ഇന്ത്യന്‍ റെയില്‍വേയുടെ സീറ്റ് കീറിയെറിഞ്ഞ് കൊണ്ടാണ് യുവാവ് തന്‍റെ റീല്‍ ഷൂട്ട് ചെയ്തത്. ഇത് സമൂഹ മാധ്യമ ഉപയോക്താക്കളെ പ്രകോപിപ്പിച്ചു.
ടിക്കറ്റില്ലാത്ത യാത്രക്കാർ എസി, റിസര്‍വേഷന്‍ കോച്ചുകളില്‍ കാണിക്കുന്ന അക്രമങ്ങള്‍, വൃത്തി ഇല്ലായ്മ, സുരക്ഷാ പ്രശ്നം, മറ്റ് അസൌകര്യങ്ങള്‍ എന്നിവയ്ക്ക് പുറമെ റീലുകളിലും ഇന്ത്യന്‍ റെയില്‍വേ നിറയുന്നു. എന്നാല്‍, ഏറ്റവും പുതിയൊരു റീലില്‍ റെയില്‍വേ സംവിധാനങ്ങളെ നശിപ്പിക്കുന്നത് ചിത്രീകരിച്ചപ്പോള്‍ പ്രതിഷേധവുമായി സമൂഹ മാധ്യമ ഉപയോക്താക്കള്‍ തന്നെ രംഗത്തെത്തി. ഒരു യുവാവ് ലോക്കല്‍ ട്രെയിനിന്‍റെ സീറ്റ് വലിച്ച് കീറി ജനലിലൂടെ പുറത്തേക്കെറിയുന്നു. പിന്നീട് ബര്‍ത്തിലെ പ്ലൈവുഡ് പൊളിച്ചെടുത്ത് അതും ജനലിലൂടെ പുറത്തേക്കെറിയുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇത്തരം ആളുകളെ കണ്ടെത്തി കൃത്യമായ ശിക്ഷ നല്‍കണമെന്ന് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു.
രാത്രിയില്‍ ചിത്രീകരിച്ച വീഡിയോ എപ്പോള്‍, എവിടെ, ഏത് ട്രെയിനിലാണെന്ന് ചിത്രീകരിച്ചതെന്ന് പറയുന്നില്ല. 'ഇതേ വ്യക്തി പിന്നീട് ഒരു യൂട്യൂബറുമായി സംസാരിക്കും, സർക്കാരിനെ കുറ്റപ്പെടുത്തുകയും റെയിൽവേയുടെ മോശം അവസ്ഥയെക്കുറിച്ച് പരാതിപ്പെടുകയും ചെയ്യും' എന്ന അടിക്കുറിപ്പോടെ സിൻഹ എന്ന എക്സ് ഉപയോക്താവാണ് പങ്കുവച്ചത്. വീഡിയോയില്‍ യുവാവ് ചിരിച്ച് കൊണ്ട് ലോക്കല്‍ ട്രെയിനിലെ സീറ്റുകള്‍ കീറിക്കളയുന്നത് കാണാം. ഇയാള്‍ പിന്നീട് ബര്‍ത്തും നശിപ്പിക്കുന്നു. വീഡിയോ എക്സില്‍ അഞ്ചര ലക്ഷം പേരാണ് കണ്ടത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ ഇയാളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.
ന്യൂ ഇയറാണ്, സൂക്ഷിക്കുക; ആശംസാ ഇ - കാര്‍ഡുകള്‍ തുറക്കരുത്; പുതിയ തട്ടിപ്പ്
The same person will be seen speaking to any YouTuber and abusing the govt, claiming that the railway is in bad condition.
(Location & Time : Unknown) pic.twitter.com/uxJv2o74EP
അതേസമയം നിരവധി ആളുകള്‍ യുവാവിനെ ഇന്‍സ്റ്റാഗ്രാമില്‍ കണ്ടെത്തുകയും അതിന്‍റെ വീഡിയോ പകര്‍ത്തി എക്സില്‍ പങ്കുവച്ച് ഇതാണ് അയാള്‍ എന്ന് അവകാശപ്പെട്ടു. നാല് മണിക്കൂറ് മുമ്പ് സ്ട്രെയിഞ്ചര്‍ എന്ന എക്സ് ഹാന്‍റിലില്‍ നിന്നും പങ്കുവച്ച കുറിപ്പില്‍ ഇങ്ങനെ എഴുതി, 'പൊതുമുതൽ നശിപ്പിക്കുന്നതും കൊള്ളയടിക്കുന്നതും മുഹമ്മദ് സമീർ. വ്യക്തമായി കാണാം. മിക്കവാറും ബീഹാറിലെ ദർഭംഗയിൽ നിന്നായിരിക്കാം.' ഒപ്പം മുഹമ്മദ് സമീർ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍റില്‍ നിന്നും പങ്കുവച്ച സമാന വീഡിയോയുടെ ചേര്‍ത്തു. ഇന്ത്യന്‍ റെയില്‍വേ നേരിടുന്നത് പല തരത്തിലുള്ള പ്രശ്നങ്ങളാണെന്ന് ചിലര്‍ എഴുതി.
ജോലി മോഷണം, ശമ്പളം 15,000 രൂപ, സൗജന്യ ഭക്ഷണം, യാത്രാ അലവൻസ്' എല്ലാം സെറ്റ്; പക്ഷേ, സംഘം അറസ്റ്റില്‍
Md samir is clearly seen destroying and looting public property. Most probably from Darbhanga, Bihar. pic.twitter.com/4FPqnxCRS2
— Stranger (@amarDgreat)ഏതാണ്ട് ആയിരത്തോളം പേര്‍ ലൈക്കും കമന്‍റും ചെയ്ത വീഡിയോയും എക്സില്‍ വൈറലായി. ഈ വീഡിയോയും യുവാവിന്‍റെ ചിത്രവും ചേര്‍ത്ത് ഇന്ത്യന്‍ റെയില്‍വേയ്ക്കും റെയില്‍ സേവയ്ക്കും റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനും ടാഗ് ചെയ്തു കൊണ്ടുള്ള കുറിപ്പുകള്‍ നിരവധി പേരാണ് പങ്കുവച്ചത്. ബീഹാറിലെ ദർഭംഗയില്‍ നിന്നുള്ള വീഡിയോയാണെന്നും പേര് സമീര്‍ എന്നാണെന്നും എല്ലാവരും എഴുതി. അതേസമയം വിഷയത്തില്‍ റെയില്‍വെ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.