അമ്പമ്പോ നിലത്തുമുട്ടുന്ന ചെവി, വൈറലായി ഗുലാബി പാടേരി ആടുകളുടെ ചിത്രം, പ്രത്യേകത അറിയാം

By Web TeamFirst Published Aug 21, 2024, 2:40 PM IST
Highlights

ചെവിയുടെ നീളം കൊണ്ട് മാത്രമല്ല ഗുലാബി പാടേരി ആടുകൾ വ്യത്യസ്തരാകുന്നത് എന്ന് ഈ വീഡിയോ പറയുന്നു. ഇവയുടെ പാലും മാംസവും വളരെയധികം വിലമതിക്കുന്നതാണെന്നും പൊതുവേ ശാന്തസ്വഭാവക്കാരായ ഇവ വളരെ സൗഹാർദ്ദപരമായിട്ടാണ് മനുഷ്യരുമായി ഇടപഴകുക എന്നും വീഡിയോയിൽ പറയുന്നു.

സോഷ്യൽ മീഡിയ നമ്മുടെ ജീവിതത്തിൻറെ ഭാഗമായി മാറിയതോടെ ലോകമെമ്പാടുമുള്ള വിവിധ വിവരങ്ങൾ പൊടുന്നനെ നമ്മുടെ കൺമുമ്പിൽ എത്തും. മൃഗസ്നേഹികളായ ആളുകളെ ഏറെ ആകർഷിക്കുന്നതും കാണുന്നവരിൽ എല്ലാം കൗതുകമുണർത്തുന്നതുമായ ഒരു കാഴ്ച കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലാവുകയുണ്ടായി. നിലവിൽ, മിഡിൽ ഈസ്റ്റ്, പാകിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിലെ ജനപ്രിയ ആട് ഇനമായ ഗുലാബി പട്ടേരി ആടിന്റെ വീഡിയോ ആയിരുന്നു ഇത്. 

നിലത്ത് മുട്ടുന്ന ചെവികൾ ഉള്ള ഈ ആടുകളുടെ വീഡിയോ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയ  ഉപയോക്താക്കൾക്കിടയിൽ ചർച്ചയായത്. @wildheart_500 എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോയിൽ 3 ഗുലാബി പാടേരി ആടുകളാണ് ഉള്ളത്.

Latest Videos

ചെവിയുടെ നീളം കൊണ്ട് മാത്രമല്ല ഗുലാബി പാടേരി ആടുകൾ വ്യത്യസ്തരാകുന്നത് എന്ന് ഈ വീഡിയോ പറയുന്നു. ഇവയുടെ പാലും മാംസവും വളരെയധികം വിലമതിക്കുന്നതാണെന്നും പൊതുവേ ശാന്തസ്വഭാവക്കാരായ ഇവ വളരെ സൗഹാർദ്ദപരമായിട്ടാണ് മനുഷ്യരുമായി ഇടപഴകുക എന്നും വീഡിയോയിൽ പറയുന്നു. അതുകൊണ്ടുതന്നെ ഇവയെ ഇണക്കി വളർത്താനും പരിചരിക്കാനും എളുപ്പമാണ്. അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളിൽ, ഈ ആടുകളെ വളർത്തുമൃഗങ്ങളായി വളർത്താറുണ്ടെന്നും വീഡിയോ സൂചിപ്പിക്കുന്നു. ഇതിനോടകം 23 ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Wild Heart (@wildheart_500)

ഗാർഡൻ ഫാം ത്രൈവിൻ്റെ റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് തവിട്ടു കലർന്ന പിങ്ക് നിറമാണ് ഗുലാബി പട്ടേരി ആടുകളുടെ ചർമ്മത്തിന്. ഗുലാബി എന്ന വാക്കിൻ്റെ അർത്ഥം പിങ്ക് എന്നാണ്. ഇവയുടെ വിരലുകൾക്കും കൊമ്പുകൾക്കും വെളുത്ത നിറം ആയിരിക്കും. ബീറ്റൽ, രാജൻപുരി, പാടേരി, കമോരി എന്നീ ആടിനങ്ങളെ സംയോജിപ്പിച്ചുണ്ടാക്കിയ ഇനമാണ് ഗുലാബി പട്ടേരി. വലിയ ശരീരമുള്ള ഇവയുടെ മാംസത്തിനും പോഷകസമ്പുഷ്ടമായ പാലിനും വലിയ ഡിമാൻഡ് ആണ് ഉള്ളത്. ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയിലാണ് ഈ ആടുകൾ വളരുന്നത്. സൗഹൃദപരമായ സ്വഭാവമുള്ളതുകൊണ്ടുതന്നെ ഇവയെ വളർത്താൻ എളുപ്പമാണ്.
 

click me!