'അയാള്‍ ബുദ്ധിമാനായ ഭര്‍ത്താവാണ്. അയാള്‍ എന്ത് ശാന്തനായാണ് ആ സംഭവം കൈകാര്യം ചെയ്തത്. അവള്‍ അയാളെ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. വലിയ ബോണ്ടിംഗ് തന്നെ' എന്നായിരുന്നു വീഡിയോ കണ്ട് ഒരു കാഴ്ചക്കാരന്‍ എഴുതിയത്.
സാങ്കേതികമായ വളര്‍ച്ച പുതിയ ചില 'ആചാരങ്ങളെ' നമ്മുടെ ജീവിതത്തിലേക്ക് കൂട്ടിചേര്‍ത്തിട്ടുണ്ട്. അത്തരത്തില്‍ പുതിയ ഒരു 'ആചാരം' പോലെ എന്ന് ആഘോഷിക്കുന്ന ഒന്നാണ് വിവാഹത്തോടൊപ്പമുള്ള ഫോട്ടോഷൂട്ടുകള്‍. വിവാഹത്തിന് മുമ്പ്, വിവാഹത്തിന് ശേഷം എന്നിങ്ങനെ പല വിധത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ വിവാഹവുമായി ബന്ധപ്പെട്ട് ഇന്ന് പ്രചാരമുണ്ട്. ഇത്തരം വിവാഹ ഫോട്ടോഷൂട്ടുകളിലെ രസകരമായ നിമിഷങ്ങള്‍ പലപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ ചിരിയുണര്‍ത്താറുണ്ട്. ചില ഫോട്ടോഷൂട്ടുകള്‍, ഉപയോഗിച്ച തീമിന്‍റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്നു. ലൈംഗികതയുടെ അതിപ്രസരം, ആചരലംഘനം എന്ന് തുടങ്ങി പല കാരണങ്ങളും ഇതിനായി കണ്ടെത്തപ്പെടുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ഫോട്ടോഷൂട്ട് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധ ക്ഷണിച്ചു. parshu_kotame_photography150 എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടായിരുന്നു അത്.
ഒരു നദിയുടെയോ കുളത്തിന്‍റെയോ കടവില്‍ വെള്ളത്തിലായി ഇരിക്കുന്ന വധൂവരന്മാര്‍ക്ക് ഇടയിലേക്ക് ഒരു പാമ്പ് നീന്തിക്കയറിയതായിരുന്നു സംഭവം. ഇരുവരുടെയും ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിനിടെയാണ് രസം കൊല്ലിയായി വെള്ളത്തിലൂടെ പാമ്പ് നീന്തിവന്നത്. ചിത്രത്തിന് പ്രത്യേക ഫീലുണ്ടാക്കുന്നതിനായി രാത്രിയില്‍ ലൈറ്റ് അപ്പ് ചെയ്തായിരുന്നു ഫോട്ടോഷൂട്ട്. പോരാത്തതിന് വെള്ളത്തില്‍ നിന്ന് നീരാവി ഉയരുന്നതായി കാണിക്കുന്നതിനായി ചില രാസവസ്തുക്കള്‍ വെള്ളത്തിലേക്ക് ഇടുന്നു. പുക പതുക്കെ പടര്‍ന്ന് കയറുമ്പോളാണ് വരന്‍ പാമ്പിനെ കുറിച്ച് പറയുന്നത്. വെള്ളത്തില്‍... അതും രാത്രി. പെട്ടെന്ന് തന്നെ ഫോട്ടോഗ്രാഫര്‍മാര്‍ ജാഗ്രത പാലിക്കുന്നു. കുഴപ്പമില്ലെന്നൊക്കെ പറഞ്ഞ വധൂവരന്മാരെ ആശ്വസിപ്പിക്കുന്നു. ഇതിനിടെ പാമ്പ് നീന്തി ക്യാമറാമാന്‍റെ അടുത്തേക്കും പിന്നെ വധുവിനും വരനും ഇടയിലേക്കും കയറുന്നു. ഇതോടെ വധു നിലവിളിക്കുമ്പോള്‍ വരന്‍ ആശ്വസിപ്പിക്കുന്നു. അനങ്ങാതെ ഇരിക്കാന്‍ പറയുന്നു. അനങ്ങാതെ ഇരുന്നാല്‍ അത് പോയികൊള്ളുമെന്ന് ഒരു ക്യാമറാ അസിസ്റ്റന്‍റ് വിളിച്ച് പറയുന്നതും കേള്‍ക്കാം.
ഔറി, കോടികളുടെ ആസ്തിക്ക് ഉടമയായത് മറ്റുള്ളവരുടെ വീട് അടിച്ച് വാരി വൃത്തിയാക്കി !
'പട്ടിക്കോളര്‍' ധരിച്ച് അഞ്ച് വയസുകാരി; കാരണം കേട്ട് രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ !
ഇന്‍സ്റ്റാഗ്രാമില്‍ 50 ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. ഒന്നര ലക്ഷത്തിന് മേലെ ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. ഈ 'മനുഷ്യ വന്യമൃഗ സംഘര്‍ഷ'ത്തില്‍ തങ്ങളടെ ചിരി പങ്കിടാനായി നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയെത്തിയത്. ഒരാള്‍ എഴുതിയത് 'അയാള്‍ ബുദ്ധിമാനായ ഭര്‍ത്താവാണ്. അയാള്‍ എന്ത് ശാന്തനായാണ് ആ സംഭവം കൈകാര്യം ചെയ്തത്. അവള്‍ അയാളെ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. വലിയ ബോണ്ടിംഗ് തന്നെ' എന്നായിരുന്നു. ഇരുവരുടെയും ദാമ്പത്യത്തില്‍ കെട്ടുറപ്പുവന്നെന്ന് എഴുതിയവരും ഉണ്ടായിരുന്നു. 'വിശ്വാസം, അതാണ് അയാള്‍ക്ക് അവളില്‍ നിന്നും വേണ്ടിയിരുന്നതും.' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്.
സ്വര്‍ണ്ണവും വെള്ളിയും മാറി നില്‍ക്കും ലോകത്തിലെ ഏറ്റവും ചെലവേറിയ ലോഹത്തിന് മുന്നില്‍ !