106,000 ചതുരശ്ര മീറ്റർ വിസ്തൃതിയാണ് ഈ വിവാഹവേദിയ്ക്കുള്ളത്. കൃത്യമായ ആസൂത്രണത്തോടെ കെട്ടിപ്പൊക്കിയ ഈ വേദിയുടെ ജോലികൾ മുഴുവൻ പൂർത്തിയായത് 75 ദിവസങ്ങൾ കൊണ്ടാണ്.
സമ്പന്നമായ ആചാരങ്ങൾക്കും മഹത്തായ പാരമ്പര്യങ്ങൾക്കും ആഡംബര ആഘോഷങ്ങൾക്കും പേരുകേട്ടതാണ് ഇന്ത്യയിലെ വിവാഹങ്ങൾ. ഈ ദിവസം അവിസ്മരണീയമാക്കുന്നതിന് പുതിയ കൂട്ടിച്ചേർക്കലുകളോടെ പരമ്പരാഗത ആചാരങ്ങള്‍ വിവാഹ ചടങ്ങുകളിലേക്ക് ഇപ്പോൾ കടന്നു വന്നിട്ടുണ്ട്. പ്രത്യേക തീം അലങ്കാരങ്ങൾ, വിവാഹത്തിന് മുമ്പുള്ള രസകരമായ ചടങ്ങുകൾ, വധൂവരന്മാരെ വിവാഹ പന്തലിലേക്ക് ആനയിക്കൽ , വൈവിധ്യമാർന്ന വിവാഹ വസ്ത്രങ്ങൾ എന്നിങ്ങനെ ഒരോ നിമിഷവും വ്യത്യസ്തമാക്കാൻ ഇന്നത്തെ സമ്പന്ന വിവാഹ ചടങ്ങുകളിൽ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ ഹൈദരാബാദിലെ ഒരു വിവാഹ വേദിയുടെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായി മാറിയിരിക്കുകയാണ്.
ലാവെൻഡർ തീമിൽ തയാറാക്കിയ ഈ വിവാഹ വേദി 75 ദിവസമെടുത്താണ് നിർമ്മിച്ചിരിക്കുന്നത്. അതിഗംഭീരം എന്നല്ലാതെ ഒന്നും പറയാനില്ല എന്നാണ് നെറ്റിസൺസ് ഈ സ്വപ്നതുല്യമായ ലാവെൻഡർ വിവാഹവേദിയെക്കുറിച്ച് അഭിപ്രായപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും ആഡംബര പൂർണമായ വിവാഹ സജ്ജീകരണം എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് ഈ വിവാഹവേദിയുടെ ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. അതുപ്രകാരം 106,000 ചതുരശ്ര മീറ്റർ വിസ്തൃതിയാണ് ഈ വിവാഹവേദിയ്ക്കുള്ളത്. കൃത്യമായ ആസൂത്രണത്തോടെ കെട്ടിപ്പൊക്കിയ ഈ വേദിയുടെ ജോലികൾ മുഴുവൻ പൂർത്തിയായത് 75 ദിവസങ്ങൾ കൊണ്ടാണ്.
'ഏയ് ഓട്ടോ... '; കാലിഫോര്‍ണിയയിലെ തെരുവിലൂടെ ഓടുന്ന ഓട്ടോയുടെ വീഡിയോ വൈറല്‍
മാസങ്ങൾ നീണ്ട അർപ്പണബോധവും പരിശ്രമവും ആണ് ഇത്തരത്തിലൊരു മനോഹര വേദി സജ്ജീകരിക്കാൻ സാധിച്ചതിന് പിന്നിലെന്നും പോസ്റ്റിൽ പറയുന്നുണ്ട്. റോഡുകൾ, പാർക്കിംഗ് ഏരിയകൾ, വ്യത്യസ്തങ്ങളായ ഡിന്നർ സോണുകൾ, എന്‍റർടെയ്ൻമെന്‍റ് സോൺ എന്നിങ്ങനെ നീളൂന്നു ഇതിലെ സജ്ജീകരണങ്ങൾ. ആയിരകണക്കിന് ലാവെൻഡർ പൂക്കൾ കൊണ്ട് നിറഞ്ഞ് ഈ വേദിയിൽ എത്തിയാൽ അതിഥികൾക്ക് ഒരു സ്വപ്നലോകത്ത് എത്തിയ പ്രതീതി ലഭിക്കുമെന്ന കാര്യത്തിൽ തർക്കം വേണ്ട. വേദിയുടെ നിർമ്മാണത്തിൽ ഏർപ്പെട്ട തൊഴിലാളികളുടെ ദൃശ്യങ്ങളും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വീഡിയോയിൽ, വധുവും വരനും വിവാഹ വസ്ത്രങ്ങളണിഞ്ഞ് നിൽക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ വധൂവരന്മാരുടെ പേരോ മറ്റ് വിവരങ്ങളോ ഉൾപ്പെടുത്തിയിട്ടില്ല. luxuriousbymm എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ അമ്പരപ്പിക്കുന്ന വിവാഹ വേദിയുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
'ചൂട് കാലത്ത് വെള്ളം കണ്ടാല്‍...'; ചെളിക്കുഴിയില്‍ തിമിര്‍ക്കുന്ന ആനക്കുട്ടിയുടെ വീഡിയോ വൈറല്‍