വീഡിയോ പകർത്തുന്നയാളാണെങ്കിൽ തല്ല് തുടരാൻ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. പിടിച്ചുമാറ്റാൻ വേണ്ടി ഒരു സ്ത്രീ എത്തുന്നതും അവരും അതിൽ പെട്ടുപോകുന്നതും വീഡിയോയിൽ കാണുന്നുണ്ട്.
വഴക്കും തല്ലുമൊന്നും നടക്കാത്ത സ്ഥലങ്ങളുണ്ടാവില്ല ലോകത്ത്. എന്നാൽ, പഴയതുപോലെയല്ല, എവിടെ എന്ത് നടന്നാലും വീഡിയോ എടുക്കുന്നവരുണ്ടാകും. അതങ്ങനെ സോഷ്യൽ മീഡിയയിലും എത്തും. അതുപോലെ, അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു പൊരിഞ്ഞ തല്ലിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് SANJAY TRIPATHI എന്ന യൂസറാണ്.
ചെരിപ്പെടുത്താണ് ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും അക്രമിക്കുന്നത്. രണ്ടുപേർ തമ്മിലൊന്നുമല്ല തല്ല്. കുറേയധികം പേരുണ്ട് ഈ വഴക്കിൽ പങ്കാളികളായവർ. ഇത് നടന്നത് ലഖ്‍നൗവിലാണ് എന്നാണ് വീഡിയോയുടെ കാപ്ഷനിൽ സൂചിപ്പിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ തന്നെ കാണിക്കുന്നത് മൂന്നുപേർ ഒരാളെ ചെരിപ്പ് വച്ച് അടിക്കുന്നതാണ്. ആ സമയത്ത് മറ്റൊരാൾ അത് അവസാനിപ്പിക്കണം എന്ന് പറഞ്ഞ് അതിൽ ഇടപെടുന്നതും കാണാം. അതോടെ, സാഹചര്യം കയ്യിൽ നിൽക്കാതെയാവുകയും എല്ലാവരും തമ്മിൽ പരസ്പരം തല്ലാവുകയും ചെയ്യുകയാണ്.
undefined
വീഡിയോ പകർത്തുന്നയാളാണെങ്കിൽ തല്ല് തുടരാൻ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. പിടിച്ചുമാറ്റാൻ വേണ്ടി ഒരു സ്ത്രീ എത്തുന്നതും അവരും അതിൽ പെട്ടുപോകുന്നതും വീഡിയോയിൽ കാണുന്നുണ്ട്. എന്തായാലും, വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.
कोई बता सकता है कि लखनऊ में हुई इस चप्पल वॉर में “मारे देओ” और “मारो” कुल कितनी बार बोला गया? pic.twitter.com/nytbTGE9DT
— SANJAY TRIPATHI (@sanjayjourno)ഒരാൾ ഈ തല്ലിനെ കുറിച്ചുള്ള വിവരങ്ങളാണ് പങ്കുവച്ചത്. "വ്യാഴാഴ്‌ച രാവിലെ 9 മണിയോടെ, ഇറ്റൗഞ്ച പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മഹോന ഔട്ട്‌പോസ്റ്റ് ഏരിയയിലെ മഹോന കുർസി റോഡിലെ ഇൻ്റർസെക്ഷന് സമീപം, രാജേഷ് കുമാർ വർമ്മയും പ്രമോദ് സോണിയും നരേന്ദ്ര സോണിയും തമ്മിലാണ് രൂക്ഷമായ ഈ വഴക്കുണ്ടായത്" എന്നാണ് അയാൾ പറഞ്ഞത്.
മറ്റ് പലരും സംഗതി തല്ല് സീരിയസായിട്ടാണ് നടന്നതെങ്കിലും കാണുമ്പോൾ ചിരി വന്നു എന്നാണ് പറഞ്ഞത്. പോസ്റ്റിട്ടയാളാവാട്ടെ ഈ തല്ലിനെ പറഞ്ഞത് ചപ്പൽ വാർ അഥവാ ചെരിപ്പ് യുദ്ധം എന്നാണ്.