വിട്ടുകളയരുത്, ആനിമല്‍ സിനിമയിലെ 'ജമാല്‍ കുടു' പാട്ടിന്‍റെ ഈ വീണാവതരണം

By Web Team  |  First Published Jan 10, 2024, 5:58 PM IST

"എക്സ്പ്രഷനുകൾ സംഗീത കുറിപ്പുകൾ പോലെയാണ്." മറ്റൊരാള്‍ കുറിച്ചു.



ന്ത്യന്‍ സിനിമയില്‍ ഇന്ന് ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് സംഗീതം. ഏറ്റവും ഒടുവിലായി ഇന്ത്യയിലും വിദേശത്തും ഒരു പോലെ സ്വീകരിക്കപ്പെട്ട ഒരു ചിത്രമായിരുന്നു രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത അനിമൽ എന്ന ചിത്രം. സിനിമയിലെ പാട്ടുകളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. പ്രത്യേകിച്ചും  'ജമാല്‍ കുടു' എന്ന ഗാനം. ഈ പാട്ടിനൊപ്പം ഇപ്പോള്‍ റീല്‍സുകളും ഷോട്ട്സുകളും അരങ്ങ് വാഴുന്നു. ഇതിനിടെ വീണ കലാകാരിയായ വീണ ശ്രീവാണി തന്‍റെ സാമൂഹിക മാധ്യമ അക്കൌണ്ട് വഴി 'ജമാല്‍ കുടു' എന്ന പാട്ട് വീണയില്‍ വായിച്ചത് വൈറലായി. വീഡിയോ ഇതിനകം ഒരു ലക്ഷത്തി മുപ്പത്തൊമ്പതിനായിരം പേര്‍ കണ്ടുകഴിഞ്ഞു. 

ജീവിതം ആസ്വദിക്കണം; പ്രതിദിനം 12,000 രൂപ ചെലവഴിച്ച് ആഡംബര ഹോട്ടലിൽ താമസിച്ച് ഒരു കുടുംബം !

happy weekend 😎😎🧚‍♀️🧚‍♀️🤗🤗😍😍🎵🎶 pic.twitter.com/Habnt3lKhm

— Veena Srivani (@veenasrivani)

Latest Videos

ജീവിതം ആസ്വദിക്കണം; പ്രതിദിനം 12,000 രൂപ ചെലവഴിച്ച് ആഡംബര ഹോട്ടലിൽ താമസിച്ച് ഒരു കുടുംബം !

നിരവധി പേര്‍ ശ്രീവണിയെ അഭിനന്ദിക്കാന്‍ വീഡിയോയ്ക്ക് താഴെ കുറിപ്പുകളെഴുതി. Veena Srivani തന്‍റെ എക്സ് (ട്വിറ്റര്‍) അക്കൌണ്ട് വഴിയാണ് 'ജമാല്‍ കുടു' എന്ന പട്ട് ആരാധകര്‍ക്കായി പങ്കുവച്ചത്. “വളരെ പ്രാവീണ്യം. അവൾ ഒരു നല്ല കലാകാരിയായി വളരുമെന്ന് പ്രതീക്ഷിക്കുന്നു." ഒരു കാഴ്ചക്കാരനനെഴുതി. "എക്സ്പ്രഷനുകൾ സംഗീത കുറിപ്പുകൾ പോലെയാണ്." മറ്റൊരാള്‍ കുറിച്ചു. ഖത്തേറെഹ് ഗ്രൂപ്പ് രചിച്ച് ആലപിച്ച യഥാർത്ഥ ഇറാനിയൻ നാടോടി ഗാനമായ ജമാൽ ജമാലൂയുടെ പുനരാവിഷ്ക്കരണമാണ് ആനിമല്‍ സിനിമയിലെ ജമാല്‍ കുടു എന്ന പാട്ട്. ചിലര്‍ ശ്രീവാണിയോട് മകളെ വീണവായന പഠിപ്പിക്കാമോ എന്ന് അന്വേഷിച്ചു. മറ്റ് ചിലര്‍ ചില പാട്ടുകള്‍ നിര്‍ദ്ദേശിച്ച് അവയും വീണയില്‍ വായിക്കാമോയെന്ന് ശ്രീവാണിയോട് അഭ്യര്‍ത്ഥിച്ചു.

നൂറ്റാണ്ടിന്‍റെ പഴക്കം, ആശുപത്രി, സിനിമാ ലോക്കേഷന്‍; ഒടുവിൽ പൊളിക്കാന്‍ എത്തിയപ്പോൾ പ്രേതകഥകളാൽ സമ്പന്നം ! 
 

click me!