'അല്ല, ഇത് ലേഡീസ് കമ്പാർട്ട്മെന്‍റ് തന്നെയല്ലേ?'; ദില്ലി മെട്രോയിലെ സ്ത്രീകളുടെ 'തല്ല്' വീഡിയോ വൈറൽ

By Web Desk  |  First Published Jan 8, 2025, 11:07 AM IST

ദില്ലി മെട്രോയിൽ പരസ്പരം ഏറ്റുമുട്ടി രണ്ട് സത്രീകൾ. മുഖത്ത് അടിച്ചും മുടി പിടിച്ച് വലിച്ചുമുള്ള ഇവരുടെ പോരാട്ടം സമൂഹ മാധ്യമ ഉപയോക്താക്കളെ പോലും അതിശയിപ്പിച്ചു. 



ദില്ലി നഗരത്തിന്‍റെ സാമൂഹിക ജീവിതത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും ദില്ലി മെട്രോയിലും സംഭവിക്കുന്നുവെന്നത് ഇന്നൊരു സ്ഥിരം പരാതിയാണ്. പ്രണയവും വഴക്കും പാട്ടും ഡാന്‍സും റീൽസ് ഷൂട്ടും എന്ന് വേണ്ട ദില്ലിക്കാരുടെ നിത്യജീവിതത്തിന്‍റെ പരിച്ഛേദം എന്ന് തന്നെ വേണമെങ്കില്‍, തലസ്ഥാനത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായ ദില്ലി മെട്രോയെ വിശേഷിപ്പിക്കാം. അച്ചടക്കമില്ലാത്ത യാത്രക്കാരാണ് ദില്ലി മെട്രോയുടെ സ്വസ്ഥത നഷ്ടപ്പെടുത്തുന്നതെന്നാണ് പ്രധാന പരാതി. പരസ്പരമുള്ള വഴക്കും അസഭ്യം വിളിയും ദില്ലി മെട്രോയില്‍ ഒരു സ്ഥിരം കാഴ്ചയാവുകയാണോയെന്നും സമൂഹ മാധ്യമ ഉപയോക്താക്കളും സംശയിക്കുന്നു. കഴിഞ്ഞ ദിവസം വൈറലായ രണ്ട് സ്ത്രീകളുടെ വഴക്ക് ഈ വാദത്തിന് ബലം നല്‍കി. 

ദില്ലി മെട്രോയിലെ ലേഡീസ് കമ്പാര്‍ട്ട്മെന്‍റിലാണ് സംഭവം നടന്നത്. സീറ്റില്‍ ഇരിക്കുകയായിരുന്ന ഒരു സ്ത്രീ തന്‍റെ തൊട്ട് അടുത്ത് നിന്നിരുന്ന സ്ത്രീയോട് 'മടിയിലേക്ക് കയറി ഇരിക്കെന്ന്' പറയുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഇവര്‍ വളരെ രൂക്ഷമായാണ് ഇങ്ങനെ പറഞ്ഞത്. തന്‍റെ ശരീരത്തില്‍ മുട്ടിയുള്ള സ്ത്രീയുടെ നില്‍പ്പ് ഇരിക്കുന്നയാൾക്ക് അത്ര ഇഷ്ടപ്പെട്ടില്ലെന്ന് വ്യക്തം. എന്നാല്‍, നിന്നിരുന്ന സ്ത്രീ അവിടെ നിന്നും മാറാന്‍ കൂട്ടാക്കാതെ നില്‍പ്പ് തുടർന്നു. ഇത് അപ്രതീക്ഷിതമായ ഒരു വഴക്കിന് തുടക്കമിട്ടു. ഇരുന്നിരുന്ന സ്ത്രീ പെട്ടെന്ന് എഴുന്നേല്‍ക്കുകയും നിന്നയാളുടെ മുഖത്ത് അടിക്കുകയും ഇവരുടെ മുടി പിടിച്ച് വലിക്കുകയും ചെയ്തു. മറ്റ് യാത്രക്കാരായ സ്ത്രീകൾ അപ്രതീക്ഷിതമായ വഴക്ക് ആസ്വദിച്ച് ഇരുന്നപ്പോൾ. ചിലര്‍ ഓടിവരികയും ഇരുവരെയും പിടിച്ച് മാറ്റുന്നതും വീഡിയോയില്‍ കാണാം. 

Latest Videos

ഡ്രൈവർക്ക് നൽകിയത് 'മനോരഞ്ജൻ ബാങ്കി'ന്‍റെ 500 -ന്‍റെ നോട്ട്; 'പെട്ട് പോയെന്ന' ടൂറിസ്റ്റിന്‍റെ കുറിപ്പ് വൈറൽ

'എന്നാലും ഇതെന്തൊരു പെടലാണ്'; വയറ് നിറഞ്ഞപ്പോള്‍ തൂണുകൾക്കിടയില്‍ കുടുങ്ങിപ്പോയ കാട്ടാനയുടെ വീഡിയോ വൈറൽ

വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും എന്താണ് ഈ യാത്രക്കാര്‍ക്ക് സംഭവിക്കുന്നത് എന്ന ചോദ്യം അവശേഷിപ്പിക്കുകയും ചെയ്തു. 'ഇത് എപ്പോഴാണ് സംഭവിച്ചത്...? ഇതാണോ ലേഡീസ് കമ്പാർട്ട്മെന്‍റ്?' ഒരു സമൂഹ മാധ്യമ ഉപയോക്താവ് അവിശ്വാസത്തോടെ കുറിച്ചു. ഇംഗ്ലീഷിന്‍റെ ദേശിയിലേക്കുള്ള യാത്ര ഇങ്ങനെയാണ് സംഭവിച്ചതെന്ന് മറ്റൊരു കാഴ്ചക്കാരന്‍ യാത്രക്കാരുടെ സാമൂഹിക ബോധത്തെ ഭാഷാപരമായി തമാശയാക്കി. അതേസമയം ചിലര്‍ ഇരുന്ന സ്ത്രീയുടെ ഒപ്പം നിന്നു. ചില യാത്രക്കാര്‍ ഇരിക്കുന്ന മറ്റ് യാത്രക്കാരെ ബോധപൂര്‍വ്വം ശല്യം ചെയ്യാനായി ചേര്‍ന്ന് നില്‍ക്കുമെന്നും ഇതിനെ കുറിച്ച് ചോദിച്ചാല്‍ ഇഷ്ടപ്പെടില്ലെന്നും ചിലര്‍ വാദിച്ചു. അതേസമയം ദില്ലി മെട്രോയിലേക്ക് സ്വാഗതമെന്നായിരുന്നു ഒരാൾ എഴുതിയത്. 

'പ്ലീസ് രക്ഷിക്കൂ, അവർ എന്‍റെ പുറകിലുണ്ട്'; ബെംഗളൂരുവിൽ രാത്രി യുവതിയെ പിന്തുടർന്ന് മൂന്ന് പേർ, വീഡിയോ വൈറൽ
 

click me!