സിംഗപ്പൂര്‍ മാളിലെ വൈറലായ 'നാടന്‍ തല്ല്'; യാഥാര്‍ത്ഥ്യം പങ്കുവച്ച ഇന്ത്യന്‍ വംശജന്‍റെ വീഡിയോയ്ക്ക് പിന്തുണ

By Web Team  |  First Published Dec 4, 2024, 6:56 PM IST

ഒരു യുവാവ് ഒരു സ്ത്രീയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന തരത്തിലൊരു വീഡിയോയാണ് പങ്കുവയ്ക്കപ്പെട്ടത്. എന്നാല്‍, സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് ഇന്ത്യന്‍ വംശജനായ യുവാവ് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് വലിയ തോതിലുള്ള പിന്തുണയാണ് ലഭിച്ചത്. 


ലോകമെങ്ങും കുടിയേറ്റം വ്യാപിച്ചതോടെ സ്വദേശികളും കുടിയേറ്റക്കാരും തമ്മിലുള്ള സംഘര്‍ഷങ്ങളും വര്‍ദ്ധിച്ചു. അടുത്തിടെ സിംഗപ്പൂരില്‍ വച്ച് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ച് കൊണ്ട് ഒരു ഇന്ത്യന്‍ വംശജന്‍ ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്. ലിഫ്റ്റിലേക്ക് കയറുന്നതിനിടെ സിംഗപ്പൂര്‍ വംശജരില്‍ നിന്നുമുണ്ടായ അനുഭവമായിരുന്നു അദ്ദേഹം പങ്കുവച്ചത്. സംഭവത്തിന്‍റെ ഏഡിറ്റ് ചെയ്ത വീഡിയോ  'കംപ്ലയിന്‍റസ് സിംഗപ്പൂർ' എന്ന ഫേസ്ബുക്ക് പേജില്‍  പ്രചരിച്ചതോടെ താന്‍ കുറ്റക്കാരനാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചെന്നും സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം മറ്റൊന്നായിരുന്നെന്നും യുവാവ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൌണ്ടില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. 

വീഡിയോയില്‍ സുരേഷ് വനാസ് എന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ് എന്താണ് അവിടെ സംഭവിച്ചതെന്ന് വ്യക്തമാക്കുന്നു. "കീബോർഡ് യോദ്ധാക്കളാകാന്‍ ശ്രമിക്കുന്ന ധാരാളം ആളുകൾ ഇവിടെയുണ്ട്, എന്തുകൊണ്ടാണ് നിങ്ങൾ എന്‍റെ മുന്നിൽ വന്ന് എന്നോട് സംസാരിക്കാത്തത്? എന്ന് ചോദിച്ച് കൊണ്ടാണ് അദ്ദേഹം തന്‍റെ വീഡിയോ ആരംഭിക്കുന്നത്. ഏഡിറ്റ് ചെയ്ത വീഡിയോയില്‍ താന്‍ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറുന്നതായി തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നെന്ന് ഇദ്ദേഹം പറയുന്നു. യഥാര്‍ത്ഥ്യത്തിൽ തന്‍റെ വീല്‍ചെയറിലുള്ള സഹോദരനെ ലിഫ്റ്റിലേക്ക് കയറ്റാന്‍ ശ്രമിച്ചപ്പോള്‍, ഈ സമയം ലിഫ്റ്റിലുണ്ടായിരുന്ന ഒരു സ്ത്രീയും പുരുഷനും തന്നെ തടയുകയും തള്ളിമാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതാണ് സംഭവം. 

Latest Videos

1.5 ദശലക്ഷം വർഷം മുമ്പ് ആദ്യകാല മനുഷ്യവർഗ്ഗങ്ങള്‍ ഒരുമിച്ച് ജീവിച്ചിരുന്നെന്ന് ഗവേഷകര്‍

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suresh Vanaz (@vanazsuresh)

വരന് 2.5 കോടി, കാറ് വാങ്ങാന്‍ മറ്റൊരു 75 ലക്ഷവും; വിവാഹ വേദിയില്‍ വച്ച് കോടികള്‍ കൈമാറുന്ന വീഡിയോ വൈറൽ

ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ഒരാളോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും നിങ്ങള്‍ക്ക് ബുദ്ധി ഉപയോഗിച്ച് കൂടേയെന്നും അദ്ദേഹം ചോദിക്കുന്നു. എന്നാല്‍, വീഡിയോ ചിത്രീകരിച്ച് ഫേസ് ബുക്കില്‍ പങ്കുവച്ച സ്ത്രീ തന്നെ കുറ്റക്കാരനാക്കുന്ന തരത്തിലാണ് അത് ഏഡിറ്റ് ചെയ്തത്. ഇത് തെറ്റാണെന്നും നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് തന്നോട് നേരിട്ട് പറയാമെന്നും സുരേഷ് വ്യക്തമാക്കുന്നു. സുരേഷ് തന്‍റെ ഭാഗം വിശദീകരിച്ച് വീഡിയോ ചെയ്തതിന് പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തിയത്. ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ച് സ്ത്രീ, സുരേഷിനോടും സഹോദരനോടും പരസ്യമായി മാപ്പ് പറയണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. വംശീയത നിയന്ത്രിക്കാൻ പ്രസിഡന്‍റ് നടപടികൾ കൈക്കൊള്ളണം. സിംഗപ്പൂർ മനോഹരമായ ഒരു രാജ്യമാണ്, ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാണ്. അതിനാൽ ആളുകൾ എല്ലാവരോടും ബഹുമാനം കാണിക്കുകയും എല്ലാവരെയും സ്വാഗതം ചെയ്യുകയും വേണം. എന്തിനാണ് ഒരു രാജ്യത്തിന്‍റെ സമാധാനം നശിപ്പിക്കുന്നത്? മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 

കലിപ്പ് ഡാ, കട്ടക്കലിപ്പ് ഡാ; സ്റ്റോറിലെ സാധനങ്ങൾ വലിച്ചെറിഞ്ഞ് കലിപ്പ് കാട്ടിയ പെൺകുട്ടിയുടെ വീഡിയോ വൈറൽ
 

click me!