കെ അനുഭവങ്ങളിലൂടെ അവർക്ക് കടന്നു പോകേണ്ടി വന്നിട്ടുമുണ്ടാകും. അത്തരത്തിലുള്ള നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ചിലപ്പോഴൊക്കെ ചില വഴക്കുകൾക്കും പൊരിഞ്ഞ തല്ലിനും ഒക്കെ ആളുകൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നേക്കും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത് desi mojito എന്ന യൂസറാണ്. 'മെട്രോ ഫൈറ്റ് ഇൻ ലേഡീസ്' എന്ന് വീഡിയോയിൽ എഴുതിയിട്ടുണ്ട്. 'മറ്റൊരു സാധാരണ ദിവസം' എന്നാണ് വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിട്ടുള്ളത്. വീഡിയോയിൽ ഒരു പെൺകുട്ടി ഒരു സീറ്റിന് മുന്നിലായി ഒരു ഭാ​ഗത്ത് നിൽക്കുന്നതായി കാണാം. ആ പെൺകുട്ടിയുടെ കാൽ തട്ടുന്നതുമായി ബന്ധപ്പെട്ട് സീറ്റിലിരിക്കുന്ന സ്ത്രീക്ക് എന്തോ പ്രശ്നമുണ്ട് എന്ന് തോന്നും. അവർ പെൺകുട്ടിയോട് ചൂടാവുന്നത് കാണാം. 

Latest Videos

എന്നാൽ, ചൂടാവുക മാത്രമല്ല അവർ പെൺകുട്ടിയെ തല്ലുകയും ചെയ്യുന്നുണ്ട്. ആദ്യം തല്ലുമ്പോൾ പെൺകുട്ടി പ്രതികരിക്കുന്നില്ല. എന്നാൽ, രണ്ടാമതും തല്ലുമ്പോൾ പെൺകുട്ടി കൈതട്ടി മാറ്റുകയാണ്. എന്നാൽ, പിന്നെയും അവർ പെൺകുട്ടിയെ തല്ലുന്നു. ഇതോടെ പെൺകുട്ടി ദേഷ്യപ്പെടുകയും അവരെയും തല്ലുകയും ചെയ്യുകയാണ്. നല്ല തിരക്കുണ്ട് മെട്രോയിൽ എന്നതും വീഡിയോയിൽ നിന്നും വ്യക്തമാണ്. 

Another normal day:) pic.twitter.com/2ZgH8Y5ZH2

— desi mojito 🇮🇳 (@desimojito)

വളരെ പെട്ടെന്ന് തന്നെയാണ് ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. മിക്കവരും പറഞ്ഞത് ഇത് സാധാരണ കാഴ്ചയാണ് എന്നാണ്. മിക്കവാറും ട്രെയിനിലും മെട്രോയിലും ഒക്കെ യാത്ര ചെയ്യുമ്പോൾ ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടാകാറുണ്ട് എന്നും പലരും കമന്റ് ചെയ്തു. 

വായിക്കാം: ജപ്പാൻ ഇപ്പോൾത്തന്നെ 2050 -ലാണോ? ട്രെയിനിലെ തിരക്ക് പരിഹരിക്കാൻ കിടിലൻ ഐഡിയ, വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!