സമ്പൂർണ്ണ സൂര്യഗ്രഹണ ദിവസം അവിസ്മരണീയമാക്കാൻ ഇവർ ഏപ്രിൽ എട്ടിനാണ് തങ്ങളുടെ വിവാഹച്ചടങ്ങുകൾ നടത്തിയത്. ഈ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഉപ്പോൾ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കുന്നത്.
ഏപ്രിൽ എട്ടിനായിരുന്നു ലോകം കാത്തിരുന്ന സമ്പൂർണ്ണ സൂര്യഗ്രഹണം. യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടന്ന അപൂർവ സംഭവത്തിന് ലോകം മുഴുവൻ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റുമായി സാക്ഷികളായി എന്ന് വേണമെങ്കിൽ പറയാം.
സമ്പൂർണ്ണ സൂര്യഗ്രഹണം നടക്കുന്ന ദിവസം എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന ഒന്നാക്കാൻ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തവരും കുറവല്ല. അക്കൂട്ടത്തിൽ ഒരു ദമ്പതികളുടെ വിവാഹ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയാണ്. സമ്പൂർണ്ണ സൂര്യഗ്രഹണ ദിവസം അവിസ്മരണീയമാക്കാൻ ഇവർ ഏപ്രിൽ എട്ടിനാണ് തങ്ങളുടെ വിവാഹച്ചടങ്ങുകൾ നടത്തിയത്. ഈ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഉപ്പോൾ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കുന്നത്.
undefined
സൂര്യഗ്രഹണത്തിനായി അതിഥികളും വധൂവരന്മാരും കാത്തുനിൽക്കുന്നതും ആ അവിസ്മരീണയ നിമിഷം വന്നെത്തിയതും വിവാഹ മോതിരങ്ങൾ കൈമാറി കൈ ചേർത്ത് പിടിച്ച് പരസ്പരം ഒന്നാകുന്നതുമാണ് വീഡിയോയിൽ. വിവാഹ ഫോട്ടോഗ്രാഫർ പങ്കിട്ട വീഡിയോയിൽ, ദമ്പതികളും അവരുടെ അതിഥികളും അപൂർവ സംഭവത്തിനായി ആകാശത്തേക്ക് നോക്കി അക്ഷമരായി നിൽക്കുന്ന കാഴ്ച ഏറെ കൗതുകകരമാണ്. ഒടുവിൽ ആ നിമിഷം എത്തുകയും ചന്ദ്രൻ സൂര്യൻ്റെ ഉപരിതലത്തെ മൂടുകയും ചെയ്യുമ്പോൾ, വിവാഹ പ്രതിജ്ഞകൾ ഏറ്റുചൊല്ലി തങ്ങളുടെ ജീവിതത്തെയും ദമ്പതികൾ അവിസ്മരണീയമാക്കുന്നു. സൂര്യഗ്രഹണ സമത്ത് വിവാഹിതരാകുക എന്ന സ്വപ്നം നിറവേറി എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകൾ അറിയിക്കുകയും മനോഹരനമിഷത്തെ കൂടുതൽ മനോഹരമാക്കി എന്ന് അഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്നത്. അടുത്ത സൂര്യഗ്രഹണത്തിൽ ഞാനും വിവാഹിതനാകും എന്ന് കുറിച്ചവരും നിരവധിയാണ്. 5 ദശലക്ഷത്തിലധികം ആളുകൾ ഇപ്പോൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം