അയ്യയ്യോ ഇതെങ്ങനെ കഴിക്കും, അറപ്പ് തോന്നുന്നു; വൃത്തിഹീനമായ തറയിലിട്ടുരുട്ടി പലഹാരം തയ്യാറാക്കൽ

By Web Team  |  First Published Dec 24, 2024, 4:13 PM IST

നിലത്തെയും ചുമരിലെയും പൊടിയും അഴുക്കും എല്ലാം ഈ പലഹാരത്തിൽ ചേരില്ലേ എന്നാണ് ആളുകൾ ചോദിക്കുന്നത്. ഇത്രയും ശുചിത്വം പാലിക്കാതെയുണ്ടാക്കുന്ന ഭക്ഷണം കഴിച്ചാൽ ഉണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ചും പലരും ചോദിച്ചു.


ഓരോ നാട്ടിലും കാണും ചില പലഹാരങ്ങൾ. യാത്രകൾ പോകുന്നതിന്റെ ലക്ഷ്യം സ്ഥലങ്ങളും കാഴ്ചകളും കണ്ട് ആസ്വദിക്കുക എന്നത് മാത്രമല്ല, രുചികൾ പരീക്ഷിക്കുക എന്നത് കൂടിയാണ്. മിക്കവാറും ആളുകൾക്ക് പലഹാരങ്ങൾ ഇഷ്ടമാണ്. എന്നാൽ, ഇത് വാങ്ങിക്കഴിക്കുന്നതിൽ നിന്നും നമ്മെ തടയുന്ന ഒരു പ്രധാന കാര്യം ഇതുണ്ടാക്കിയിരിക്കുന്നത് വൃത്തിയോടു കൂടിയാണോ എന്ന ചിന്തയാണ്. 

മാത്രമല്ല, ഒട്ടും ശുചിത്വം പാലിക്കാതെ ഭക്ഷണങ്ങളുണ്ടാക്കുന്നതിന്റെ അനേകം വീഡിയോകൾ നാം സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാവും. അതിനെതിരെ പലപ്പോഴും വിമർശനങ്ങളും ഉയരാറുണ്ട്. ഈ വീഡിയോ കണ്ടവരും ഇപ്പോൾ രോഷം പ്രകടിപ്പിക്കുകയാണ്. 

Latest Videos

undefined

റെവ്രി എന്ന പലഹാരം തയ്യാറാക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ, അത് ഒട്ടും ശുചിത്വമോ ശ്രദ്ധയോ ഒന്നും തന്നെ ഇല്ലാതെയാണ് തയ്യാറാക്കുന്നത്. വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് ഖാന ഇ സിന്ദ​ഗി എന്ന അക്കൗണ്ടിൽ നിന്നാണ്. ആ​ഗ്രയിൽ നിന്നാണ് ഈ വീഡിയോ പകർ‌ത്തിയിരിക്കുന്നത് എന്നും പറയുന്നുണ്ട്. 

വീഡിയോയിൽ കാണുന്നത് തികച്ചും വൃത്തിഹീനമായ ഒരു തറയിൽ വച്ച് പലഹാരമുണ്ടാക്കാനുള്ള ‌മാവ് മറ്റ് ചേരുവകൾ ഒക്കെ ചേർത്ത് കുഴയ്ക്കുന്നതാണ്. പിന്നീട് അത് ഭിത്തിയിൽ വച്ച് ഉരുട്ടിയെടുക്കുന്നതും കാണാം. കയ്യുറകൾ പോലും ഇല്ലാതെ ശുചിത്വത്തിന്റെ കാര്യത്തിൽ അടിസ്ഥാനമായി പാലിക്കേണ്ട കാര്യങ്ങൾ പോലും പാലിക്കാതെയാണ് അവർ ഇത് ചെയ്യുന്നത് എന്നതാണ് ആളുകളെ ആശങ്കപ്പെടുത്തിയിരിക്കുന്നത്. 

നിലത്തെയും ചുമരിലെയും പൊടിയും അഴുക്കും എല്ലാം ഈ പലഹാരത്തിൽ ചേരില്ലേ എന്നാണ് ആളുകൾ ചോദിക്കുന്നത്. ഇത്രയും ശുചിത്വം പാലിക്കാതെയുണ്ടാക്കുന്ന ഭക്ഷണം കഴിച്ചാൽ ഉണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ചും പലരും ചോദിച്ചു. ഇങ്ങനെയുള്ള ഭക്ഷണം വിൽക്കാൻ എങ്ങനെയാണ് അനുമതി കിട്ടുന്നത് എന്ന് ചോദിക്കുന്നവരും ഉണ്ട്. 

ഞെട്ടിച്ച് കടലവിൽപ്പനക്കാരി പെൺകുട്ടി, ഇം​ഗ്ലീഷിൽ പുലി, 6 ഭാഷകൾ പറയും, സ്കൂളിൽ പോയിട്ടേയില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!