വിവാഹ ഘോഷയാത്രയ്ക്കിടെ പ്രിയപ്പെട്ട വളര്‍‌ത്തുനായയുമായി വരന്‍റെ നൃത്തം; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

By Web Team  |  First Published Dec 6, 2024, 11:03 PM IST

ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമായ വിവാഹ ദിവസം തന്‍റെ പ്രിയപ്പട്ട നായയെ വീട്ടില്‍ ഉപേക്ഷിക്കാതെ ഒപ്പം കൂട്ടിയ വരന് സമൂഹ മാധ്യമ ഉപയോക്താക്കളുടെ അഭിനന്ദന പ്രവാഹമായിരുന്നു. 



വിവാഹത്തോടനുബന്ധിച്ചുള്ള രസകരമായ മുഹൂർത്തങ്ങള്‍ പകർത്തിയ വീഡിയോകള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ കാഴ്ചക്കാരാണ് ഉള്ളത്. ഇത്തരം നിരവധി വീഡിയോകള്‍ മുമ്പും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 'ബരാത്ത്' എന്ന് വിളിക്കപ്പെടുന്ന വിവാഹ വേദിയിലേക്കുള്ള വരന്‍റെ വിവാഹ ഘോഷയാത്രയില്‍, തന്‍റെ പ്രിയപ്പെട്ട വളര്‍ത്തുനായയെ എടുത്ത് വരന്‍ നൃത്തം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമ കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചു.  1812ശിവം എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ആദ്യം ഈ വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. പരുൾ ഗുലാത്തി, സോനം ബജ്‌വ, ഇഷാ ഗുപ്ത തുടങ്ങിയ സെലിബ്രിറ്റികളുടെ ശ്രദ്ധയില്‍ പതിഞ്ഞതോടെ വീഡിയ നിരവധി പേര്‍ പങ്കുവയ്ക്കുകയും ദശലക്ഷക്കണക്കിന് ആളുകള്‍ കാണുകയും ചെയ്തു. 

ബരാത്ത് ആഘോഷത്തിനിടെ ഉയര്‍ന്ന ബാന്‍റ് വാദ്യത്തോടൊപ്പം ആളുകള്‍ നൃത്തം ചെയ്യുമ്പോള്‍ അല്പം ഉയരമുള്ള ഒരു സ്ഥലത്ത് (വാഹനത്തിന്‍റെയോ മറ്റോ) കയറി നില്‍ക്കുന്ന വരനെ കാണാം. അദ്ദേഹത്തിന്‍റെ ഒരു കൈയില്‍ പുത്തന്‍ വസ്ത്രങ്ങളിഞ്ഞ് ഒരു നായയുമുണ്ട്. അത് വരന്‍റെ പ്രിയപ്പെട്ട നായയായ ലൂസിയാണ്. സ്വര്‍ണ്ണക്കരയുള്ള പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച ലൂസി തന്‍റെ ഉടമസ്ഥന്‍റെ കൈകളില്‍ സുരക്ഷിതമായിരുന്ന് സംഗീതവും നൃത്തവും ആസ്വദിക്കുന്നു. വരനും നായയും തമ്മിലുള്ള ഈ ആത്മബന്ധം കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചു. എഡ്ജ് ഡോട്ട് സ്ട്രീം എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ വീഡിയോ വീണ്ടും പങ്കുവച്ച് കൊണ്ട് കുറിച്ചത്, 'ഇത് എന്‍റെ സഹോദരന്‍റെ  വിവാഹമായിരുന്നു, നായയുടെ പേര് ലൂസി.' എന്നായിരുന്നു. 

Latest Videos

'ഇനി തായ്‍ലന്‍ഡിലേക്ക് ഇല്ല'; പ്രളയജലത്തിലൂടെ നീങ്ങുന്ന കൂറ്റന്‍ പെരുമ്പാമ്പിന്‍റെ വീഡിയോ വൈറല്‍

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Edge Stream (@edge.stream)

ലോകത്തിലെ ഏറ്റവും പ്രായമുള്ള നവദമ്പതികൾ; 'മൊത്തം പ്രായം' 202 വയസ്

വീഡിയോയ്ക്ക് നടി ഇഷാ ഗുപ്ത, ഹൃദയ ചിഹ്നം ഇട്ടായിരുന്നു അഭിനന്ദിച്ചത്. പരുൾ ഗുലാത്തിയാകട്ടെ 'ആവ്... + ആവ്..' എന്ന് സന്തോഷം പങ്കുവച്ചു. 24 ലക്ഷത്തോളം പേരാണ് ഇതിനകം വീഡിയോ കണ്ടത്. 'ഇതാണ് ഞാൻ ദിവസം മുഴുവൻ കണ്ട ഏറ്റവും മനോഹരമായ കാര്യം' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. മറ്റ് ചിലർ വിവാഹ ദിവസം തന്‍റെ പ്രിയപ്പെട്ട നായയെ വീട്ടില്‍ ഉപേക്ഷിക്കാതെ ഒപ്പം കൂട്ടിയ വരനെ അഭിനന്ദിച്ചു. നിരവധി പേര്‍ വരന്‍റെ നായയോടുള്ള സ്നേഹത്തെ പ്രശംസിച്ചു. ചിലരെ ആകര്‍ഷിച്ചത് ലൂസിയുടെ വസ്ത്രമായിരുന്നു. ആ വസ്ത്രം ലൂസിക്ക് ഏറെ അനുയോജ്യമാണെന്ന് ചിലരെഴുതി. 

ആദിമ മനുഷ്യരുടെ ഭക്ഷണ മെനുവിലെ പ്രധാന ഇനം 11 ടൺ ഭാരമുള്ള 'മാമോത്തു'കളെന്ന് പഠനം
 

click me!