ഹെൽമെറ്റില്ലാതെ ബുള്ളറ്റ് ഓടിച്ച് വരുന്ന ഒരാളെ കൈ നീട്ടി നില്‍ക്കാന്‍ അവശ്യപ്പെടുന്ന ഒരു പോലീസുകാരന്‍റെ ദൃശ്യത്തില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്.
സ്വയം പുതുക്കുക എന്നത് മനുഷ്യന്‍റെ ഒരു സഹജാവബോധമാണ്. അത്തരം സർഗാത്മകമായ മനസുള്ള നിരവധിപേര്‍ നമ്മുക്ക് ചുറ്റുമുണ്ട്. പലപ്പോഴും അത്തരം ചിലരുടെ വാര്‍ത്തകളും നമ്മള്‍ കാണാറുണ്ട്. പ്ലസ്ടു വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടും വിമാനം നിര്‍മ്മിക്കുന്നവരും സ്വകാര്യ കൃഷിയിടങ്ങളില്‍ സ്വന്തമായി പമ്പ് സെറ്റുകള്‍ സ്ഥാപിക്കുന്നവരും ഇക്കൂട്ടത്തില്‍പ്പെടുന്നു. സമാനമായ ഒരു കണ്ട് പിടിത്തം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങള്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ഉപയോക്താക്കളില്‍ ആദ്യം ഞെട്ടലും പിന്നീട് അതൊരു ചിരിയിലേക്കും നീങ്ങി.
വീഡിയോ പഞ്ചാബില്‍ നിന്നുമുള്ളതാണ്. ഹെൽമെറ്റില്ലാതെ ബുള്ളറ്റ് ഓടിച്ച് വരുന്ന ഒരാളെ കൈ നീട്ടി നില്‍ക്കാന്‍ അവശ്യപ്പെടുന്ന ഒരു പോലീസുകാരന്‍റെ ദൃശ്യത്തില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഹെല്‍മറ്റ് ധരിക്കാത്തതിന് ഫൈന്‍ അടിക്കാനാണ് പോലീസ് ബൈക്ക് യാത്രക്കാരനോട് നില്‍ക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ബുള്ളറ്റ് നിര്‍ത്തിക്കഴിഞ്ഞപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത്. അത് ബുള്ളറ്റ് ആയിരുന്നില്ല. ഒരു സാധാരണ സൈക്കിള്‍. ബുള്ളറ്റിന്‍റെ ഹാന്‍റിലും സീറ്റും പെട്രോള്‍ ടാങ്കും സൈലന്‍സറും മറ്റും സൈക്കിളില്‍ ഘടിപ്പിക്കുകയായിരുന്നു. പക്ഷേ, പ്രധാനപ്പെട്ട ഒന്ന് ഇല്ല. അത് ബുള്ളറ്റിന്‍റെ എഞ്ചിനായിരുന്നു. വാഹനം മുന്നോട്ട് പോകണമെങ്കില്‍ പെടല്‍ തന്നെ ചവിട്ടണം.
undefined
ले काट ले चलान 😂😂 pic.twitter.com/VTaViMdZ7Z
— Moj Clips (@MojClips)എക്‌സ്‌പ്രസ് ട്രെയിനിലെ യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് മുഹമ്മദ് ഷഹബാസ് വീശിയ ചുവന്ന ടവല്‍
ഈ വെറൈറ്റി കണ്ടുപിടിത്തം പോലീസുകാരെ പോലും അമ്പരപ്പിച്ചു. അവര്‍ പെട്ടെന്ന് തന്നെ വാഹനത്തെ പോകാന്‍ അനുവദിച്ചു. ഈ സമയം മറ്റൊന്നും സംഭവിക്കാത്തത് പോലെ ബുള്ളറ്റ് ചവിട്ടിക്കൊണ്ട് അദ്ദേഹം മുന്നോട്ട് നീങ്ങി. പുതിയ കണ്ട് പിടിത്തം സമൂഹ മാധ്യമ ഉപയോക്താക്കളില്‍ ചിരിയുടെ മാലപ്പടക്കം ഉയര്‍ത്തി. വീഡിയോ കണ്ടവര്‍ പലരും പോലീസുകാരെ പരിഹസിച്ചു. മോജ് ക്ലിപ്സ് എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തിയത്. ഇതിനകം 13 ലക്ഷം പേരാണ് വീഡിയോ കണ്ടത്.