"സുഹൃത്തേ, ഇത് നിനക്കുള്ളതാണ്" എന്ന അടിക്കുറിപ്പോടെ ജയ് മാതാ ഡി ഡിജെ സൗണ്ട് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് പരസ്യം പങ്കുവയ്ക്കപ്പെട്ടത്. 48 ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്.
വിവാഹം ഇന്ന് വലിയൊരു മാര്‍ക്കറ്റാണ്. വിവാഹം കഴിക്കാനുള്ള ആലോച ആരംഭിക്കുമ്പോള്‍ മുതല്‍ ആ മാര്‍ക്കറ്റ് ഉണരും. ആദ്യം തന്നെ ബ്രോക്കര്‍മാര്‍ ഇല്ലെങ്കില്‍ മാട്രിമോണിയല്‍ സൈറ്റുകളില്‍ തുടങ്ങുന്നു. മതം, ജാതി, കുടുംബ പശ്ചാത്തലം, വിദ്യാഭ്യാസം, തൊഴിൽ ഇങ്ങനെ ഒരു നീണ്ട നിരതന്നെ കാണും. ഇനി ഒരാളെ ഇഷ്ടപ്പെട്ടാല്ലോ അപ്പോള്‍ ജാതകം, പൊരുത്തം തുടങ്ങിയവയുടെ വരവായി. ഇതെല്ലാം ഒന്ന് റെഡിയായി വരുമ്പോള്‍ ആളുകളെ ക്ഷണിക്കണം. വേദി കണ്ടെത്തണം, ഫോട്ടോഗ്രാഫര്‍മാര്‍, സദ്യ ആകെ ബഹളമയം. പക്ഷേ... ഇതിനെല്ലാം മുമ്പ് പറ്റിയ ഒരാളെ കണ്ടെത്തുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഓരോ ആളുകളും നിരന്തരമായ അന്വേഷണത്തിലൂടെയാണ് തങ്ങളുടെ ഇണയെ കണ്ടെത്തുന്നത്. എന്നാല്‍ ഇനി അതിന്‍റെ ആവശ്യമില്ല. ഒറ്റ ഫോണ്‍ കോളിനുള്ളില്‍ കല്യാണം റെഡിയാക്കാമെന്ന് അവകാശപ്പെടുന്ന പരസ്യം ഏറെ പേരുടെ ശ്രദ്ധനേടി.
ഭോപ്പാൽ ആസ്ഥാനമായുള്ള ഹംസതി സമാജ് കല്യാൺ സമിതി എന്ന വിവാഹ ബ്യൂറോയാണ് ഒറ്റ ഫോൺ കോളിൽ ജീവിത പങ്കാളികളെ കണ്ടെത്തുമെന്ന് വാഗ്ദാനം ചെയ്തത്. പരസ്യത്തിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ പരസ്യം പെട്ടെന്ന് തന്നെ വൈറലായി. ചില കാഴ്ചക്കാര്‍ സംശയം പ്രകടിപ്പിക്കുമ്പോൾ മറ്റ് ചിലര്‍ ഏറെ താത്പര്യം പ്രകടിപ്പിച്ചു. ജാതി, മതം, വൈവാഹിക നില എന്നിവ പരിഗണിക്കാതെ എല്ലാ വ്യക്തികളെയും ഒരു പോലെ കാണുന്നതിലെ തങ്ങളുടെ പ്രതിബദ്ധത ഹംസതി സമാജ് കല്യാൺ സമിതി ഉറപ്പിക്കുന്നു. ഫോണ്‍ നമ്പറുകളും അഡ്രസും തങ്ങളുടെ നിബന്ധനകളുമെല്ലാം എഴുതിയ ഒരു പരസ്യമായിരുന്നു പങ്കുവയ്ക്കപ്പെട്ടത്.
'ഒശ്ശോടാ കുഞ്ഞാവ...'; എയർപോർട്ടിലെ കൺവെയർ ബെൽറ്റിലെ യുവതിയുടെ റീല്‍സ് ഷൂട്ട് വൈറല്‍
'ഈ വീഡിയോ കണ്ടാല്‍ പിന്നെ പഠിക്കാന്‍ നിങ്ങള്‍ക്ക് മറ്റൊരു പ്രചോദനം ആവശ്യമില്ല'; വൈറല്‍ വീഡിയോ കാണാം
"സുഹൃത്തേ, ഇത് നിനക്കുള്ളതാണ്" എന്ന അടിക്കുറിപ്പോടെ ജയ് മാതാ ഡി ഡിജെ സൗണ്ട് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് പരസ്യം പങ്കുവയ്ക്കപ്പെട്ടത്. 48 ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായമെഴുതാനെത്തി. 'ബാച്ചിലർമാർ ലോട്ടറി അടിച്ചു, വിവാഹം കഴിക്കാൻ അവസരം ലഭിക്കാൻ വേഗത്തിൽ വിളിക്കൂ' ഒരു കാഴ്ചക്കാരനെഴുതി. 'ഇവർ കൊള്ളയടിക്കുന്ന സംഘങ്ങളാണ്. ചിലർ വിവാഹത്തിന്‍റെയും പെൺകുട്ടികളുടെയും പേരിൽ കൊള്ളയടിക്കുന്നു. ഒരു സഹോദരനും അവരുടെ കെണിയിൽ വീഴരുത്.' മറ്റൊരാള്‍ സംഗതി തട്ടിപ്പാണെന്ന് ആരോപിച്ചു. 'ഇവർ എത്ര വിവാഹങ്ങൾ പൂർത്തിയാക്കി? അവർ അവരുടെ ഗ്രാമവും ഫോണ്‍ നമ്പറും ഞങ്ങളോട് പറയണം, ഞങ്ങൾ പരിശോധിക്കും, ഞാൻ മാത്രമല്ല എന്‍റെ എല്ലാ സുഹൃത്തുക്കളും നിങ്ങളെ വിളിക്കും.' മറ്റൊരു കാഴ്ചക്കാരന്‍ പരസ്യം യാഥാര്‍ത്ഥ്യമാണോയെന്ന് ഉറപ്പാക്കാന്‍ ശ്രമിച്ചു.