'ഇതാണ് സ്നേഹം'; വളര്‍ത്തച്ഛനെയും വളര്‍ത്തമ്മയേയും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയ ചിമ്പാന്‍സിയുടെ സന്തോഷം !

By Web Team  |  First Published Sep 12, 2023, 1:13 PM IST

'ന്യുമോണിയ ബാധിച്ച ഈ കുഞ്ഞ് ചിമ്പിനെ വളർത്തിയത് ഈ ദമ്പതികളാണ്, അവന്‍ വളർന്നപ്പോൾ അവര്‍ അവനെ വിദഗ്ധർക്ക് നൽകി. അവർ വീണ്ടും ഒന്നിക്കുന്ന പ്രതികരണം കാണുക' എന്ന കുറിപ്പോടെ  പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ദൃശ്യങ്ങള്‍ കണ്ടത് 30 ലക്ഷം പേരാണ്. 


വ്യത്യസ്തതരം മൃഗങ്ങളുടെ ഹൃദയം കീഴടക്കുന്ന വീഡിയോ പ്രതിദിനം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുകയാണ്. അതില്‍ ചില ദൃശ്യങ്ങള്‍ ആരുടെയും ഹൃദയത്തെ ആകര്‍ഷിക്കുന്നവയാകും. അത്തരത്തില്‍ ഒരു വീഡിയോ കഴിഞ്ഞ ദിവസം മിയാമി സുവേളജിക്കല്‍ വൈല്‍ഡ് ലൈഫ് ഫൗണ്ടേഷന്‍ എക്സ് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നത് Science girl റീ ഷെയര്‍ ചെയ്തതിലൂടെ ഏവരുടെയും കാഴ്ചയിലുടക്കി. 'വർഷങ്ങൾ കടന്നുപോയേക്കാം, പക്ഷേ സ്നേഹം എപ്പോഴും ഉണ്ട്. ഞങ്ങളുടെ ബിഗ് ബോയ് #limbanizwf ന്‍റെ ആധുനിക വിനോദം. ഏറ്റവും വൈറലായ നിമിഷം. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളായ ടാനിയയും ജോർജുമാണ്!' എന്ന കുറിപ്പോടെയാണ് ZWF MIAMI വീഡിയോ പങ്കുവച്ചത്. 

ഇതേ ദൃശ്യങ്ങള്‍ ശാസ്ത്ര പെണ്‍കുട്ടി 'ന്യുമോണിയ ബാധിച്ച ഈ കുഞ്ഞ് ചിമ്പിനെ വളർത്തിയത് ഈ ദമ്പതികളാണ്, അവന്‍ വളർന്നപ്പോൾ അവര്‍ അവനെ വിദഗ്ധർക്ക് നൽകി. അവർ വീണ്ടും ഒന്നിക്കുന്ന പ്രതികരണം കാണുക' എന്ന കുറിപ്പോടെ  പങ്കുവച്ചപ്പോള്‍ കണ്ടത് 30 ലക്ഷം പേരാണ്. ദൃശ്യങ്ങള്‍ക്ക് താഴെ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ തങ്ങളുടെ സ്നേഹവും സന്തോഷവും പങ്കുവയ്ക്കാനായി ഒത്തുകൂടി. അപകടത്തില്‍പ്പെടുന്ന മൃഗങ്ങള്‍ ദുരിത കാലത്ത് തങ്ങളെ സംരക്ഷിച്ച. പരിചരിച്ചവരെ ജീവിത കാലത്ത് ഒരിക്കലും മറക്കില്ലെന്നതിനുള്ള നിരവധി ഉദാഹരങ്ങളിലൊന്നായി ആ ദൃശ്യങ്ങള്‍ മാറി. 

Latest Videos

ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് 3,600 അടി ഗുഹയില്‍ ഒമ്പത് ദിവസം; ഒടുവില്‍, അത്ഭുതകരമായ രക്ഷപ്പെടല്‍ !

This baby chimp was found alone and with pneumonia, he was raised by this couple, who gave him to experts when he grew up

Watch the reaction they are reunited pic.twitter.com/hndRMdKDPi

— Science girl (@gunsnrosesgirl3)

ആദ്യ ക്ലോണ്‍ ചെമ്മരിയാടായ 'ഡോളി'യുടെ സൃഷ്ടാവ്, ഇയാന്‍ വില്‍മുട്ട് അന്തരിച്ചു

രോഗം ഭേദമായി അവന്‍ വളര്‍ന്നപ്പോള്‍ ദമ്പതികള്‍ അവനെ സംരക്ഷിക്കാനായി അധിതരെ ഏല്‍പ്പിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അവനെ ആ ദമ്പതികള്‍ സന്ദര്‍ശിച്ചപ്പോള്‍ അവന്‍ പ്രകടിപ്പിച്ച സ്നേഹത്തിന്‍റെ ദൃശ്യങ്ങളായിരുന്നു അത്. പരിശീലകരോടൊപ്പം നില്‍ക്കുന്ന ചിമ്പാന്‍സിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ദമ്പതികളെ പരിശീലകര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഒരു പ്രത്യേക ശബ്ദത്തോടെ കാലും കൈയും ഉപയോഗിച്ച് അവന്‍ വളരെ വേഗത്തില്‍ ഓടി ടാനിയയുടെ അടുത്തെത്തുന്നു. ഒറ്റച്ചാട്ടത്തിന് അവരുടെ മേലെ കയറുന്ന ചിമ്പാന്‍സി വീണ്ടും ശബ്ദം ഉണ്ടാക്കിക്കൊണ്ട് സ്ത്രീയുടെ ഭര്‍ത്താവ് ജോര്‍ജ്ജിന്‍റെ അടുത്തേക്ക് ഓടുന്നു. തുടര്‍ന്ന് ഒറ്റ ചാട്ടത്തിന് അദ്ദേഹത്തിന്‍റെ മേലെ കയറുന്ന ചിമ്പാന്‍സി അദ്ദേഹത്തിന്‍റെ നെഞ്ചില്‍ ഒരു പന്തുപോലെ ചുരുണ്ടുകൂടുന്നു. പിന്നാലെ അദ്ദേഹത്തിന്‍റെ തലയിലേക്ക് വലിഞ്ഞ് കയറാന്‍ അവന്‍ ശ്രമിക്കുമ്പോള്‍ ദൃശ്യങ്ങള്‍ അവസാനിക്കുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായ വീഡിയോ ഇതിനകം മുപ്പത് ലക്ഷം പേരാണ് കണ്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!