'ഇവിടെ ഇത്രയും വർഷമായി താമസിക്കുന്ന ഒരാൾ കന്നഡ പഠിക്കേണ്ടതുണ്ട്, അത് ആവശ്യം വരും. ആ ഭാഷ പഠിക്കുന്നത് അവിടുത്തെ സംസ്കാരത്തെ ബഹുമാനിക്കലും കൂടിയാണ്' എന്നും യുവാവ് പറയുന്നുണ്ട്.
വളരെ നാളുകളായി നടക്കുന്ന ചർച്ചയാണ് നമ്മൾ ഓരോ നാട്ടിൽ ജോലിക്കാര്യത്തിനും മറ്റും പോകുമ്പോൾ അവിടുത്തെ ഭാഷ പഠിക്കേണ്ടതുണ്ടോ എന്നത്. ഇത് അടുത്തിടെ ഏറ്റവുമധികം ചർച്ചയാവുന്നത് ബെംഗളൂരുവിലാണ്.
ജോലിക്കാര്യത്തിനായി അനേകങ്ങൾ വരുന്ന നഗരമാണ് ബെംഗളൂരു. ഇതിൽ തന്നെ നോർത്ത് ഇന്ത്യയിൽ നിന്നും വരുന്നവരും ഇഷ്ടം പോലെയുണ്ട്. പലർക്കും കന്നഡ വലിയ പിടിയില്ല. പ്രദേശവാസികളാവട്ടെ പലരും ഇവരോട് കന്നഡയിൽ സംസാരിക്കാൻ ആവശ്യപ്പെടാറുണ്ട്. തിരിച്ച് ഹിന്ദി പഠിക്കാൻ ആവശ്യപ്പെടുന്നവരും ഉണ്ട്. എന്തായാലും, ഒരാൾ കന്നഡ അറിയാത്ത ഉത്തരേന്ത്യക്കാരനോട് ആ ഭാഷ പഠിക്കാൻ ആവശ്യപ്പെടുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
undefined
വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്, 'ഈ വ്യക്തി പന്ത്രണ്ട് വർഷമായി ബാംഗ്ലൂരിൽ താമസിക്കുന്നു. കന്നഡ ആവശ്യമില്ലെന്ന മട്ടിൽ കന്നഡ പഠിച്ചിട്ടില്ല' എന്നാണ്. 'ഇവിടുത്തുകാർ ഹിന്ദി പഠിക്കണമെന്ന മട്ടാണ്' എന്നും യുവാവ് പറയുന്നുണ്ട്. വീഡിയോയിൽ കാണുന്നത് ഒരു യുവാവ് മറ്റൊരാളോട് സംസാരിക്കുന്നതാണ്.
'12 കൊല്ലമായി ഇവിടെ താമസിച്ചിട്ടും എന്തുകൊണ്ട് കന്നഡ പഠിച്ചില്ല' എന്നതാണ് വിഷയം. 'ഇവിടെ ഇത്രയും വർഷമായി താമസിക്കുന്ന ഒരാൾ കന്നഡ പഠിക്കേണ്ടതുണ്ട്, അത് ആവശ്യം വരും. ആ ഭാഷ പഠിക്കുന്നത് അവിടുത്തെ സംസ്കാരത്തെ ബഹുമാനിക്കലും കൂടിയാണ്' എന്നും യുവാവ് പറയുന്നുണ്ട്.
ಈ ವ್ಯಕ್ತಿ ಹನ್ನೆರಡು ವರ್ಷಗಳಿಂದ ಬೆಂಗಳೂರಿನಲ್ಲಿ ವಾಸವಿದ್ದಾನೆ.
ಕನ್ನಡ ಕಲಿತಿಲ್ಲ ಇವನಿಗೆ ಕನ್ನಡ ಅವಶ್ಯಕತೆ ಇಲ್ಲವಂತೆ.
ಕನ್ನಡಿಗರು ಮಾತ್ರ ಹಿಂದಿ ಕಲಿಯಬೇಕಂತೆ pic.twitter.com/QeapmKvN5f
അപ്പോൾ മറുപുറത്തുള്ളയാൾ തിരിച്ച് ചോദിക്കുന്നത്, 'ഇയാൾക്ക് ഹിന്ദി അറിയാമോ' എന്നാണ്. യുവാവ് ഉണ്ടെന്ന് മാത്രം പറഞ്ഞശേഷം വീണ്ടും കന്നഡ ഭാഷയിലേക്ക് തന്നെ ചർച്ച കൊണ്ടുവരികയാണ്. എന്തായാലും, കന്നഡ പഠിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് സംഭാഷണം നിർത്തുന്നത്. യുവാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചർച്ചകൾ തന്നെ വീഡിയോയ്ക്ക് താഴെ നടക്കുന്നുണ്ട്.
അടുത്തിടെയായി ഭാഷയെ ചൊല്ലി ബെംഗളൂരുവിൽ നിന്നും ഇതുപോലെ ഒരുപാട് വീഡിയോകൾ വരുന്നുണ്ട്.