'ആറ് മാസത്തെ പെന്‍ഷന്‍ തുക ഒരുമിച്ച് കിട്ടിയതിന്‍റെ സന്തോഷം'; മധ്യവയസ്കന്‍റെ ട്രെയിന്‍ സ്റ്റണ്ട് വീഡിയോ വൈറൽ

By Web Team  |  First Published Oct 14, 2024, 8:06 AM IST

ട്രെയിന്‍ സ്റ്റേഷനിലൂടെ കടന്ന് പോകുമ്പോഴും ഇയാള്‍ വാതില്‍ കമ്പികളില്‍ ചവിട്ടി നിന്ന് അഭ്യാസം കാണിക്കുന്നു. 



തുവരെ കൌമാര പ്രായക്കാരുടെയും യുവാക്കളുടെയും സ്റ്റണ്ട് വീഡിയോകളാണ് കണ്ടിട്ടുള്ളതെങ്കില്‍ ഇതാ അതിനൊരു അപവാദം. മധ്യവയസ്കനായ ഒരാള്‍ അത്യാവശ്യം വേഗത്തില്‍ പോകുന്ന ഒരു ട്രെയിനിന്‍റെ വാതില്‍ക്കല്‍ നിന്ന് കാണിക്കുന്ന അഭ്യാസത്തിന് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനവും അഭിനന്ദനവും ഒരുപോലെ. ട്രെയിനിന്‍റെ വാതില്‍ക്കല്‍ നിന്നും, പടിയില്‍  ഇരുന്നും പുറത്തേക്ക് തള്ളി ഇരുന്നും നിന്നും പലതരത്തിലാണ് ഇയാള്‍ യാത്ര ചെയ്യുന്നത്. ഇത്തരം അഭ്യാസങ്ങള്‍ കാണിക്കുന്നതിനിടെ ട്രെയിന്‍ ഒരു സ്റ്റേഷനിലൂടെ കടന്ന് പോകുന്നതും കാണാം. മധ്യവയസ്കന്‍റെ അപകടകരമായ പ്രകടനം കണ്ട് നിരവധി പേർ ഇയാള്‍ക്കെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. 

'മരണഭയം ഇല്ലാതാകുമ്പോള്‍ ആളുകൾ ഇതുപോലെ ജീവിതം നയിക്കുന്നു' എന്നായിരുന്നു ഒരൂ കുറിപ്പ്. 'ഈ അമ്മാവന്‍ കാരണമാണ് ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ ആരംഭിക്കാന്‍ വൈകുന്നത്' എന്നായിരുന്നു മറ്റൊരു കുറിപ്പ്. 'അപ്പൂപ്പന് ആരെങ്കിലും കമ്പനിയുണ്ടോ' മറ്റൊരു കാഴ്ചക്കാരന്‍ സംശയിച്ചു. 'ആളുകള്‍ സാധാരണ പറയുന്നത് മുതിര്‍ന്നവരോടൊപ്പം നില്‍ക്കാനും അവരോടൊപ്പം ഇരുന്ന് എന്തെങ്കിലും കണ്ട് പഠിക്കാനാണ്. ' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. 'ആറ് മാസത്തെ പെന്‍ഷന്‍ തുക ഒരു മിച്ച് അക്കൌണ്ടില്‍ എത്തിയതിന്‍റെ സന്തോഷം' എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. 'അമ്മാവന്‍റെ യുവത്വം തീപിടിച്ചതായിരിക്കണം. അയാൾ വാർദ്ധക്യത്തിലും അതേ വഴിയില്‍ തന്നെ.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 

Latest Videos

undefined

ആദിമ നാഗരികതയുടെ അവശേഷിപ്പോ അന്‍റാര്‍ട്ടിക്കയിലെ പിരമിഡ്?

ദൂരെ നിന്ന് നോക്കിയാൽ തേനീച്ചക്കൂട് പോലെ; 20,000 ത്തിലധികം ആളുകൾ ജീവിക്കുന്ന ഏറ്റവും വലിയ റെസിഡൻഷ്യൽ കെട്ടിടം

ജനപ്രിയ കണ്ടന്‍റുകള്‍ പങ്കുവയ്ക്കുന്ന രാഹുല്‍ ശര്‍മ്മ പണ്ഡിറ്റ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവച്ച വീഡിയോ എപ്പോള്‍ എവിടെ നിന്ന് ചിത്രീകരിച്ചതാണെന്ന് വ്യക്തമാക്കുന്നില്ല. അതേസമയം മറ്റ് ചിലര്‍ ഫർഹത്ത് അസം ഷെയ്ഖിനെ ഓർമ്മപ്പെടുത്തി. മാർച്ച് 7 ന് സെവ്രി സ്റ്റേഷനിൽ വച്ച് റെക്കോർഡ് ചെയ്ത സ്റ്റണ്ട് വീഡിയോ വൈറലായതിന് പിന്നാലെ പോലീസ് ആളെ അന്വേഷിച്ച് ഇറങ്ങി. വീട്ടിലെത്തിയപ്പോള്‍ പോലീസ് കണ്ടത്, ആ വീഡിയോ പകര്‍ത്തുന്നതിനിടെ കൈയും കാലും നഷ്ടമായ ഫർഹത്ത് അസം ഷെയ്ഖിനെ. നഷ്ടമായ കാലിന്‍റെയും കൈയുടെയും അനുഭവം വിവരിച്ച് യുവാക്കളെ ഇത്തരം അപകടകരമായ സ്റ്റണ്ട് വീഡിയോകില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ഹര്‍ഹത്ത്. 

തീപിടിച്ച്, അഗ്നി ഗോളം പോലെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഉരുണ്ടുവന്നത് ഡ്രൈവറില്ലാ കാര്‍; വീഡിയോ വൈറൽ

click me!