'ഇതാ സാർ ഞാൻ ക്യാമറയ്ക്ക് മുന്നിൽ വന്നു കഴിഞ്ഞു' എന്നും യുവാവ് പറയുന്നുണ്ട്. ശേഷം ഒന്നുകൂടി നായയെ ക്യാമറയിലോട്ട് അടുപ്പിച്ച് പിടിക്കുന്നു. ഇത്രയും ആയപ്പോഴേക്കും തട്ടിപ്പുകാർക്ക് ശരിക്കും പറ്റിക്കപ്പെടുന്നത് തങ്ങളാണ് എന്ന് മനസിലായി.
തട്ടിപ്പുകാരെ കൊണ്ട് ഒരു രക്ഷയുമില്ല. അറിയാത്ത നമ്പറിൽ നിന്നുള്ള ഒരു കോൾ പോലും പേടിച്ചിട്ട് എടുക്കാൻ പറ്റാത്ത അവസ്ഥയാണ് അല്ലേ? എങ്ങനെയാണ് എപ്പോഴാണ് പണം പോവുക എന്ന് അറിയില്ല. വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും അടക്കം ഇങ്ങനെ പണം നഷ്ടപ്പെട്ടവർ അനവധിയുണ്ട്. ഇത്തരം തട്ടിപ്പുകാരെ സൂക്ഷിക്കണം എന്ന് മുന്നറിയിപ്പുമുണ്ട്. എന്തായാലും, കുറേപ്പേർക്കൊക്കെ ഇപ്പോൾ ഈ തട്ടിപ്പുകാരെ കുറിച്ച് നല്ല ധാരണയുണ്ട്. അതിനാൽ തന്നെ അവരെ അങ്ങോട്ട് പറ്റിക്കുന്നവരും ഉണ്ട്.
അതുപോലെ ഒരു സംഭവമാണ് മുംബൈയിലുമുണ്ടായത്. അന്ധേരി ഈസ്റ്റ് പോലീസ് സ്‌റ്റേഷനിൽ നിന്നുള്ള പൊലീസ് ഓഫീസറാണ് എന്ന് പറഞ്ഞാണ് തട്ടിപ്പുകാർ യുവാവിനെ വിളിച്ചത്. വീഡിയോ കോളായിരുന്നു യുവാവിന് വന്നത്. ഇതിന്റെ വീഡിയോ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാണ്.
യുവാവിനെ വിളിക്കുന്നത് പൊലീസ് യൂണിഫോം പോലെ വസ്ത്രം ധരിച്ച ഒരാളാണ്. അന്ധേരി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നത് എന്നും ഇയാൾ പറയുന്നുണ്ട്. പിന്നീട്, യുവാവിനോട് മുഖം കാണിക്കാനാണ് ഇയാൾ പറയുന്നത്. എന്നാൽ, ആ സമയത്ത് യുവാവ് തന്റെ നായയെ ആണ് ക്യാമറയ്ക്ക് നേരെ പിടിക്കുന്നത്.
'ഇതാ സാർ ഞാൻ ക്യാമറയ്ക്ക് മുന്നിൽ വന്നു കഴിഞ്ഞു' എന്നും യുവാവ് പറയുന്നുണ്ട്. ശേഷം ഒന്നുകൂടി നായയെ ക്യാമറയിലോട്ട് അടുപ്പിച്ച് പിടിക്കുന്നു. ഇത്രയും ആയപ്പോഴേക്കും തട്ടിപ്പുകാർക്ക് ശരിക്കും പറ്റിക്കപ്പെടുന്നത് തങ്ങളാണ് എന്ന് മനസിലായി. അതോടെ വിളിച്ചയാൾക്ക് ചിരിയും വരുന്നുണ്ട്.
'ഇതാ ഞാനിവിടെ ഉണ്ട് നിങ്ങൾക്ക് എന്നെ കാണാനാവുന്നില്ലേ' എന്നെല്ലാം യുവാവ് പിന്നെയും ചോദിക്കുന്നുണ്ട്. എന്തായാലും സംഗതി പാളി എന്ന് മനസിലായതോടെ വിളിച്ചവർ ഫോൺ വച്ച് സ്ഥലം വിടുകയാണുണ്ടായത്.