ഭക്ഷണ ശാലകൾ അടച്ച് പൂട്ടാൻ കോടതി; വിധി കേട്ട് കരച്ചിൽ അടക്കാനാകാതെ ജീവനക്കാർ, വീഡിയോ വൈറൽ

By Web Team  |  First Published Aug 20, 2024, 11:19 PM IST

2006-ൽ പ്രവർത്തനമാരംഭിച്ചത് മുതൽ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ റെസ്റ്റോറന്‍റാണ് മൊണാല്‍. 


പാരിസ്ഥിക നാശം കണക്കിലെടുത്ത് പ്രദേശത്തെ ഭക്ഷണശാലകള്‍ അടച്ച് പൂട്ടാന്‍ പാകിസ്ഥാനിലെ കോടതി ഉത്തരവ്. വിധി കേട്ട അസ്ഥസ്ഥരായി കരയുന്ന റെസ്റ്റോറന്‍റ് ജീവനക്കാരുടെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രത്യേക ശ്രദ്ധ നേടി. ഇസ്ലാമാബാദിലെ പ്രശസ്ത റസ്റ്റോറന്‍റായ മൊണാൽ കോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ച് പൂട്ടിയതോടെ 700 -ലധികം ജീവനക്കാരാണ് ഒറ്റയടിക്ക് തൊഴില്‍ രഹിതരായത്. ജീവിതം അനിശ്ചിതത്വത്തിലായതോടെ സങ്കടം സഹിക്കാനാകാതെ ജീവനക്കാര്‍ പൊട്ടിക്കരയുന്ന വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഉള്ളുലച്ചു. 

മൊണാൽ ഉൾപ്പെടെയുള്ള ഇസ്ലാമാബാദിലെ മാർഗല്ല ഹിൽസ് നാഷണൽ പാർക്കിലെ എല്ലാ ഭക്ഷണശാലകളും അടച്ചുപൂട്ടാന്‍ പാകിസ്ഥാൻ സുപ്രീം കോടതിയാണ് വിധി പുറപ്പെടുവിച്ചതെന്ന് ഡോൺ റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്തെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കിലെടുത്ത് 2024 ജൂൺ 11-നാണ് പാക് സുപ്രീം കോടതി ഭക്ഷണ ശാലകള്‍ അടച്ച് പൂട്ടാന്‍ ഉത്തരവിട്ടത്. കോടതി വിധിയെ തുടര്‍ന്ന് പ്രദേശത്ത് രണ്ട് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന മൊണാല്‍ റെസ്റ്റോറന്‍റ് 2024 സെപ്‌റ്റംബർ 11-ന് എന്നന്നേക്കുമായി അടച്ചിടുമെന്ന് അറിയിച്ചു.  2006-ൽ പ്രവർത്തനമാരംഭിച്ചത് മുതൽ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ റെസ്റ്റോറന്‍റാണ് മൊണാല്‍. 

Latest Videos

undefined

ഷോർട്ട്സ് ധരിച്ച് ഇന്‍റർവ്യൂവിനെത്തിയ യുവതിയെ തിരിച്ചയച്ചെന്ന് പരാതി; വീഡിയോ വൈറല്‍

പാലത്തിന്‍റെ മുകളിൽ വച്ച് ഒറ്റ കൈയിൽ കുട്ടിയെ പിടിച്ച് വായുവിൽ കറക്കി റീൽസ് ഷൂട്ട്; പിന്നാലെ എട്ടിന്‍റെ പണി

അതിമനോഹരമായ കാഴ്ചകൾക്കും ഇസ്ലാമാബാദിന്‍റെ ടൂറിസം വ്യവസായത്തിനും ഗണ്യമായ സംഭാവനകൾ നല്‍കുന്ന മാർഗല്ല ഹിൽസ് നാഷണൽ പാർക്കിലെ ഒരു ജനപ്രിയ ഭക്ഷണ കേന്ദ്രമാണ് മൊണാല്‍. കോടതി വിധി കേട്ട് ഭാവിയെ കുറിച്ച് ചിന്തിച്ച് കുഴഞ്ഞ് വീഴുന്ന ഒരു തൊളിലാളിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ നേടിയത്. വീഡിയോയില്‍ മറ്റ് തൊഴിലാളികള്‍ സങ്കടം സഹിക്കാനാകാതെ വിതുമ്പിക്കരയുന്നതും കാണാം. ജോലിക്കാരുടെ കൈയില്‍ പിടിരിച്ച് വിടല്‍ നോട്ടീസ് പിടിച്ചിരിക്കുന്നതും കാണാം. തൊഴിലാളികളെ പിരിച്ച് വിട്ടു കൊണ്ട് നല്‍കിയ കത്തില്‍‌ അവരെ പുനര്‍വിന്യസിക്കുന്നതിലുള്ള പ്രയാസങ്ങള്‍ മൊണാലിന്‍റെ ഉടമ ലുഖ്മാൻ അലി അഫ്സൽ വിശദീകരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

"എല്ലാവർക്കും ഒറ്റരാത്രികൊണ്ട് ജോലി വാഗ്ദാനം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, എന്നാൽ നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഗ്രൂപ്പിന് നിങ്ങളെ മറ്റ് പ്രോജക്റ്റുകളിലേക്ക് പുനർനിയോഗിക്കാൻ കഴിയില്ല. ഇത് ദൈവഹിതത്താൽ നയിക്കപ്പെടുന്ന തീരുമാനമായി സ്വീകരിച്ച് ബദൽ തൊഴിൽ തേടാൻ ആരംഭിക്കുക," അദ്ദേഹം തൊഴിലാളികള്‍ക്ക് നല്‍കിയ പിരിച്ച് വിടല്‍‌ നോട്ടീസില്‍ എഴുതി. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ തൊഴിലാളികളുടെ വേദനയിഷ പങ്കുചേരുന്നതായി കുറിച്ചു. 'ഇത് അങ്ങേയറ്റം സങ്കടകരമാണ്' എന്ന് നിരവധി പേരെഴുതി. 

ആ രാത്രിയിലെ സിസിടിവി കാഴ്ചകളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തിയതെങ്ങനെ?
 

click me!