ഈ വീഡിയോയിൽ ജെന്നിന്റെ മുന്നിലായി മൂന്ന് സിംഹങ്ങൾ നടക്കുന്നത് കാണാം. ഏതായാലും, വീഡിയോ കാണുമ്പോൾ ജെന്നിന് സിംഹത്തെ ഒട്ടും പേടി ഇല്ല എന്ന് മനസിലാവും.
സിംഹത്തെ പേടിയില്ലാത്ത മനുഷ്യരുണ്ടാകുമോ? ഉണ്ടാകും, പക്ഷേ കുറവായിരിക്കും അല്ലേ? ഏതായാലും സിംഹങ്ങളുടെ ഒരുപാട് വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയും. വീഡിയോയിൽ ഒരു സ്ത്രീ മൂന്ന് സിംഹങ്ങൾക്കൊപ്പം നടക്കുന്നതാണ് കാണാൻ കഴിയുക.
കണ്ടന്റ് ക്രിയേറ്ററായ ജെൻ ആണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽ ജെൻ ഒരു കാട്ടിലൂടെ നടക്കുന്നത് കാണാം. തൊട്ടുമുന്നിലായി മൂന്ന് സിംഹങ്ങളും നടക്കുന്നുണ്ട്. കണ്ടാൽ, ഒരാൾ തന്റെ പെറ്റ് ആയിട്ടുള്ള നായകളെ നടത്താൻ കൊണ്ടുപോവുകയാണ് എന്നേ തോന്നൂ. മാത്രവുമല്ല, ഇതിൽ കാണുന്ന സിംഹങ്ങൾക്കും ഒരു മനുഷ്യൻ തങ്ങളുടെ പിന്നിൽ നടക്കുന്നുണ്ട് എന്ന അസ്വസ്ഥതയൊന്നും കാണാനില്ല.
ജെന്നിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇതുപോലെ വന്യമൃഗങ്ങളോടൊപ്പമുള്ള വിവിധ വീഡിയോകൾ കാണാം. ഈ വീഡിയോയിൽ ജെന്നിന്റെ മുന്നിലായി മൂന്ന് സിംഹങ്ങൾ നടക്കുന്നത് കാണാം. ഏതായാലും, വീഡിയോ കാണുമ്പോൾ ജെന്നിന് സിംഹത്തെ ഒട്ടും പേടി ഇല്ല എന്ന് മനസിലാവും.
നവംബർ 12 -ന് പോസ്റ്റ് ചെയ്ത് വീഡിയോ നിരവധി ആളുകളാണ് കണ്ടത്. ഇൻസ്റ്റഗ്രാമിൽ ഇത് ആറ് മില്ല്യണിലധികം ആളുകൾ കണ്ടു. രണ്ട് ലക്ഷത്തിലധികം ലൈക്കുകളും വീഡിയോയ്ക്കുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. മിക്കവരും അവളുടെ ധൈര്യത്തെ പുകഴ്ത്തി.
ഒരാൾ കുറിച്ചത്, അവൾക്ക് എന്തെങ്കിലും പ്രത്യേകത ഉണ്ടായിരിക്കണം. അതുകൊണ്ടാണ് സിംഹങ്ങൾ അവളെ തങ്ങൾക്കൊപ്പം നടക്കാൻ അനുവദിച്ചിട്ടുണ്ടാവുക എന്നാണ്. എന്നാൽ, ചിലർ അവളെ വിമർശിക്കുകയും ചെയ്തു. എന്തൊക്കെ പറഞ്ഞാലും സിംഹം ഒരു വന്യമൃഗമാണ്. ഒരു സെക്കന്റ് മതി അവയുടെ ഭാവം മാറാനും അവ അക്രമിക്കാനും എന്ന് എഴുതിയവരും ഉണ്ട്.
വീഡിയോ കാണാം: