ഒരു മനുഷ്യനൊപ്പം പറ്റിച്ചേർന്നുറങ്ങുന്ന മൂന്ന് ചീറ്റകൾ, അവിശ്വസനീയം ഈ കാഴ്ച

By Web Team  |  First Published Mar 24, 2022, 1:06 PM IST

വീഡിയോയിൽ, വോൾക്കറിനൊപ്പം മൂന്ന് ചീറ്റകളെയും കാണാം. ദൃശ്യങ്ങളിൽ, മൃഗങ്ങളിൽ ഒന്ന് ഉണർന്ന് അദ്ദേഹത്തോടൊപ്പം ഉറങ്ങാൻ പോകുന്നത് കാണാം. അദ്ദേഹത്തോട് ചേർന്നുകിടന്ന് ഉറങ്ങുകയാണ് അത്. 


ചീറ്റപ്പുലിയെ കണ്ടാൽ നമ്മളിൽ മിക്കവർക്കും ഭയം തോന്നും. എന്നാൽ, ഈ വീഡിയോയിലുള്ളയാൾ നമ്മെയാകെ അമ്പരപ്പിക്കും. ഡോൾഫ് വോൾക്കർ(Dolph Volker) ചീറ്റകളെ(cheetah) ഭയപ്പെടുന്നില്ല. മാത്രമല്ല അവയ്ക്കൊപ്പം സുഖമായി ജീവിക്കുകയും ചെയ്യുന്നു. ദക്ഷിണാഫ്രിക്കയിലെ ചീറ്റ എക്സ്പീരിയൻസ് ബ്രീഡിംഗ് സെന്ററി(Cheetah Experience Breeding Centre in South Africa)ലെ സന്നദ്ധപ്രവർത്തകനായ വോൾക്കർ ചീറ്റകളുമായി ചങ്ങാത്തത്തിലാണ്. ഇപ്പോഴിതാ, ഉറങ്ങാൻ കിടക്കുമ്പോൾ ചീറ്റപ്പുലികളെ അദ്ദേഹം ലാളിക്കുന്ന പഴയ വീഡിയോയാണ് വീണ്ടും വൈറലാകുന്നത്.

വീഡിയോ യഥാർത്ഥത്തിൽ 2019 -ൽ ഷെയർ ചെയ്തതാണ്. എന്നാൽ വീണ്ടും വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. ജൂനോ, ഗബ്രിയേൽ എന്നിങ്ങനെ പേരുള്ള രണ്ട് ചീറ്റപ്പുലികളെ ക്ലിപ്പിൽ കാണാം. 'ചീറ്റകൾ തണുപ്പാണോ അതോ ഊഷ്മളമായ പുതപ്പുകളോ കൂട്ടുകെട്ടോ ആണോ ഇഷ്ടപ്പെടുന്നത്? ഈ ചീറ്റകൾ ദക്ഷിണാഫ്രിക്കയിലെ ചീറ്റ ബ്രീഡിംഗ് സെന്ററുകളിൽ ജനിച്ചതാണ്. ഇവയെല്ലാം ബ്രീഡിംഗ് പ്രോഗ്രാമിനായി പരിശീലിപ്പിക്കപ്പെട്ടതായതിനാൽ അവയെല്ലാം തികച്ചും മെരുങ്ങിയ നിലയിലാണ്' എന്നെല്ലാം അദ്ദേഹം അടിക്കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. 

Latest Videos

undefined

'സമീപഭാവിയിൽ ഈ ചീറ്റപ്പുലികളിൽ ഒന്നിനെ സംരക്ഷിത വന്യജീവി മേഖലകളിലേക്ക് വിടാൻ പദ്ധതിയുണ്ട്. ഇവ വളരുന്നതും വളർന്നു വലുതാവുന്നതും ഞാൻ കണ്ടതിനാൽ എന്റെ രാത്രികൾ അവരോടൊപ്പം ചെലവഴിക്കാൻ എനിക്ക് പ്രത്യേക അനുമതി ലഭിച്ചു' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീഡിയോയിൽ, വോൾക്കറിനൊപ്പം മൂന്ന് ചീറ്റകളെയും കാണാം. ദൃശ്യങ്ങളിൽ, മൃഗങ്ങളിൽ ഒന്ന് ഉണർന്ന് അദ്ദേഹത്തോടൊപ്പം ഉറങ്ങാൻ പോകുന്നത് കാണാം. അദ്ദേഹത്തോട് ചേർന്നുകിടന്ന് ഉറങ്ങുകയാണ് അത്. കുറച്ച് നിമിഷങ്ങൾക്ക് ശേഷം മറ്റൊരു ചീറ്റ ആദ്യത്തേതിന് പിന്നാലെ വരുന്നു. 

ആയിരക്കണക്കിന് ആളുകൾ അന്ന് തന്നെ ഈ വീഡിയോ കണ്ടിരുന്നു. പിന്നാലെ ഇത് രാജസ്ഥാനിൽ നിന്നുള്ളതാണ് എന്നൊരു കിംവദന്തിയും പരന്നു. എന്നാൽ, റോയിട്ടേഴ്സ് നടത്തിയ ഫാക്ട് ചെക്കിലാണ് അത് ദക്ഷിണാഫ്രിക്കയിലെ ബ്ലൂംഫോണ്ടെയ്നിലെ ഒരു പ്രജനന കേന്ദ്രത്തിൽ നിന്നുള്ളതാണ് എന്ന് വ്യക്തമായത്. 

click me!