വെക്കേഷൻ ആഘോഷിക്കാൻ പോയാലും രക്ഷയില്ല, ഇമെയിലുകൾക്ക് വെറൈറ്റി മറുപടിയുമായി യുവാവ്

By Web Team  |  First Published Jul 22, 2024, 9:38 AM IST

“നിങ്ങൾ ഇത് കാണുകയാണെങ്കിൽ, ഞാൻ ഇപ്പോൾ യൂറോപ്പിലേക്കുള്ള ഒരു വിമാനത്തിലാണ്. പതിവായി നിങ്ങൾ ചോദിക്കുന്ന ചില ചോദ്യങ്ങൾക്കുള്ള ചില ഉത്തരങ്ങൾ ഇതാണ്” എന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ ചെയ്തിരിക്കുന്നത്.


പുതിയ കാലത്ത്, പുതിയ രീതികളിലാവും ആളുകൾ പല സാഹചര്യങ്ങളെയും നേരിടുന്നത്, പ്രത്യേകിച്ചും ന്യൂജെൻ ആയിട്ടുള്ളവർ. പലപ്പോഴും വളരെ രസകരമായും വ്യത്യസ്തമായും സാഹചര്യങ്ങളെ നേരിടുന്ന അനേകം പേരുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ജോലിയിൽ നിന്നും ഒരു അവധിയെടുത്ത് വെക്കേഷൻ ആഘോഷിക്കാൻ പോയാലും ചിലപ്പോൾ രക്ഷയുണ്ടാവണം എന്നില്ല അല്ലേ? ഒരുപാട് കോളുകളും ഇമെയിലുകളും മെസ്സേജുകളും ഒക്കെ വന്നെന്നിരിക്കും. അത്തരമൊരു അവസ്ഥയിൽ ഒരു യുവാവ് ചെയ്ത കാര്യമാണ് ഇപ്പോൾ വൈറലാവുന്നത്. 

ജോഷ്വ കെസൽ എന്നയാളാണ് തനിക്ക് വന്ന ഇമെയിലുകൾ വച്ച് ഒരു വീഡിയോ ചെയ്തിരിക്കുന്നത്. ടിക്ടോക്കിലാണ് കെസൽ ആദ്യം ഈ വീഡിയോ പങ്കുവച്ചത്. പിന്നീട്, അത് ഒരു എക്സ് (ട്വിറ്റർ) യൂസർ എക്സിലും പങ്കുവച്ചതോടെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. തനിക്ക് വന്നിരിക്കുന്ന ഇമെയിലുകളാണ് ആ വീഡിയോയിൽ കെസൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Latest Videos

undefined

“നിങ്ങൾ ഇത് കാണുകയാണെങ്കിൽ, ഞാൻ ഇപ്പോൾ യൂറോപ്പിലേക്കുള്ള ഒരു വിമാനത്തിലാണ്. പതിവായി നിങ്ങൾ ചോദിക്കുന്ന ചില ചോദ്യങ്ങൾക്കുള്ള ചില ഉത്തരങ്ങൾ ഇതാണ്” എന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ ചെയ്തിരിക്കുന്നത്. അതിൽ പതിവായി ചോദിക്കുന്ന ചോദ്യമായി പറഞ്ഞിരിക്കുന്നത് നിങ്ങൾ എപ്പോഴാണ് മടങ്ങിയെത്തുക എന്നതാണ്. 

എന്തായാലും, കെസൽ പങ്കുവച്ചിരിക്കുന്ന വീഡിയോ ആളുകളുടെ ശ്രദ്ധയാകർഷിച്ചു. ശരിക്കും എല്ലാം മറന്ന് വെക്കേഷൻ ആഘോഷിക്കാൻ പോകുന്നവർക്ക് ഈ ഇമെയിലുകൾ ഒരു ശല്ല്യം തന്നെയാണ് എന്നും ഈ മറുപടി കൊള്ളാമെന്നും പറഞ്ഞവരുണ്ട്. 

വീഡിയോ കാണാം: 

LMFAOOOOOO

I need to do some nonsense like this pic.twitter.com/CP215a4AHB

— The Impatient Tourist (@ImpatienTourist)

പുതുകാലത്ത് ആളുകൾ തങ്ങളുടെ ജോലി സ്ഥലത്തെയും അവിടുത്തെ സാഹചര്യങ്ങളെയുമെല്ലാം തങ്ങളുടേതായ രീതിയിലാണ് നോക്കിക്കാണുന്നത് എന്നതിന് സംശയമില്ല. നേരത്തെയും ഇത് സംബന്ധിച്ച വാർത്തകൾ വന്നിരുന്നു. ചൈനയിലെ ഓഫീസിൽ ജോലി ചെയ്യുന്ന പല യുവാക്കളും അതുപോലെ ഫോർമൽ വസ്ത്രങ്ങൾ ഇടുന്നതിന് പകരം കാഷ്വൽ ഇട്ടിട്ട് വരുന്നതും വാർത്തയായിരുന്നു. 

click me!