26 വർഷം മുമ്പ് മൂക്കില്‍ പോയ കളിപ്പാട്ട കഷ്ണം നിസാരമായി പുറത്തെടുത്ത അനുഭവം പങ്കുവച്ച് യുവാവ്; വീഡിയ വൈറൽ

By Web TeamFirst Published Sep 14, 2024, 9:56 PM IST
Highlights

കുട്ടിക്കാലത്തെ ഒരു കുസൃതിയില്‍ നിന്നാണ് മൂക്കിലേക്ക് കളിപ്പാട്ടം കയറ്റിവച്ചത്. പക്ഷേ, 26 വർഷം അതിന്‍റെ ദുരിതം അനുഭവിക്കേണ്ടി വന്നു. ഒടുവിൽ ഒരു ഓപ്പറേഷന്‍ പോലുമില്ലാതെ ആ കളിപ്പാട്ടം തിരികെ വന്നുവെന്നായിരുന്നു യുവാവിന്‍റെ വെളിപ്പെടുത്തൽ. 

ഇന്‍സ്റ്റാഗ്രാമില്‍ കണ്ടന്‍റ് ക്രീയേറ്ററും യുഎസ് അരിസോണ സ്വദേശിയുമായ ആന്‍ഡി നോർട്ടണ്‍ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തൽ ഏവരെയും അത്ഭുതപ്പെടുത്തി. സെപ്തംബര്‍ രണ്ടിനായിരുന്നു ആൻഡി നോർട്ടൺ, തന്‍റെ വീഡിയോ പങ്കുവച്ചത്. 1990 കളില്‍ ആറോ ഏഴോ വയസുള്ളപ്പോള്‍ സംഭവിച്ച ഒരു നിസാരമായ അപകടത്തെ തുടര്‍ന്ന് കഴിഞ്ഞ 26 വര്‍ഷമായി തനിക്ക് നേരാംവണ്ണം ശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും എന്നാല്‍ തന്‍റെ മൂക്കിൽ തടസം സൃഷ്ടിച്ച സാധനം ഒരു ശസ്ത്രക്രീയ പോലുമില്ലാതെ നീക്കം ചെയ്ത ശേഷം ഇപ്പോള്‍ തനിക്ക് ശ്വസിക്കാന്‍ കഴിയുന്നുണ്ടെന്നുമായിരുന്നു ആന്‍ഡി നോർട്ടണ്‍ വീഡിയോയില്‍ പറഞ്ഞത്. 

എന്നാല്‍, തന്‍റെ ശ്വസനക്രിയയെ തടസം ചെയ്തത് ഒരു കളിപ്പാട്ട കഷ്ണമാണെന്നത് ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും ആന്‍ഡി നോർട്ടണ്‍ കൂട്ടിച്ചേര്‍ത്തു. 'കഴിഞ്ഞ 26 വര്‍ഷമായി താന്‍ ലെഗോയുടെ ഒരു കഷ്ണം തന്‍റെ മൂക്കില്‍ കൊണ്ടു നടക്കുകയായിരുന്നു. '90 കളിലെ കുട്ടികള്‍ ലെഗോ കളിപ്പാട്ടങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരാണ്. അമ്മ എന്നില്‍ നിന്നും കളിപ്പാട്ടം എടുത്ത് കൊണ്ട് പോയപ്പോള്‍ ലെഗോയുടെ ചെറിയൊരു കഷ്ണം ഞാനെടുത്ത് മൂക്കില്‍ ഒളിപ്പിച്ചോ? എനിക്കറിയില്ല.' നോര്‍ട്ടണ്‍വീഡിയോയില്‍ പറയുന്നു. 

Latest Videos

'മനോരോഗി' എന്ന് വിളിപ്പേര്, പ്രവചിച്ച നാലും യാഥാർത്ഥ്യമായി; ഒടുവിലത്തേത് 'മൂന്നാം ലോക മഹായുദ്ധ'ത്തെ കുറിച്ച്

പ്രതിവര്‍ഷം 4,000 ആക്രമണങ്ങള്‍; എല്ലാറ്റിനും ഉത്തരവാദികള്‍ 'കൊലയാളി പശു'ക്കളെന്ന് യുകെ

' പക്ഷേ അപ്പോള്‍ എനിക്ക് ഒരു ഐഡിയ ഉണ്ടായിരുന്നു. മൂക്കിലേക്ക് കയറ്റിവച്ചത് ലെഗോ മാന്‍റെ ചെറിയ തൊപ്പിയായിരുന്നു. അപ്പോള്‍, തൊപ്പിയെടുക്കാനായി തൊപ്പിയില്ലാത്ത ലെഗോ മാനെ മൂക്കിലേക്ക് കയറ്റി തൊപ്പിയില്‍ മുട്ടിക്കുക. അങ്ങനെ അത് പുറത്തെടുക്കുക. പക്ഷേ. തൊപ്പി എടുക്കാനായി നിരവധി തവണ മൂക്കിലേക്ക് ലെഗോ മാനെ കയറ്റിയതിന് പിന്നാലെ ആ ചെറിയ തൊപ്പി എന്‍റെ മൂക്കിനുള്ളില്‍ തടസപ്പെട്ട് പോയി. ഈ സമയം ഞാന്‍ ഭയന്ന് കരയാന്‍ തുടങ്ങി. കരച്ചില്‍ കേട്ട് അമ്മയെത്തി. അമ്മയും കരയാന്‍ ആരംഭിച്ചു. അവര്‍ എന്‍റെ മൂക്കിലേക്ക് നോക്കിയപ്പോള്‍ ലെഗോയുടെ ഒരു കഷ്ണം കണ്ടെത്തി. തുടര്‍ന്ന് തല താഴെക്കായി അവര്‍ അത് പുറത്തെടുക്കാന്‍ പല തവണ ശ്രമിച്ചു. പക്ഷേ, നടന്നില്ല.' നോർട്ടണ്‍ തുടര്‍ന്നു. 

85% കിഴിവെന്ന് പരസ്യം; പക്ഷേ, 14 ലക്ഷത്തിന് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരന് പോയത് 83 ലക്ഷം രൂപ

'ഇന്ന് എനിക്ക് 32 വയസുണ്ട്. കഴിഞ്ഞ ആറ് മാസമായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചൂട് കൂടിയ വരണ്ട വേനല്‍ക്കാലങ്ങളില്‍ കുളിക്കുമ്പോള്‍ മൂക്ക് ചീറ്റാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ ചൂടുള്ള ഈർപ്പത്തോടൊപ്പം മൂക്കില്‍ അടിഞ്ഞ് കൂടിയ മാലിന്യങ്ങളും നീക്കം ചെയ്യാന്‍ സഹായകരമാകുമെന്നും ഡോക്ടർമാര്‍ നിര്‍ദ്ദേശിച്ചു. ആറ് മാസമായി ഞാനത് ചെയ്യുന്നു. ഇന്ന് ഞാന്‍ കുളിച്ചപ്പോള്‍ പതിവായി ചെയ്യുന്നത് പോലെ മൂക്ക് ചീറ്റി. അപ്പോള്‍ മൂക്കില്‍ കുടിങ്ങിക്കിടന്ന ആ ലെഗോയുടെ കുഞ്ഞ് തൊപ്പി തെറിച്ച് പോയി. എനിക്ക് ആസ്മയും മറ്റ് ശ്വാസ അലർജി പ്രശ്നങ്ങളുമുണ്ട്. 26 വര്‍ഷമായി എന്‍റെ മൂക്കില്‍ കുടുങ്ങിക്കിടന്ന ലെഗോയുടെ തൊപ്പി ഞാനെടുത്ത് സൂക്ഷിച്ചിട്ടുണ്ട്. എന്‍റെ ഡോക്ടറെ കാണിക്കാനായി. കുട്ടിക്കാലത്തെ പോലെ എനിക്കിപ്പോള്‍ ശ്വസിക്കാന്‍ കഴിയുന്നു. മണങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നു. ആന്‍ഡി നോർട്ടണ്‍ തന്‍റെ വീഡിയോയില്‍ പറഞ്ഞു. നിരവധി പേരാണ് ആന്‍ഡി നോർട്ടണിന്‍റെ വീഡിയോ കണ്ടത്. ' നിങ്ങളുടെ കഥ ഫ്രാന്‍സില്‍ നിന്നും ഒരു ആര്‍ട്ടിക്കിളില്‍ വായിച്ചു. ' ഒരു കാഴ്ചക്കാരനെഴുതി. ലെഗോ നിങ്ങളുടെ കഥ അറിഞ്ഞ് നിങ്ങള്‍ക്കായി എന്തെങ്കിലും സമ്മാനം അയച്ച് തരാതിരിക്കില്ല' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 'അല്ലെങ്കിലും '90 ലെ കുട്ടികള്‍ അല്പം ഡഫാണ്.' മറ്റൊരു കാഴ്ചക്കാരനെഴുതി. 

124 വയസുള്ള മുതലയുമായി 'ഗുസ്തി' പിടിക്കുന്നയാളുടെ വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ
 

click me!