വേട്ടക്കാരൻ തൻറെ ഇരയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. അടുത്ത ആക്രമണത്തിനായി തയ്യാറെടുത്ത പുള്ളിപ്പുലി സുരക്ഷിതമായി മറഞ്ഞിരുന്ന മുള്ളൻ പന്നിയുടെ മേൽ ചാടി വീഴുകയും അതിനെ കീഴ്പെടുത്തുകയും ചെയ്യുന്നു.
വന്യമൃഗങ്ങൾ തമ്മിലുള്ള അപ്രതീക്ഷിത പോരാട്ടങ്ങളുടെ വീഡിയോകൾ പലപ്പോഴും കാഴ്ചക്കാരായ നമ്മളെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്താറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു. വന്യജീവി ഫോട്ടോഗ്രാഫറായ കല്ലം പെറി പകർത്തിയ ഈ വീഡിയോയിലെ പോരാളികൾ ഒരു പുള്ളിപ്പുലിയും മുള്ളൻ പന്നിയുമാണ്. പുള്ളിപ്പുലിയുടെ സ്ഥിരോത്സാഹവും മുള്ളൻപന്നിയുടെ ശക്തമായ പ്രതിരോധ തന്ത്രങ്ങളും എടുത്തുകാണിക്കുന്ന വീഡിയോ കാഴ്ചക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതാണ്.
മൂന്ന് വീഡിയോ ക്ലിപ്പുകളായാണ് ഈ വേട്ടയാടലിന്റെ കാഴ്ചകൾ തൻറെ ഇൻസ്റ്റഗ്രാം പേജിലൂടെ കല്ലം പെറി പങ്കുവെച്ചിരിക്കുന്നത്. ആദ്യ ദൃശ്യങ്ങളിൽ ഒരു വന്യജീവി സങ്കേതത്തിലെ റോഡിലൂടെ നടന്നു നീങ്ങുന്ന മുള്ളൻ പന്നിയെ സാവധാനം പിന്തുടരുന്ന പുള്ളിപ്പുലി ആണുള്ളത്. തന്റെ വേട്ടക്കാരൻ പിന്നാലെ ഉണ്ട് എന്ന് മനസ്സിലാക്കിയതും മുള്ളൻ പന്നി മുള്ളുകൾ വിടർത്തി പ്രതിരോധത്തിനായി ഒരുങ്ങുന്നു. എത്രയും വേഗത്തിൽ തന്റെ ഇരയെ കീഴ്പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പുള്ളിപ്പുലി മുള്ളൻപന്നിയുടെ മേൽ ചാടി വീഴുന്നു.
പക്ഷേ, ആ ശ്രമത്തെ മുള്ളൻ പന്നി വിജയപൂർവ്വം പ്രതിരോധിക്കുന്നു. മുള്ളുകൾ ശരീരത്തിലേറ്റ പുള്ളിപ്പുലി അത് കുടഞ്ഞ് കളയാൻ ശ്രമിക്കുന്നതിനിടയിൽ മുള്ളൻ പന്നി സുരക്ഷിതമായ ഒരിടത്തേക്ക് മറയുന്നു. സുരക്ഷിതമായ ഒരിടത്തേക്ക് മറയുന്നു. എന്നാൽ വേട്ടക്കാരൻ തൻറെ ഇരയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. അടുത്ത ആക്രമണത്തിനായി തയ്യാറെടുത്ത പുള്ളിപ്പുലി സുരക്ഷിതമായി മറഞ്ഞിരുന്ന മുള്ളൻ പന്നിയുടെ മേൽ ചാടി വീഴുകയും അതിനെ കീഴ്പെടുത്തുകയും ചെയ്യുന്നു.
അപ്പോഴാണ് കഥയിലെ അടുത്ത വില്ലൻറെ കടന്നുവരവ്. പുള്ളിപ്പുലി മുള്ളൻ പന്നിയെ കീഴ്പെടുത്തി എന്ന് മനസ്സിലാക്കിയതും ഒരു കഴുതപ്പുലി അതിനെ തട്ടിയെടുക്കാനായി ശ്രമം നടത്തുന്നു. ആ ശ്രമത്തെ വിജയകരമായി പ്രതിരോധിച്ച പുള്ളിപ്പുലി തൻറെ ഭക്ഷണം പങ്കുവയ്ക്കാൻ തയ്യാറാകാതെ ഓടി മറയുന്നിടത്താണ് വീഡിയോ ദൃശ്യങ്ങൾ അവസാനിക്കുന്നത്.
'പ്രകൃതി മനോഹരമാണ്, പക്ഷേ അത് ക്രൂരവും ആകാം, അത് നിങ്ങൾ ജയിക്കുമോ തോൽക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു' എന്ന കുറിപ്പോടെയാണ് കല്ലം പെറി ഈ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം