സ്വത്തിന്റെ പേരിൽ തർക്കം? അമ്മായിഅമ്മയെ ക്രൂരമായി തല്ലിയും മുഖത്ത് കടിച്ചും മരുമകൾ

By Web Team  |  First Published Jun 26, 2023, 1:44 PM IST

നിരവധിപ്പേരാണ് വീഡിയോയ്ക്ക് പ്രതികരിച്ചത്. ഇതുപോലെ തന്നെ തിരികെ മരുമകളോടും പെരുമാറണം എന്ന് നിരവധിപ്പേർ എഴുതി.


അമ്മായിഅമ്മയും മരുമകളും തമ്മിലുള്ള വഴക്കിന്റെ അനേകം വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അമ്മായിഅമ്മ - മരുമകൾ പോര് എന്ന് കാലാകാലങ്ങളായി പറഞ്ഞു വരുന്നതാണ് എങ്കിലും അങ്ങനെയല്ലാത്ത എത്രയോ ആളുകളും ഈ ലോകത്തുണ്ട്. എന്നിരുന്നാലും പ്രായമായ അമ്മായിഅമ്മയെ ഒരു മരുമകൾ തല്ലുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. 

​ഗുജറാത്തിലെ സൂററ്റിലാണ് സംഭവം നടന്നത്. സ്വത്ത് തർക്കത്തെ തുടർന്നാണ് വീഡിയോയ്ക്ക് ആസ്പദമായ സംഭവം നടന്നിരിക്കുന്നത്. വഴക്ക് അവസാനം കൈവിട്ട് പോവുകയും കയ്യാങ്കളിയിൽ എത്തിച്ചേരുകയും ആയിരുന്നു. വീഡിയോയിൽ ഒരു വയസായ ആൾ വഴക്കിൽ ഇടപെടാൻ ശ്രമിക്കുകയും അമ്മായിഅമ്മയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതും കാണാം. അത് അവരുടെ ഭർത്താവാണ് എന്നാണ് കരുതുന്നത്. എന്നാൽ, അയാളുടെ ശ്രമങ്ങളൊന്നും വിജയിച്ചില്ല. 

Latest Videos

undefined

വായിക്കാം: ബസിൽ ഒരു സീറ്റിന് വേണ്ടി രണ്ട് സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ അടി

പശ്ചാത്തലത്തിൽ ആറോ ഏഴോ വയസ് പ്രായം വരുന്ന ഒരു പെൺകുട്ടിയെയും കാണാം. ഭയന്നിട്ടോ എന്തോ പെൺകുട്ടി പതിയെ അവിടെ നിന്നും പോവുകയാണ്. അതിക്രൂരമായിട്ടാണ് മരുമകളായ സ്ത്രീ പ്രായമായ സ്ത്രീയെ അക്രമിക്കുന്നത്. അവരെ വല്ലാതെ ഉപദ്രവിക്കുന്നതും മുഖത്തൊക്കെ കടിക്കുന്നതും എല്ലാം വീഡിയോയിൽ വ്യക്തമാണ്. വീഡിയോയുടെ അവസാനം മുഖത്ത് കടിച്ചതിന്റെ പാടുകളും കാണിക്കുന്നുണ്ട്. 

Daughter-In-Law beats up and bites old mother-in-law in a fight over property. Take action against her pic.twitter.com/8zr8RhDkUA

— Deepika Narayan Bhardwaj (@DeepikaBhardwaj)

@DeepikaBhardwaj ആണ് വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. സ്വത്ത് തർക്കത്തിന് മുകളിൽ മരുമകൾ പ്രായമായ അമ്മായിഅമ്മയെ അടിക്കുകയും കടിക്കുകയും ചെയ്യുന്നു. അവൾക്കെതിരെ നടപടി എടുക്കണം എന്നും കാപ്ഷനിൽ എഴുതിയിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് പ്രതികരിച്ചത്. ഇതുപോലെ തന്നെ തിരികെ മരുമകളോടും പെരുമാറണം എന്ന് നിരവധിപ്പേർ എഴുതി. ഇത് കാണുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നും ചിലർ കുറിച്ചു. അതേ സമയം ആ വീട്ടിലുള്ള കുട്ടികളെ കുറിച്ചാണ് മറ്റ് ചിലർ ആശങ്ക പ്രകടിപ്പിച്ചത്. 

click me!