പെട്ടെന്നൊരു പക്ഷി വരികയും അതേ ടേബിളിലിരിക്കുകയും ചെയ്യുന്നു. പിന്നാലെ, അതേ പാത്രത്തില്‍ നിന്നും ആ പക്ഷിയും ഭക്ഷണം കൊത്തിപ്പെറുക്കി കഴിക്കുന്നത് കാണാം.
മറ്റ് ജീവജാലങ്ങളോട് കൂടി സ്നേഹവും കരുണയുമുണ്ടാവുക എന്നത് മനുഷ്യന്‍റെ ഏറ്റവും വലിയ ഗുണങ്ങളില്‍ ഒന്നാണ്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇത്. സാമൂഹികമാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോയില്‍ ഒരു പക്ഷിയും മനുഷ്യനും ഒരേ പാത്രത്തില്‍ നിന്നും ഭക്ഷണം പങ്കിട്ട് കഴിക്കുന്നത് കാണാം.
'#maydad #pappa #animallavers #birds #... #devmanus(sic)' എന്ന ഹാഷ്ടാഗോടെ പങ്കുവച്ചിരിക്കുന്ന വീഡിയോ വളരെ പെട്ടെന്ന് തന്നെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് 2.6 ലക്ഷത്തിലധികം ലൈക്കും നൂറുകണക്കിന് കമന്‍റും കിട്ടി. വളരെ അപൂര്‍വമായി കാണുന്ന ഒരു രംഗം എന്നത് കൊണ്ട് തന്നെ ആളുകള്‍ വളരെ പെട്ടെന്ന് വീഡിയോ ശ്രദ്ധിച്ചു.
undefined
മേഘരാജ് ദേശാലെ എന്ന ഐഡിയില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ കാണുന്ന പക്ഷിയുമായി ഭക്ഷണം പങ്കിട്ട് കഴിക്കുന്ന മനുഷ്യന്‍ മേഘരാജിന്‍റെ അച്ഛനാണ് എന്നാണ് കാപ്ഷനില്‍ നിന്നും മനസിലാവുന്നത്. എവിടെ നിന്നുമാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത് എന്നത് വ്യക്തമല്ല.
വീഡിയോയില്‍ ഒരു മനുഷ്യന്‍ ഒരിടത്തിരുന്നു തന്‍റെ ഭക്ഷണം ആസ്വദിച്ച് കഴിക്കുകയാണ്. അപ്പോള്‍ പെട്ടെന്നൊരു പക്ഷി വരികയും അതേ ടേബിളിലിരിക്കുകയും ചെയ്യുന്നു. പിന്നാലെ, അതേ പാത്രത്തില്‍ നിന്നും ആ പക്ഷിയും ഭക്ഷണം കൊത്തിപ്പെറുക്കി കഴിക്കുന്നത് കാണാം. ആ ഭക്ഷണം പങ്കുവയ്ക്കുകയാണ് വീഡിയോയില്‍ കാണുന്ന മനുഷ്യനും.
മനസ് നിറയ്ക്കുന്ന ആ വീഡിയോ കാണാം: