വീട്ടിൽ തനിച്ച്, അടച്ചിട്ട ​ഗാരേജിനകത്ത് പ്രേതം, സെക്യൂരിറ്റി ക്യാമറയിൽ ദൃശ്യങ്ങൾ, വീഡിയോ പങ്കുവച്ച് യുവാവ്!

By Web Team  |  First Published Jan 2, 2024, 7:19 PM IST

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇത് സംഭവിച്ചത്. ജോലിസ്ഥലത്തെ ഒരു നീണ്ട ഷിഫ്റ്റിന് ശേഷം വൈകുന്നേരം താൻ വീട്ടിലെത്തി. സോഫയിൽ കിടന്ന് വാർത്തകൾ ഒക്കെ നോക്കുന്നതിന് വേണ്ടി ഫോൺ എടുത്തതാണ്.


സോഷ്യൽ മീഡിയകളിലൂടെ ദിവസവും നാം എത്രമാത്രം ചിത്രങ്ങളും വീഡിയോകളുമാണ് കാണുന്നത്. ചിലതൊക്കെ വിശ്വസിക്കാൻ വലിയ പ്രയാസം തോന്നുന്നവയാണ്. അതുപോലെ ഒരു വീഡിയോയാണ് രണ്ടു ദിവസം മുമ്പ് ഒരാൾ റെഡ്ഡിറ്റിൽ ഷെയർ ചെയ്തത്. തന്റെ വീട്ടിൽ പ്രേതമുണ്ടോ എന്നാണ് ഇയാളുടെ സംശയം. 

ആ സംശയം തീർക്കാനായി ഒരു വീഡിയോയും ഇയാൾ റെഡ്ഡിറ്റ് ഉപഭോക്താക്കൾക്ക് വേണ്ടി പങ്കുവച്ചിട്ടുണ്ട്. പ്രേതവും ഭൂതവുമൊക്കെ വെറും തോന്നലല്ലേ എന്ന് എത്രയൊക്കെ പറഞ്ഞാലും ഇതുപോലെ വീഡിയോയും സംശയങ്ങളുമൊക്കെയായി എത്തുന്നവർ ഒരുപാടുണ്ട്. അതുപോലെ തന്നെയാണ് ഈ റെഡ്ഡിറ്റ് യൂസറും എത്തിയിരിക്കുന്നത്. താൻ വീട്ടിൽ തനിച്ചിരിക്കുമ്പോൾ ​ഗാരേജിൽ പ്രേതം വന്നു എന്നാണ് ടിയാൻ പറയുന്നത്. 

Latest Videos

ആ പോസ്റ്റിൽ വിവരിക്കുന്നത് ഇങ്ങനെയാണ്, കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇത് സംഭവിച്ചത്. ജോലിസ്ഥലത്തെ ഒരു നീണ്ട ഷിഫ്റ്റിന് ശേഷം വൈകുന്നേരം താൻ വീട്ടിലെത്തി. സോഫയിൽ കിടന്ന് വാർത്തകൾ ഒക്കെ നോക്കുന്നതിന് വേണ്ടി ഫോൺ എടുത്തതാണ്. പെട്ടെന്ന്, എന്റെ ഗാരേജിലെ ക്യാം അവിടെ എന്തോ അനങ്ങുന്നതായി തനിക്ക് അറിയിപ്പ് തന്നു. അത് അമ്പരപ്പിക്കുന്നതായിരുന്നു. വീട്ടിൽ തനിച്ചാണ് എന്നോർത്തപ്പോൾ തന്റെ ഹൃദയമിടിപ്പ് കൂടി. മനുഷ്യരെയല്ലാത്ത സംഭവങ്ങൾ ക്യാമറ ഡിറ്റക്ട് ചെയ്യുന്നത് കുറവാണ്. വേനൽക്കാലത്ത് അതുവഴി പോകുന്ന കാറുകളുടെ പ്രതിഫലനം ഉണ്ടാവാറുണ്ട്. എന്നാൽ, അത് കറുപ്പ് നിറത്തിലാണ് കാണിക്കുക. 

I’m home alone, and my garage cam alerted me to this. I’m both confused and creeped out.
byu/IOBZE inGhosts

പോസ്റ്റ് റെഡ്ഡിറ്റിൽ വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. പലരും പറഞ്ഞത് അത് പ്രേതമൊന്നും അല്ല, ഉറപ്പായും ജനാലയിൽ കാറിന്റെ പ്രതിഫലനം വന്നതായിരിക്കും എന്നാണ്. കാറിന്റെ ഹെഡ്ഡ്‍ലൈറ്റ് ആണ് എന്ന് പറഞ്ഞവരും കുറവല്ല. എന്തായാലും അത് പ്രേതമാണ് എന്ന യുവാവിന്റെ സംശയത്തെ ആകെ പൊളിച്ചു കൊടുത്തിരിക്കുകയാണ് റെഡ്ഡിറ്റ് യൂസർമാർ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!