'അമ്മ അടുത്തില്ലാത്ത ഗ്രാജ്വേഷൻ ദിനം നിനക്ക് വലിയ വേദനയായിരിക്കും അല്ലേ' എന്ന് അവൾ ചോദിക്കുന്നത് കേൾക്കാം. അതെ എന്ന അർത്ഥത്തിൽ പെൺകുട്ടി തലയാട്ടുന്നു.
നായകളേയും പൂച്ചകളേയും വളർത്തുന്നവർ ഇന്ന് ഒരുപാടുണ്ട്. സ്വന്തം വീട്ടിലെ അംഗത്തെ പോലെ തന്നെയാണ് പലരും അവയെ കാണുന്നതും. പെറ്റ് മോം, പെറ്റ് ഡാഡ് എന്ന വാക്കുകൾ പോലും വളരെയേറെ സുപരിചിതമാണ്. കുട്ടികൾ വേണ്ട പെറ്റുകളുണ്ടല്ലോ എന്ന് പറയുന്നവരും അനേകമുണ്ട്. ആദ്യമായി സ്വന്തമായി ഒരു പെറ്റ് ഡോഗിനെയോ കാറ്റിനെയോ കിട്ടുമ്പോഴുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല അല്ലേ?
അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നത്. ഫേസ്ബുക്കിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. തന്റെ ഗ്രാജ്വേഷൻ ദിനത്തിലാണ് യുവതിക്ക് ഈ പട്ടിക്കുട്ടിയെ സമ്മാനമായി ലഭിക്കുന്നത്. നഴ്സിംഗ് വിദ്യാർത്ഥിനിയാണ് അവൾ എന്നാണ് കരുതുന്നത്. വീഡിയോയിലുള്ളത് അവളുടെ സഹോദരിമാരാണ് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്.
undefined
വീഡിയോയിൽ സഹോദരിയെന്ന് തോന്നിക്കുന്ന ഒരു യുവതി പെൺകുട്ടിക്ക് അരികിലേക്ക് വരുന്നത് കാണാം. 'അമ്മ അടുത്തില്ലാത്ത ഗ്രാജ്വേഷൻ ദിനം നിനക്ക് വലിയ വേദനയായിരിക്കും അല്ലേ' എന്ന് അവൾ ചോദിക്കുന്നത് കേൾക്കാം. അതെ എന്ന അർത്ഥത്തിൽ പെൺകുട്ടി തലയാട്ടുന്നു. അപ്പോഴാണ് അവൾക്കൊരു സർപ്രൈസുണ്ട് എന്ന് സഹോദരി പറയുന്നത്. പെൺകുട്ടി കണ്ണടച്ച് നിൽക്കുന്നു.
കണ്ണ് തുറക്കുമ്പോൾ അവൾ കാണുന്നത് ഒരു പട്ടിക്കുട്ടിയെയാണ്. അവൾ വികാരാധിക്യത്താൽ കരയാൻ പോകുന്നതാണ് പിന്നെ കാണുന്നത്. പിന്നീടവൾ ആ പട്ടിക്കുട്ടിയെ വാങ്ങി തന്നോട് ചേർത്ത് പിടിക്കുന്നതും കാണാം. വളരെ പെട്ടെന്നാണ് വീഡിയോ വൈറലായത്. അനവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. പട്ടിക്കുട്ടിയെ നോക്കുന്നത് വളരെ വലിയ അധ്വാനമുള്ള പണിയാണ് എന്നാണ് മിക്കവരും ഓർമ്മിപ്പിച്ചത്. ചിലരൊക്കെ അങ്ങനെയൊരു സമ്മാനം നൽകിയതിന് വിമർശനവും ഉന്നയിച്ചു.
അതേസമയം, അമ്മ അടുത്തില്ലാത്ത പെൺകുട്ടിക്ക് പറ്റിയ സമ്മാനം തന്നെയാണ് ഇതെന്ന് പറഞ്ഞവരും ഒരുപാടുണ്ട്.