നാട്ടുകാരുടെ കൈകളില്‍ പുലിക്കുട്ടികള്‍, 'ഒയ്യോ.... അവയ്ക്കെന്ത് ഭംഗി'യെന്ന് സോഷ്യല്‍ മീഡിയ !

By Web Team  |  First Published Dec 30, 2023, 4:36 PM IST

 'അവയെ വെറുതെ വിടൂ... ഇത്ര പെട്ടെന്ന് അവ എങ്ങനയൊണ് ഒരു വിനോദ ഉപോധിയായി മാറുക.' വീഡിയോയില്‍ ആള്‍ക്കൂട്ടത്തെ കണ്ട് അസ്വസ്ഥനായ ഒരു കാഴ്ചക്കാരന്‍ ചോദിച്ചു. 
 


ഗ്രാമത്തിലെ കരിമ്പിന്‍ തോട്ടത്തില്‍ നിന്ന് കിട്ടിയ രണ്ട് പുലിക്കുട്ടികളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഉത്തര്പ്രദേശിലെ അമ്രോഹ ജില്ലയിലെ ദിദൗലിയിലെ ഗാംഗ്ദാസ്പൂർ ഗ്രാമത്തിൽ കരിമ്പിൻ തോട്ടത്തില്‍ നിന്നാണ് നാട്ടുകാര്‍ക്ക് പുലിക്കുട്ടികളെ ലഭിച്ചത്. തള്ളപ്പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പുലിക്കുട്ടികളെ മറ്റ് ഗ്രാമവാസികള്‍ക്ക് കാണിച്ച് കൊടുക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ഒരു കൂട്ടം ആളുകള്‍ ചുറ്റും നിന്ന് വീഡിയോ പകര്‍ത്തുമ്പോള്‍ രണ്ട് പേരുടെ കൈകളില്‍ ഒരു വലിയ പൂച്ചയോളം മാത്രം വലിപ്പമുള്ള പുലിക്കുട്ടികള്‍ ഇരുന്നു. അവ വളരെ നേര്‍ത്ത ചില ശബ്ദങ്ങള്‍ ഇടയ്ക്ക് പുറപ്പെടുവിച്ചു കൊണ്ടിരുന്നു. 

ഓള്‍ ഇന്ത്യാ റേഡിയോയുടെ സാമൂഹിക മാധ്യമ പേജായാ airnewsalerts എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്. വീഡിയോയില്‍ ഒരു കൂട്ടം ആളുകളെ രണ്ട് പേര്‍ ചേര്‍ന്ന് തങ്ങളുടെ കൈകളില്‍ ഇരിക്കുന്ന പുലിക്കുട്ടികളെ കാണിക്കുന്നു. ഇതിനിടെ ഒരാള്‍ പുലിക്കുട്ടികളുടെ തലയില്‍ തലോടുന്നതും കാണാം. വീഡിയോ പങ്കുവച്ച് കൊണ്ട് ഓള്‍ ഇന്ത്യാ റേഡിയോ ഇങ്ങനെ കുറിച്ചു. 'അമ്രോഹ ജില്ലയിലെ ദിദൗലിയിലെ ഗാംഗ്ദാസ്പൂർ ഗ്രാമത്തിൽ കരിമ്പിൻ തോട്ടത്തിൽ നിന്ന് രണ്ട് പുള്ളിപ്പുലിക്കുട്ടികളെ കണ്ടെത്തി, ഇത് ഗ്രാമവാസികൾക്കിടയിൽ വലിയ പ്രശ്നം സൃഷ്ടിച്ചു. വനംവകുപ്പും പൊലീസും സ്ഥലത്തെത്തി, പുലിക്കുട്ടികളെ ൃസുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അമ്മയുമായുള്ള സുരക്ഷിതമായ പുനഃസമാഗമത്തിനായി അവരെ കണ്ടെത്തിയ സ്ഥലത്തേക്ക് തന്നെ തിരികെ കൊണ്ടുവരാനാണ് പദ്ധതി.' 

Latest Videos

മഹീന്ദ്രയുടെ ഓഹരികൾ വാങ്ങാന്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവ്; കിടിലന്‍ മറുപടിയുമായി ആനന്ദ് മഹീന്ദ്ര !

1000 ജനനങ്ങളില്‍ 50 ഉം ഇരട്ടകള്‍ ! ഇത് ഇരട്ടകളുടെ നഗരത്തിന്‍റെ സ്വന്തം വിശേഷം

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ 'അവയെന്ത് ഭംഗി'യുള്ളവയാമെന്ന് എഴുതി. നിരവധി പേര്‍ 'ക്യൂട്ട്' എന്ന് എഴുതി. "ആ കുഞ്ഞുങ്ങളെ ദയവായി അവരുടെ അമ്മയുടെ അടുത്ത് വിടുക.' ഒരു കാഴ്ചക്കാരനെഴുതി. മറ്റൊരാള്‍ അവയെ എത്രയും പെട്ടെന്ന് വനംവകുപ്പിനെ ഏല്‍പ്പിക്കാന്‍ ഉപദേശിച്ചു. 'അവയെ വെറുതെ വിടൂ... ഇത്ര പെട്ടെന്ന് അവ എങ്ങനയൊണ് ഒരു വിനോദ ഉപോധിയായി മാറുക.' വീഡിയോയില്‍ ആള്‍ക്കൂട്ടത്തെ കണ്ട് അസ്വസ്ഥനായ ഒരു കാഴ്ചക്കാരന്‍ ചോദിച്ചു. 

ഭര്‍ത്താവുമായി പുലര്‍ച്ചെ ഒരു മണിക്കും രഹസ്യ സംഭാഷണം; 'അലക്സ'യെ വലിച്ചെറിഞ്ഞ് യുവതി !

click me!