ഓടുന്ന ട്രെയിന് മുകളില്‍ അഭ്യാസം, യുഎസില്‍ ട്രെന്‍റിംഗാകുന്ന 'സബ്‍വേ സര്‍ഫിംഗ്' എന്ന വൈറല്‍ വീഡിയോകള്‍ !

By Web Team  |  First Published Oct 10, 2023, 8:29 AM IST

ഓടുന്ന ട്രെയിനുകൾക്ക് മുകളിൽ നിന്ന് ഓടുകയും നടക്കുകയും ചെയ്യുന്നതിനെയാണ് സബ്‍വേ സര്‍ഫിംഗ് എന്ന് വിളിക്കുന്നത്. യൂറോപ്പിലും യുഎസിലും കൗമാരക്കാര്‍ക്കിടയില്‍ വളരെ വേഗം വൈറലായ ഒന്നാണ് സബ്‍വേ സര്‍ഫിംഗ്.


ടോം ക്രൂയിസിന്‍റെ മിഷന്‍ ഇംപോസിബിള്‍ സീരീസില്‍ ഓടുന്ന ട്രെയിനിന് മുകളില്‍ നിന്നുള്ള ആക്ഷന്‍ സീനുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. കാഴ്ചക്കാരെ അമ്പരപ്പിക്കാനായി ഇത്തരം രംഗങ്ങള്‍ ലോകത്തെ ഏതാണ്ടെല്ലാ ഭാഷകളിലെ ആക്ഷന്‍ സിനിമകളിലും പല തവണ ആവര്‍ത്തിച്ച് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍, യഥാര്‍ത്ഥ ജീവിതത്തില്‍ അത്തരമൊന്ന് ആലോചിക്കുന്നത് പോലെ അപകടരമാണെന്ന ബോധ്യവും സിനിമാ കാഴ്ചക്കാര്‍ക്കുണ്ട്. ഈ ബോധ്യത്തെ തകിടം മറിച്ച് കൊണ്ട് കഴിഞ്ഞ ദിവസം ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. അതെ, ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു ട്രെയിന് മുകളില്‍ കയറി നിന്ന കൗമാരക്കാരന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

ഓടുന്ന ട്രെയിനുകൾക്ക് മുകളിൽ നിന്ന് ഓടുകയും നടക്കുകയും ചെയ്യുന്നതിനെയാണ് സബ്‍വേ സര്‍ഫിംഗ് എന്ന് വിളിക്കുന്നത്. യൂറോപ്പിലും യുഎസിലും കൗമാരക്കാര്‍ക്കിടയില്‍ വളരെ വേഗം വൈറലായ ഒന്നാണ് സബ്‍വേ സര്‍ഫിംഗ്. വീഡിയോ ഗെയിമുകള്‍ ജീവിതത്തിലേക്ക് പകര്‍ത്തുന്ന യുവാക്കളാണ് ഇത്തരം അപകടകരമായ വീഡിയോകള്‍ക്ക് പിന്നില്‍. newyork__only എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ ഒരു സ്റ്റേഷനിലേക്ക് അത്യാവശ്യം വേഗത്തില്‍ വരുന്ന ട്രെയിനിന്‍റെ മുകളില്‍ ഹൂഡിയും ഒരു ജോഡി ഡെനിമും ബാക്ക്‌പാക്കും ധരിച്ച ഒരു കൗമാരക്കാരൻ  ബാക്ക്‌പാക്കിനൊപ്പം നിർഭയമായി ട്രെയിനിന്‍റെ മുകളിൽ നിൽക്കുകയായിരുന്നു. ട്രെയിന്‍ സ്റ്റേഷന്‍ കടന്ന് പോകുന്നതിന് മുമ്പ് അവന്‍ തിരിഞ്ഞ് നിന്ന് ട്രെയിന്‍റെ എതിര്‍ ദിശയില്‍ സിനിമാ സ്റ്റൈലില്‍ ഓടുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വിമര്‍ശനവുമായി നിരവധി പേരാണെത്തിയത്. വിവേകശൂന്യമായ സ്റ്റണ്ട് എന്നായിരുന്നു പലരും വീഡിയോയ്ക്ക് താഴെ കുറിച്ചത്. \

Latest Videos

75 വര്‍ഷം 18 യുദ്ധങ്ങള്‍; പതിനായിരങ്ങള്‍ മരിച്ച് വീണ മിഡില്‍ ഈസ്റ്റ് എന്ന യുദ്ധഭൂമി

കാര്‍ഡ്ബോര്‍ഡ് പെട്ടികളെ പോലെ കുലുങ്ങുന്ന കൂറ്റന്‍ ട്രക്കുകള്‍; അഫ്ഗാന്‍ ഭൂകമ്പത്തിന്‍റെ ഭീകരമായ കാഴ്ച !

“അവരുടെ മാതാപിതാക്കൾ അവർ മരിക്കുമ്പോൾ MTA ക്കെതിരെ കേസെടുക്കുന്നു. മനുഷ്യർ വിഡ്ഢികളാണ്,” ഒരു കാഴ്ചക്കാരന്‍ എഴുതി.  “20 വർഷം മുമ്പ് 14 യൂണിയൻ സ്റ്റേഷൻ സ്റ്റോപ്പിൽ ഒരു കുട്ടി ഇങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടു. മണ്ടൻ ഗെയിമുകൾ... മണ്ടൻ സമ്മാനങ്ങൾ." മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. “കുറച്ച് മാസങ്ങൾക്ക് മുമ്പ് സ്റ്റാറ്റൻ ഐലൻഡിലെ ഒരു കൗമാരക്കാരൻ ഇത് ചെയ്‌ത് സങ്കടത്തോടെ മരിച്ചു. ത്രില്ലിന്‍റെ ഒരു നിമിഷം നിങ്ങളുടെ ജീവിതത്തിന് വിലപ്പെട്ടതല്ല,” മറ്റൊരാള്‍ എഴുതി.  "ഇന്നത്തെ തലമുറയ്ക്ക് എന്താണ് കുഴപ്പം?" എന്നായിരുന്നു വേറൊരാളുടെ സംശയം.  ഏതാനും ആഴ്ചകൾക്ക് മുമ്പ്, വാഷിംഗ്ടൺ ഡിസിയിൽ നിന്നുള്ള ഒരു കൗമാരക്കാരൻ, സബ്‌വേ സർഫിംഗ് എന്നറിയപ്പെടുന്ന ഈ അപകടകരമായ വീഡിയോ ചെയ്യുന്നതിനിടെ മരിച്ചിരുന്നു.  ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ ട്രെയിനുകൾക്ക് പുറത്ത് ആളുകൾ കയറിയ 627 സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.  കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 96 എണ്ണമായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് മെട്രോപൊളിറ്റൻ ട്രാൻസിറ്റ് അതോറിറ്റിയുടെ കണക്കുകള്‍ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

click me!