'മണവാളന്മാര്‍ ഒരേ പൊളി....'; വൈറല്‍ ലുങ്കി ഡാന്‍സ് വിത്ത് മൈക്കിള്‍ ജാക്സണ്‍ കാണാം

By Web Team  |  First Published Mar 27, 2024, 8:51 AM IST

 പാട്ടിനനുസരിച്ചുളള ചടുലമായ നീക്കങ്ങളും ലുങ്കി ഉപയോഗിച്ചുള്ള കൊറിയോഗ്രാഫിയും സാമൂഹിക മാധ്യമത്തില്‍ ഏറെ ശ്രദ്ധ നേടി. 


മൈക്കൽ ജാക്‌സൺ മലയാളികളുടെയും ഹരമാണ്. മരണാനന്തരവും മൈക്കലിന്‍റെ പാട്ടുകള്‍ക്ക് ലോകമെങ്ങുമുള്ള സംഗീതാസ്വാദകര്‍ ചുവട് വെയ്ക്കുന്നു. മൈക്കല്‍ ജാക്സൺന്‍റെ പാട്ടുകള്‍ സാമൂഹിക മാധ്യമങ്ങളിലെ റീല്‍സുകളും സ്റ്റോറികളുമായി ഇന്നും തരംഗം സൃഷ്ടിക്കുന്നു. സംസ്കാരങ്ങള്‍ക്കും ഭൂമി ശാസ്ത്ര അതിരുകള്‍ക്കും അപ്പുറത്ത് സംഗീതാസ്വാധകരെ അത് ഒന്നിപ്പിക്കുന്നു. മൈക്കൽ ജാക്‌സണിന്‍റെ പാട്ടിനെ തദ്ദേശീയമാക്കിയ ഒരു മല്ലൂ വീഡിയോ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായിരിക്കുകയാണ്.  ഇന്‍സ്റ്റാഗ്രാമില്‍ 74xmanavalans എന്ന് അറിയപ്പെടുന്ന ആണുങ്ങളുടെ ഒരു നൃത്ത ഗ്രൂപ്പാണ് വീഡിയോ പങ്കുവച്ചത്. അതും കേരളീയ വേഷമായ ലുങ്കിയില്‍. 

നർത്തകരായ ജീവ്, വിജീഷ് വിച്ചു, രാകേഷ് രാക്കു, താജ്ജു രജിൽ എന്നിവരടങ്ങുന്ന മണവാളന്‍ സംഘമാണ് മൈക്കല്‍ ജാക്സണിന്‍റെ പാട്ടിന് ലുങ്കി ഉടുത്ത് ചുവട് വച്ചത്. സ്ലിപ്പര്‍ ചെരുപ്പും പച്ച ലുങ്കിയും കറുത്ത ഷര്‍ട്ടുമായിരുന്നു മണവാളന്‍ സംഘത്തിന്‍റെ വേഷം. വേഷത്തില്‍ ഞെട്ടിച്ച സംഘം ചുവടുകള്‍ ജാക്സണെ പിന്‍പറ്റാനുള്ള ശ്രമം നടത്തി. പാട്ടിനനുസരിച്ചുളള ചടുലമായ നീക്കങ്ങളും ലുങ്കി  ഉപയോഗിച്ചുള്ള കൊറിയോഗ്രാഫിയും സാമൂഹിക മാധ്യമത്തില്‍ ഏറെ ശ്രദ്ധ നേടി. 

Latest Videos

'മണ്ടത്തരം കാണിക്കാതെ പോ കൊച്ചേന്ന്' സോഷ്യല്‍ മീഡിയ, പാളിപ്പോയ ഒരു വൈറല്‍ വീഡിയോ ശ്രമം കാണാം

പിരാനയോ സ്രാവോ അല്ല; പക്ഷേ, മുതലയുടെ അസ്ഥികളെ 30 സെക്കന്‍റില്‍ ചവച്ച് അരയ്ക്കും ഇവന്‍

മൈക്കൽ ജാക്‌സന്‍റെ ബില്ലി ജീൻ, ബാക്ക്‌സ്ട്രീറ്റ് ബോയ്‌സിന്‍റ് ഹിറ്റ് ബാക്ക്‌ സ്ട്രീറ്റ്‌സ് ബാക്ക് ഓൾറൈറ്റ് എന്നീ പാട്ടുകള്‍ ഉപയോഗിച്ചുള്ള വീഡിയോകളാണ് സംഘം ഇതിനകം പുറത്തിറക്കിയത്. മൈക്കൽ ജാക്‌സന്‍റെ  വീഡിയോ ഇതിനകം ഒരു കോടി പത്തൊമ്പത് ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. നിരവധി പേര്‍ വീഡിയോയെ അഭിനന്ദിച്ച് കൊണ്ട് കുറിപ്പെഴുതി. 'ലെജൻഡറി' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. ഇന്ത്യാസ് ഗോട്ട് ടാലന്‍റ്, അമേരിക്കാസ് ഗോട്ട് ടാലന്‍റ് തുടങ്ങിയ ഡാന്‍സ് ഷോകളില്‍ പരിപാടി അവതരിപ്പിക്കാന്‍ ചിലര്‍ മണവാളന്‍ സംഘത്തോട് ആവശ്യപ്പെട്ടുന്നതും കുറിപ്പുകളില്‍ കാണം. 'എക്കാലത്തെയും മികച്ച മുണ്ട് ഡാൻസ്' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. മറ്റ് ചിലര്‍ 'ഇത്ര അനായാസമായി എങ്ങനെ ലുങ്കി ഡാന്‍സ് ചെയ്യാന്‍ പറ്റു'മെന്ന് ചോദിച്ചു. 

വെള്ളം മാത്രമല്ല, സു​ഗന്ധ ജലവും മദ്യവും ഒഴുകുന്ന നദികളുമുണ്ട് ലോകത്ത്, അറിയാമോ?

click me!