കടലില്‍ ഇറങ്ങിയ ഉടനെയായിരുന്നു സ്രാവിന്‍റെ ആക്രമണം. ഏതാണ്ട് ഏട്ടോളം തവണയാണ് വിദ്യാര്‍ത്ഥിയെ സ്രാവ് ആക്രമിച്ചത്.
പാമ്പുകളും സ്രാവുകളുടെയും ആക്രമണത്തിന് പേരു കേട്ട നാടാണ് ഓസ്ട്രേലിയ. പാമ്പുകളുടെ വൈവിധ്യത്തില്‍ ഏറെ മുന്നിലാണ് ഓസ്ട്രേലിയന്‍ വന്‍കര. അത് പോലെ തന്നെ കരയ്ക്ക് ചുറ്റും തിമിംഗലങ്ങളും സ്രാവുകളും ഏറെ കൂടുതലായുണ്ട് താനും. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്‍റ് തീരത്ത് വച്ച് 20 കാരനായ ഇറ്റാലിയൻ കോളേജ് വിദ്യാർത്ഥിയെ സ്നേര്‍ക്കെലിംഗിനിടെ ഒരു സ്രാവ് ആക്രമിച്ചു. മനോധൈര്യം കൈവിടാതെ യുവാവ് സ്രാവിന്‍റെ ആക്രമണം തന്‍റെ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി. പിന്നീട് ഈ വീഡിയോ സാമുഹിക മാധ്യമങ്ങളില്‍ പങ്കുവച്ചപ്പോഴാണ് സ്രാവിന്‍റെ ആക്രമണത്തെ കുറിച്ച് പുറം ലോകമറിഞ്ഞത്.
മാരിയോട്ടി എന്ന ഇറ്റാലിയന്‍ വിദ്യാര്‍ത്ഥി സ്നേര്‍ക്കെലിംഗിനായി കടലിലിറങ്ങിയതും തന്‍റെ കാലില്‍ എന്തോ കടിച്ചതായി തോന്നി. പിന്നാലെ ശക്തമായ വേദനയും അനുഭവപ്പെട്ടു. മനോധൈര്യം കൈവിടാതെ ഇയാള്‍ ഉടന്‍തന്നെ തന്‍റെ മൊബൈലില്‍ വീഡിയോ ചിത്രീകരിക്കാന്‍ ആരംഭിച്ചു. മരണത്തെ മുഖാമുഖം കണ്ടെന്നും എല്ലാവരോടും വിട പറയാന്‍ താന്‍ ആ നിമിഷം ആഗ്രഹിച്ചെന്നും യുവാവ് എഴുതി. "അവസാനത്തെ കടി കഴിഞ്ഞ് കുറച്ച് നിമിഷങ്ങൾക്ക് ശേഷമാണ് ഞാൻ ഈ വീഡിയോ പകര്‍ത്താന്‍ ആരംഭിച്ചത്. എനിക്ക് വിട പറയാൻ ആഗ്രഹമുണ്ടായിരുന്നു. ആ രാക്ഷസനെ അതിജീവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല," ഡിസംബര്‍ നാലിന് വീഡിയോ പങ്കുവച്ച് കൊണ്ട് മാരിയോട്ടി തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കുറിച്ചു.
'അമ്പമ്പോ... എന്തൊരാഴം'; ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകം ഏതെന്ന് അറിയാമോ?
സ്രാവ് തന്നെ എട്ടോളം തവണ ആക്രമിച്ചതായി യുവാവ് പറയുന്നു. 'എനിക്ക് ഒരുപാട് രക്തവും എന്‍റെ കാലും നഷ്ടപ്പെട്ടു, അവർ അതെല്ലാം വെട്ടിക്കളയുമോ അതോ പകുതിയായി പോകുമോ എന്ന് എനിക്കറിയില്ല, പക്ഷേ, ഇപ്പോൾ അത് പ്രശ്നമല്ല. നിങ്ങളാണ് എന്‍റെ ഹീറോകൾ; നിങ്ങൾ തരൂ. നിങ്ങളുടെ വാചകങ്ങളും കോളുകളും തുടരാൻ എനിക്ക് ശക്തിയുണ്ട്; നിങ്ങളെ വീണ്ടും കാണുക എന്നതാണ് എന്‍റെ ഏക സ്വപ്നം, ” ഒരു കാല് നഷ്ടപ്പെട്ടിട്ടും ജീവിതം തിരിച്ച് കിട്ടിയ സന്തോഷത്തില്‍ മാരിയോട്ടി കുറിച്ചു. തീരത്തോട് ചേര്‍ന്നാണ് സ്രാവിന്‍റെ ആക്രമണമുണ്ടായതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. വീഡിയോയില്‍ നിന്നും സ്രാവിന്‍റെ ആക്രമണത്തെ തുടര്‍ന്ന് മാരിയോട്ടിയുടെ വസ്ത്രങ്ങള്‍ കീറിയതായും കടലില്‍ രക്തം കലര്‍ന്നതായും വ്യക്തമാണ്. അപകത്തില്‍ നിന്നും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്ന് നിരവധി പേര്‍ കുറിച്ചു.