സ്റ്റൌവ്വിൽ വെച്ചിരുന്ന വറുത്ത മീൻ എടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പൂച്ചക്കുട്ടിയുടെ തല കുടുങ്ങുകയായിരുന്നു. ഇതോടെ വീട്ടുകാർ ഫയർ ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു.
പന്തളം: വറുത്ത മീൻ അടിച്ച് മാറ്റാനെത്തിയ പൂച്ചക്കുട്ടി ഗ്യാസ് സ്റ്റൌവ്വിനുള്ളിലെ ദ്വാരത്തിൽ കുടുങ്ങി. ഗ്യാസ് സ്റ്റൌവിന് താഴെ ഭാഗത്തുള്ള ദ്വാരത്തിലാണ് പൂച്ചകുട്ടിയുടെ തല കുടുങ്ങിയത്. പന്തളം ചേരിക്കൽ ഷിനാസ് മൻസിൽ ഷീനാസിന്റെ വീട്ടിലെ പൂച്ചക്കുട്ടിയുടെ ഗ്യാസ് സ്റ്റൗവിന്റെ ദ്വാരത്തിൽ തല കുടുങ്ങിയത്. വീട്ടുകാർ പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല.
undefined
സ്റ്റൌവ്വിൽ വെച്ചിരുന്ന വറുത്ത മീൻ എടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പൂച്ചക്കുട്ടിയുടെ തല കുടുങ്ങുകയായിരുന്നു. ഇതോടെ വീട്ടുകാർ ഫയർ ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. അടൂർ ഫയർ സ്റ്റേഷനിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വേണുവിന്റെ നേതൃത്വത്തിൽ സീനിയർ റെസ്ക്യൂ ഓഫീസർ അജീ ഖാൻ യൂസഫ്, റെസ്ക്യൂ ഓഫീസർമാരായ പ്രദീപ്, രഞ്ജിത്ത്, സന്തോഷ് ജോർജ്, പ്രകാശ് എന്നിവർ ഗ്യാസ് സ്റ്റൌ മുറിച്ചാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം