പെൺകുട്ടികളുടെ ഹോസ്റ്റൽ, ന്യൂ ഇയർ രാത്രിയിലെ ആഘോഷം, വാർഡനും പങ്കുചേർന്നതോടെ കളറായി, ക്യൂട്ട് വീഡിയോ

By Web Desk  |  First Published Jan 7, 2025, 10:17 PM IST

അവർ നൃത്തം ചെയ്യുന്നതും ആഘോഷിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. പെട്ടെന്നാണ് അങ്ങോട്ട് അവരുടെ ഹോസ്റ്റലിന്റെ വാർഡൻ കടന്നുവരുന്നത്.


ഹോസ്റ്റൽ ജീവിതം പലർക്കും വൻ നൊസ്റ്റാൾജിയ ആയിരിക്കും. വളരെ രസകരമായ ദിവസങ്ങളാണ് ഹോസ്റ്റൽ ജീവിതം പലപ്പോഴും സമ്മാനിക്കുന്നത്. ജീവിതത്തിൽ അനേകം വികൃതികളും കുസൃതികളും അടിച്ചുപൊളികളും എല്ലാം അക്കാലത്തുണ്ടായിട്ടുണ്ടാവും. എന്നാൽ, അതേസമയം തന്നെ ഹോസ്റ്റൽ വാർഡനും, ഹോസ്റ്റലിലെ ഭക്ഷണവും പലർക്കും ഒരു പേടിസ്വപ്നമാണ്. 

ഹോസ്റ്റൽ വാർഡൻമാർ പൊതുവേ ​ഗൗരവക്കാരായിരിക്കും. പ്രത്യേകിച്ചും പെൺകുട്ടികളുടെ ഹോസ്റ്റലുകളിലെ വാർഡന്മാർ. രാത്രിയായാൽ ലൈറ്റ് പാടില്ല, മൊബൈൽ ഫോൺ പാടില്ല, ഇന്ന സമയത്ത് ഹോസ്റ്റലിൽ കയറണം തുടങ്ങി അനേകം നിയമങ്ങൾ ഉണ്ടാവും പാലിക്കാൻ. അതെല്ലാം പാലിക്കപ്പെടുന്നുണ്ടോ എന്നും ഇവർ നോക്കിയിരിക്കും. 

Latest Videos

ആഘോഷം എന്നതൊന്നും ഹോസ്റ്റൽ ജീവിതത്തിൽ പലർക്കും സങ്കല്പിക്കാൻ പോലും പറ്റുന്നതാവില്ല. എന്നാൽ, അതിനെയെല്ലാം തിരുത്തിക്കുറിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. 

വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്, നിധി എന്ന യൂസറാണ്. മുംബൈയിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത് എന്നാണ് മനസിലാവുന്നത്. ന്യൂ ഇയർ രാത്രിയിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്നുള്ള ആഘോഷങ്ങളാണ് വീഡിയോയിൽ ഉള്ളത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NIDHI (@niidhi_0.0)

അവർ നൃത്തം ചെയ്യുന്നതും ആഘോഷിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. പെട്ടെന്നാണ് അങ്ങോട്ട് അവരുടെ ഹോസ്റ്റലിന്റെ വാർഡൻ കടന്നുവരുന്നത്. പെട്ടെന്ന് ഒരുനിമിഷം അവിടെ നിശബ്ദതയാണ്. എന്നാൽ, വാർഡൻ അവരുടെ അടുത്തേക്ക് കയറി വരുന്നു. ഒരു പെൺകുട്ടി വാർഡന്റെ കൈപിടിച്ച് ഒപ്പം കൂട്ടുന്നതും കാണാം. വാർഡനും അതോടെ അവർക്കൊപ്പം ആഘോഷത്തിൽ പങ്കുചേരുകയാണ്. 

വളരെ പെട്ടെന്നാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. ഒരുപാടുപേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയതും. പലരും തങ്ങളുടെ ഹോസ്റ്റൽ‌ ജീവിതം ഓർത്തെടുക്കാൻ കൂടി ഈ ഒരു വീഡിയോ കാരണമായിത്തീർന്നിട്ടുണ്ട്. 

ഹീറോസ് തന്നെ, ഒന്നും നോക്കിയില്ല ഒത്തുപിടിച്ചു; 600 കിലോ ഭാരം, ചതുപ്പിൽവീണ കണ്ടാമൃഗത്തെ ചുമലിലേറ്റി ഉദ്യോഗസ്ഥർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!