തന്‍റെ ഷോപ്പിംഗ് ട്രോളി ബാഗിനൊപ്പം തലകീഴായാണ് ഇവർ മുകളിലേക്ക് ഉയർന്നത്. അപകടം കണ്ട് ഓടിയെത്തിയ ഷോപ്പ് ജീവനക്കാരനാണ്, ഷട്ടര്‍ താഴ്ത്തി ആനിയെ സുരക്ഷിതമായി നിലത്തേക്ക് ഇറക്കിയത്.
കടയുടെ ഷട്ടറില്‍ വസ്ത്രം കുരുങ്ങിയാല്‍ എന്ത് സംഭവിക്കും? നമ്മുടെ നാട്ടിലാണെങ്കില്‍ ആ ഷട്ടറ് പിന്നെ പണിമുടക്കിയേനെ എന്നാകും ഉത്തരം. എന്നാല്‍ ബ്രിട്ടനില്‍ അങ്ങനെയല്ല. 72 -കാരിയുടെ വസ്ത്രം കടയുടെ ഷട്ടറില്‍ കുരുങ്ങിയപ്പോള്‍ സ്ത്രീയെയും കൊണ്ട് അത് മുകളിലേക്ക് ഉയരുകയായിരുന്നു. ഇലക്ട്രിക്ക് ഷട്ടറില്‍ വസ്ത്രം കുരുങ്ങിയതിന് പിന്നാലെ സ്ത്രീയെയും കൊണ്ട് ഷട്ടര്‍ മുകളിലേക്ക് ഉയരുന്ന സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
യുകെയിലെ ടോന്‍റെഗിലാണ് ഈ അസാധാരണമായ സംഭവം നടന്നത്. ഒരു കടയുടെ പുറത്ത് അത് തുറക്കുന്നതിനായി കാത്ത് നിൽക്കുമ്പോഴാണ് ആനി ഹ്യൂസ് എന്ന സ്ത്രീയ്ക്ക് ഈ അപകടം ഉണ്ടായത്. ഷട്ടറിനോട് ചേര്‍ന്ന് നിന്നിരുന്ന ആനിയുടെ ജാക്കറ്റിന്‍റെ പിൻഭാഗം, ഷട്ടര്‍ ഉയരുന്നതിനിടെ കുടുങ്ങിയതാണ് അപകടത്തിന് കാരണം. ഇലക്ട്രിക് സെക്യൂരിറ്റി ഷട്ടറുകൾ മുകളിലേക്ക് ഉയർന്നതും ആനിയും അതിനൊപ്പം മുകളിലേക്ക് ഉയരുകയായിരുന്നു. അല്പ നേരം ഇവര്‍ തലകീഴായി കിടക്കുന്നതും വീഡിയോയില്‍ കാണാം. ഭാഗ്യവശാൽ ഇവർക്ക് പരിക്കുകളൊന്നുമില്ല.
31 മനുഷ്യരുടെ ബലി, ഒപ്പം സ്ത്രീയും; 1,200 വര്‍ഷം പഴക്കമുള്ള ശവകൂടീരത്തില്‍ സ്വര്‍ണ്ണ നിധിയും!
തെക്കൻ വെയിൽസിലെ റോണ്ട സൈനോൺ ടാഫിൽ സ്ഥിതി ചെയ്യുന്ന സ്റ്റോറിലെ ശുചീകരണ തൊഴിലാളിയാണ് ആനി. അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിൽ തന്‍റെ ഷോപ്പിംഗ് ട്രോളി ബാഗിനൊപ്പം തലകീഴായാണ് ഇവർ മുകളിലേക്ക് ഉയർന്നത്. അപകടം കണ്ട് ഓടിയെത്തിയ ഷോപ്പ് ജീവനക്കാരനാണ്, ഷട്ടര്‍ താഴ്ത്തി ആനിയെ സുരക്ഷിതമായി നിലത്തേക്ക് ഇറക്കിയത്. ഏതാണ്ട് 12 സെക്കന്‍റോളം നേരം അവർ ആ അവസ്ഥയിൽ തുടർന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിന്‍റെ ഞെട്ടലുണ്ടെങ്കിലും ആനി കാര്യങ്ങളെ വളരെ തമാശയായാണ് എടുത്തിരിക്കുന്നതെന്നാണ് ദി ഇൻഡിപെൻഡന്‍റ് റിപ്പോർട്ട് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചതോടെ ഒടുവിൽ താനും പ്രശസ്തയായി എന്നാണ് അവർ തമാശയായി അഭിപ്രായപ്പെട്ടത്. തന്‍റെ ജാക്കറ്റ് പൊട്ടിപോകാതിരുന്നത് ഭാഗ്യമായെന്നും അതിനാലാണ് തനിക്ക് സുരക്ഷിതയായി നിലത്തിറങ്ങാൻ സധിച്ചതെന്നും അവർ കൂട്ടിച്ചേര്‍ത്തു. ഏതായാലും ആൻ പറഞ്ഞതുപോലെ തന്നെ അവർ ഇപ്പോൾ ലോകം മുഴുവൻ അറിയപ്പെടുന്നവളായി മാറിക്കഴിഞ്ഞു.