സ്വാതിയുടെ ഭർത്താവിനെയും വീഡിയോയിൽ കാണാം. ഇതാണ് തന്റെ ഭർത്താവ് എന്നും തങ്ങൾ കണ്ടുമുട്ടിയത് ഈ ആപ്പ് വഴി അല്ല എന്നും സ്വാതി പറയുന്നുണ്ട്.
വ്യാജ പ്രൊഫൈലുണ്ടാക്കാൻ ഭാരത് മാട്രിമോണി തന്റെ ചിത്രം ഉപയോഗിച്ചെന്ന ആരോപണവുമായി യുവതി രംഗത്ത്. സ്വാതി മുകുന്ദ് എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ തന്റെ അനുഭവം പങ്കുവച്ചത്. മാട്രിമോണി തന്റെ ചിത്രം ഉപയോഗിച്ചുകൊണ്ട് വ്യാജപ്രൊഫൈലുണ്ടാക്കി എന്നും അഴിമതിയാണ് ഇവർ കാണിക്കുന്നത് എന്നും പറഞ്ഞാണ് യുവതി രംഗത്തെത്തിയത്.
'നിത്യ രാജശേഖർ, 35 വയസ്, ബ്രാഹ്മിൻ, അയ്യങ്കാർ, ബി ടെക്- ഫിറ്റ്നെസ് പ്രൊഫഷണൽ' എന്നാണ് സ്വാതിയുടെ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു പ്രൊഫൈൽ താൻ ഉണ്ടാക്കിയിട്ടില്ല എന്നാണ് സ്വാതി പറയുന്നത്. സ്വാതിയുടെ ഭർത്താവിനെയും വീഡിയോയിൽ കാണാം. ഇതാണ് തന്റെ ഭർത്താവ് എന്നും തങ്ങൾ കണ്ടുമുട്ടിയത് ഈ ആപ്പ് വഴി അല്ല എന്നും സ്വാതി പറയുന്നുണ്ട്.
ഇത് ഭാരത് മാട്രിമോണിയുടെ എലൈറ്റ് സബ്സ്ക്രിപ്ഷന്റെ ഭാഗമാണ് എന്നതാണ് സ്വാതിയെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്. ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നവർ ജാഗ്രതയോടെയിരിക്കണം എന്നും അവർ പറയുന്നു.
തന്റെ ചിത്രം ഉപയോഗിച്ച മാട്രിമോണി ആപ്പിനെതിരെ സ്വാതി പങ്കുവച്ച പോസ്റ്റ് വളരെ പെട്ടെന്നാണ് ആളുകളുടെ ശ്രദ്ധയാകർഷിച്ചത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. കമന്റുകളിൽ നിന്നും മനസിലാവുന്നത് ഇത് സ്വാതിക്ക് മാത്രം ഉണ്ടായ അവസ്ഥയല്ല എന്നാണ്.
ഒരാൾ കുറിച്ചിരിക്കുന്നത്, തന്റെ ചിത്രവും ഇതുപോലെ ഉപയോഗിച്ചിട്ടുണ്ട് എന്നാണ്. വിവാഹമോചിത എന്ന് പറഞ്ഞാണ് തന്റെ ചിത്രം നൽകിയത്. എന്നാൽ, താനൊരിക്കലും വിവാഹമോചിതയായിരുന്നില്ല എന്നും അവർ പറയുന്നു. മറ്റൊരാൾ പറഞ്ഞത്, ഈ പ്രീമിയം മെമ്പർഷിപ്പ് വെറും തട്ടിപ്പാണ്. കുറച്ച് പ്രൊഫൈലുകളേ ഉള്ളൂ, അത് തന്നെ കാണിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്.
മറ്റൊരാളും തന്റെ ചിത്രവും ഇതുപോലെ ഈ ആപ്പിൽ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് കമന്റ് നൽകിയിരിക്കുന്നത്. വൻ അഴിമതി എന്നാണ് പലരും ഈ സംഭവത്തെ വിശേഷിപ്പിച്ചത്.
യമുനയിലെ വിഷപ്പതയിൽ തലമുടി കഴുകുന്ന സ്ത്രീ, ഷാംപൂവാണെന്ന് തെറ്റിദ്ധരിച്ചു? വീഡിയോ പ്രചരിക്കുന്നു