അവിടെ വച്ച് ഗ്രാമീണരായ കുറച്ച് സ്ത്രീകൾ അവരെ സമീപിക്കുകയാണ്. അവർ വിദേശ വനിതയോട് അവളുടെ കാതിൽ ധരിച്ചിരിക്കുന്ന വലിയ കമ്മലുകൾ ഊരി മാറ്റാനാണ് പറയുന്നത്.
ഇന്ത്യ സന്ദർശിക്കുന്ന വിദേശികൾ പലപ്പോഴും ഇന്ത്യൻ ഗ്രാമങ്ങൾ കാണാനും അവിടുത്തെ ജീവിതങ്ങൾ അടുത്തറിയാനും ഒക്കെ ശ്രമിക്കാറുണ്ട്. അവിടെ നിന്നും പകർത്തുന്ന വിവിധ വീഡിയോകളും അവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അതുപോലെ, ഇന്ത്യയിലെ ഒരു ഗ്രാമത്തിലെത്തിയ വിദേശവനിതയുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.
വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്, സലോണി എബ്രഹാം എന്ന യൂസറാണ്. വീഡിയോയുടെ കാപ്ഷനിൽ അവർ പറയുന്നത്, താൻ തന്റെ സുഹൃത്തിനെ മധ്യപ്രദേശിലേക്ക് ക്ഷണിച്ചു എന്നാണ്. അവിടെ നിന്നും സുഹൃത്തിനുണ്ടായ അനുഭവത്തെ കുറിച്ചാണ് സലോണി വീഡിയോയിൽ പറയുന്നത്.
undefined
മധ്യപ്രദേശിലെ വളരെ കുറച്ച് മാത്രം വീടുകൾ ഉള്ള ഒരു ഗ്രാമത്തിലാണ് സലോണിയും സുഹൃത്തായ വിദേശ വനിതയും എത്തിയിരിക്കുന്നത്. അവിടെ വച്ച് ഗ്രാമീണരായ കുറച്ച് സ്ത്രീകൾ അവരെ സമീപിക്കുകയാണ്. അവർ വിദേശ വനിതയോട് അവളുടെ കാതിൽ ധരിച്ചിരിക്കുന്ന വലിയ കമ്മലുകൾ ഊരി മാറ്റാനാണ് പറയുന്നത്. യുവതി അത് ഊരിക്കൊടുക്കുമ്പോൾ അതിലൊരാൾ അതിന് ഭാരമുണ്ട് എന്നും പറയുന്നുണ്ട്.
പിന്നീട്, ഒരു സ്ത്രീ എന്തുകൊണ്ടാണ് താൻ ആ കമ്മലുകൾ ഊരിമാറ്റാൻ പറയുന്നത് എന്നും വ്യക്തമാക്കുന്നുണ്ട്. അത്രയും ഭാരമുള്ള കമ്മലുകൾ ധരിച്ചാൽ ചെവി മുറിഞ്ഞു പോകുമെന്നാണ് അവർ പറയുന്നത്. ഒപ്പം അവർ തന്റെ കാത് അവർക്ക് കാണിച്ചു കൊടുക്കുന്നുണ്ട്. താനും വലിയ കമ്മലുകളാണ് ഇട്ടിരുന്നത് എന്നും അതിനാലാണ് തന്റെ കാതുകൾ ഇങ്ങനെ മുറിഞ്ഞുപോയത് എന്നുമാണ് അവർ പറയുന്നത്.
വളരെ കരുതലോടെയാണ് ആ സ്ത്രീ അത് പറയുന്നത് എന്നും കാണാം. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഒരുപാട് പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ആ അമ്മയുടെ കരുതലിനെ പലരും കമന്റുകളിൽ പുകഴ്ത്തി.
ലോണെടുത്ത് മോപ്പെഡ് വാങ്ങി, ജെസിബിയും ഡിജെയും, ആഘോഷത്തിന് പൊടിച്ചത് 60000 രൂപ, കേസും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം