'അരുവിയിൽ നിന്നൊരു ചായ'; ബ്രോ അവിടെ ആരെങ്കിലും മൂത്രമൊഴിച്ചിട്ടുണ്ടാകില്ലേ...' വൈറൽ വീഡിയോയ്ക്ക് കമന്‍റ് !

By Web Team  |  First Published Feb 14, 2024, 8:46 AM IST


നിരവധി രസകരമായ കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. തങ്ങള്‍ക്കും ഇത്തരമൊരു യാത്രയ്ക്ക് താത്പര്യമുണ്ടെന്ന് നിരവധി പേര്‍ എഴുതി. 



കാലാവസ്ഥ ഒന്ന് മാറി അല്പം തണുപ്പൊക്കെയായാല്‍ ഒരു ചൂട് ചായ കുടിച്ചിരിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. അങ്ങനെയെങ്കില്‍ തണുപ്പുള്ള മഞ്ഞ് പെയ്യുന്ന കശ്മീര്‍ പോലുള്ള പ്രദേശത്ത് മഞ്ഞില്‍ ഇരുന്ന് ഒരു ചൂട് ചായ കുടിക്കുന്നതിനെ കുറിച്ച് ആലോചിച്ച് നോക്കൂ. ചുറ്റും വെള്ള പുതച്ചത് പോലെ മഞ്ഞ് നിറഞ്ഞ് നില്‍ക്കുന്ന കാലാവസ്ഥയില്‍ 'ചില്‍' ആയിരിക്കാന്‍ ചൂടുള്ള ചായ കുടിച്ച് ചുരുണ്ടുകൂടി മൂടിപ്പുതച്ച്.... 'ജെസ്റ്റ് ലൈക്ക് എ വാവ്' ആലോചിക്കുമ്പോള്‍ തന്നെ എന്ത് മനോഹരം. ആ സ്വപ്നത്തിന് പുറകെ പോയ ഒരു കൂട്ടം ചെറുപ്പക്കാര്‍ കശ്മീരിലെ മഞ്ഞിലിരുന്ന് ഒരു ചായ ഉണ്ടാക്കി കുടിച്ചു. ആ അനുഭവം ചെറിയൊരു വീഡിയോയായി അവര്‍ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചപ്പോള്‍ വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. 

രണ്ട് പര്‍വ്വതങ്ങള്‍ക്കിടയിലെ ഒരു ചരുവിലാണ് മൂന്നംഗ സംഘം ഇരിക്കുന്നത്. ഇതിന്‍റെ വൈഡായ ഒരു വിഷ്വല്‍ വീഡിയോയില്‍ കാണാം. തുടര്‍ന്ന് ചായ തിളപ്പിക്കാനായി ഒരു പോര്‍ട്ടബിള്‍ അടുപ്പ് ഒരുക്കുന്നു. തുടര്‍ന്ന് വെള്ളത്തിനായി മഞ്ഞ് ഗ്ലാസില്‍ കോരിയെടുത്ത് പാത്രത്തിലിടുന്നു. പിന്നാലെ ചായ പൊടി, പഞ്ചസാര പാക്കറ്റ് പാല്‍ എന്നിവ ഒഴിക്കുന്നു. ചായ ഗ്ലാസുകളിലേക്ക് പര്‍ന്ന് മൂവരും ഒന്നിച്ചിരുന്ന് കുടിക്കുമ്പോള്‍ കാഴ്ചകള്‍ ഡ്രോണ്‍ കാഴ്തകളാകുന്നു. വിശാലമായ കശ്മീര്‍ താഴ്വാരയുടെ കാഴ്ചയില്‍ വീഡിയോ അവസാനിക്കുന്നു. 'തണുത്തുറച്ച അരുവില്‍ നിന്നും ചായ ഉണ്ടാക്കുന്നു' എന്ന കുറിപ്പോടെ trahuller എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ നേടി. ഇരുപത്തിയഞ്ച് ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. 

Latest Videos

undefined

മുട്ടയുടെ പഴക്കം 1700 വര്‍ഷം ! പക്ഷേ ഗവേഷകരെ അത്ഭുതപ്പെടുത്തിയത് മുട്ടയ്ക്കുള്ളിലെ വസ്തു !

ഹെല്‍മറ്റില്ലാതെ സ്കൂട്ടറില്‍; ചോദ്യം ചെയ്ത പൊലീസിന്‍റെ കൈക്ക് കടിക്കുന്ന യുവാവിന്‍റെ വീഡിയോ വൈറല്‍ !

നിരവധി രസകരമായ കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. തങ്ങള്‍ക്കും ഇത്തരമൊരു യാത്രയ്ക്ക് താത്പര്യമുണ്ടെന്ന് നിരവധി പേര്‍ എഴുതി. എന്നാല്‍ ചിലര്‍ വൃത്തിരഹിതമായ സാഹചര്യമല്ലേയെന്ന് ആശങ്കപ്പെട്ടു. മറ്റ് ചിലര്‍ ചായയ്ക്കൊപ്പം കഴിക്കാന്‍ പാര്‍ലേജി കൊണ്ട് വരണോയെന്ന് തമാശയായി ചോദിച്ചു. 'ഐസ് ടി ഉണ്ടാക്കി' എന്നായിരുന്നു മറ്റൊരാള്‍ എഴുതിത്. തോട്ടില്‍ ആരെങ്കിലും മൂത്രമൊഴിച്ചിട്ടുണ്ടാകില്ലേ എന്നായിരുന്നു ഒരു രസികന്‍ എഴുതിയത്. ആ മഞ്ഞില്‍ ആരെങ്കിലും മരിക്കുമായിരുന്നോ മറ്റൊരു കാഴ്ചക്കാരന്‍ തണുപ്പിന്‍റെ കാഠിന്യത്തെ കുറിച്ച് ചോദിച്ചു. 

'ഞാന്‍ മാതാപിതാക്കളുടെ നൂല്‍പ്പാവ'; മൂന്നാം ക്ലാസുകാരന്‍റെ പരാതിയില്‍ പോട്ടിത്തെറിച്ച് സോഷ്യല്‍ മീഡിയ !

click me!