പെട്ടെന്ന് പ്രകോപിതനായ കുതിര സ്ത്രീയുടെ കയ്യിൽ കടിക്കുകയാണ്. അതോടെ ഭയന്ന സ്ത്രീ അവിടെ നിന്നും മാറി നിൽക്കുന്നത് കാണാം. ചുറ്റും ആൾക്കാരും കൂടുന്നുണ്ട്.
വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിനും, സെൻ്റ് ജെയിംസ് കൊട്ടാരത്തിനും പുറത്ത് കുതിരപ്പുറത്തിരിക്കുന്ന കിംഗ്സ് ഗാർഡ്. മിക്കവാറും ആളുകൾ ഇവരുടെ അടുത്ത് നിന്നും ഫോട്ടോയും വീഡിയോയും എടുക്കാറുണ്ട്. എന്നാൽ, കിംഗ്സ് ഗാർഡുകളുമായി നിൽക്കുന്ന കുതിരകളെ തൊടുന്നത് നിരോധിച്ചിട്ടുണ്ട്. പലയിടത്തും അത് എഴുതിവച്ചിട്ടുമുണ്ട്. എന്നാൽ, മിക്കവരും ഇതൊന്നും പാലിക്കാറില്ല. അങ്ങനെ അടുത്ത് ചെല്ലുന്ന ആളുകളെ ഈ കുതിരകൾ തൊഴിക്കാനും കടിക്കാനും ഒക്കെ ശ്രമിക്കുന്നതിന്റെ വീഡിയോകൾ ഒരുപാട് കാണാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത്.
ജൂലൈ 21 ഞായറാഴ്ചയായിരുന്നു സംഭവം. കുതിരയുടെ അടുത്ത് നിന്ന് ചിത്രം പകർത്തുകയായിരുന്നു സ്ത്രീ. എന്നാൽ, കുതിര പെട്ടെന്ന് യുവതിയെ കടിക്കുകയായിരുന്നു. പിന്നാലെ, ഇവര് തലകറങ്ങി താഴേക്ക് ഇരിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വീഡിയോയിൽ, നിരവധിപ്പേർ കുതിരയുടെ അടുത്ത് പോകുന്നതും ചിത്രങ്ങൾ പകർത്തുന്നതും ഒക്കെ കാണാം. പലരും അതിനെ തൊടാനും ഒക്കെ ശ്രമിക്കുന്നുണ്ട്. പിന്നീടാണ് ഈ സ്ത്രീ വരുന്നത്.
undefined
അവരും കുതിരയുടെ അടുത്ത് നിന്ന് ചിത്രം പകർത്താൻ ശ്രമിക്കുന്നു. എന്നാൽ, പെട്ടെന്ന് പ്രകോപിതനായ കുതിര സ്ത്രീയുടെ കയ്യിൽ കടിക്കുകയാണ്. അതോടെ ഭയന്ന സ്ത്രീ അവിടെ നിന്നും മാറി നിൽക്കുന്നത് കാണാം. ചുറ്റും ആൾക്കാരും കൂടുന്നുണ്ട്. അവരുടെ കൂടെയുണ്ടായിരുന്ന പുരുഷൻ അവരുടെ കൈ തുടച്ചു കൊടുക്കുന്നതും ഒക്കെ കാണുന്നുണ്ട്. എന്നാൽ, അധികം വൈകാതെ സ്ത്രീ നിലത്തേക്കിരിക്കുന്നതുമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
വളരെ പെട്ടെന്നാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. കുതിരയുടെ ഇത്രയടുത്ത് പോകാതിരിക്കുന്നതാണ് നല്ലത് എന്നാണ് പലരും അഭിപ്രായപ്പെട്ടത്.