വിമാനത്തിലെ ചില യാത്രക്കാര്‍ സല്‍മയെ രൂക്ഷമായി നോക്കുന്നതും മറ്റ് ചിലര്‍ ഇതെന്തോന്ന് കൂത്ത് എന്ന തരത്തില്‍ ശ്രദ്ധിക്കുന്നതും കാണാം.
പലരും ജീവിക്കുന്നത് തന്നെ സമൂഹ മാധ്യമങ്ങളില്‍ റീല്‍സ് ചെയ്യാനാണെന്ന് തോന്നുന്ന തരത്തിലാണ് ഇപ്പോള്‍ പലരുടെയും സമൂഹ മാധ്യമ അക്കൌണ്ടുകള്‍. ഒരു ദിവസം എത്ര റീല്‍സ് പങ്കുവയ്ക്കപ്പെടു എന്നത് പോലും ഒരു മത്സരമായി മാറിയോ എന്ന് തോന്നും ഇത്തരക്കാരുടെ സമൂഹ മാധ്യമ അക്കൌണ്ടുകള്‍ കണ്ടാല്‍. യുവതികളും യുവാക്കള്‍ക്കും മാത്രമാണ് ഇത്തരം റീല്‍സ് ലഹരി എന്ന് കരുതിയാല്‍ തെറ്റി. 'പ്രായം ഒന്നിനും ഒരു തടസമല്ലെന്ന' ആ പല്ലവി റീല്‍സിനും ബാധകമാണ്. എണ്‍പതിനായിരത്തിന് മുകളില്‍ ഫോളോവേഴ്സുള്ള സൽമ ഷെയ്ഖ് എന്ന സ്ത്രീ പങ്കുവച്ച ഒരു റീല്‍സ് വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
എ.ആർ.റഹ്മാനും എസ്.പി.ബാലസുബ്രഹ്മണ്യവും ആലപിച്ച 'സ്റ്റൈൽ സ്റ്റൈൽ' എന്ന ഗാനത്തിലെ 'കാതലിച്ചാല്‍ കവിതെ വരും കണ്ട് കൊണ്ടേ പെണ്ണാളെ....' എന്ന ഭാഗത്തിനൊപ്പിച്ചാണ് ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ വച്ച് സല്‍മ റീല്‍സ് വീഡിയോ ചെയ്തത്. വീഡിയോയാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ രൂക്ഷ വിമര്‍ശനം നേരിട്ടു. റീല്‍സില്‍ കറുത്ത സാരി ധരിച്ച് വിമാനത്തിലെ സീറ്റുകള്‍ക്ക് ഇടയില്‍ നിന്നാണ് സല്‍മയുടെ ഡാന്‍സ്. വിമാനത്തിലെ ചില യാത്രക്കാര്‍ സല്‍മയെ രൂക്ഷമായി നോക്കുന്നതും മറ്റ് ചിലര്‍ ഇതെന്തോന്ന് കൂത്ത് എന്ന തരത്തില്‍ ശ്രദ്ധിക്കുന്നതും കാണാം. വീഡിയോ ഇതിനകം ഏതാണ്ട് ഇരുപത് ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു.
undefined
'യാത്രക്കാരന് വളരെയധികം നാണക്കേട് തോന്നി... മാത്രവുമല്ല അത്തരം വിഡ്ഢിത്തങ്ങള്‍ ചെയ്യാന്‍ അത് അവരുടെ സ്വകാര്യ യാത്രയല്ല...' ഒരു കാഴ്ചക്കാരന്‍ എഴുതി. 'വിമാനങ്ങൾ വൈകാനുള്ള കാരണം...' എന്നായിരുന്നുമറ്റൊരു യാത്രക്കാരന്‍ എഴുതിയത്. 'ഈ വീഡിയോ വളരെ മോശമാണ്. പൊതുസ്ഥലത്ത് ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാൻ നമുക്കെല്ലാവർക്കും ലജ്ജയില്ലേ? അഹ്. അവൾ ധീരയാണെന്ന് ഞാൻ അഭിനന്ദിക്കണോ അതോ, അവളുടെ റീൽ തെരഞ്ഞെടുപ്പുകളെ കളിയാക്കണോ എന്ന് എനിക്കറിയില്ല,' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ കുറിപ്പ്. 'ഹലോ ശല്യം നിർത്തൂ, ഇത് നിങ്ങളുടെ വീടല്ല' എന്നായിരുന്നു മറ്റൊരു കുറിപ്പ്. നിരവധി മലയാളികളും റീല്‍സിനെതിരെ കുറിപ്പുകളെഴുതാന്‍ വീഡിയോയ്ക്ക് താഴെ എത്തി.