മൊഹാലിയിലെ സെക്ടർ 78 ലെ ഒരു വീടിന് മുന്നില്‍ ഒരു വെള്ള സെഡാനില്‍ വന്നിറങ്ങുന്ന സ്ത്രീകള്‍ ഗെറ്റിന് സമീപത്തെത്തി പൂച്ചെട്ടികള്‍ മോഷ്ടിക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്.
മനുഷ്യന് മോഷ്ടിച്ച് തുടങ്ങുന്നത് ഒരു പക്ഷേ, അടങ്ങാത്ത വിശപ്പില്‍ നിന്നാകും. ഭക്ഷണം ചിലരില്‍ കേന്ദ്രീകരിക്കുമ്പോള്‍ മറ്റ് ചിലര്‍ ഭക്ഷണമില്ലാതെ വിശന്ന് ഇരിക്കേണ്ടിവരുന്ന സാമൂഹിക സാഹചര്യമാണ് അതിന് മനുഷ്യനെ പ്രാപ്തമാക്കുന്നത്. എന്നാല്‍, പുതിയ കാലത്ത് മോഷണം എന്നത് ഭക്ഷണത്തിന് വേണ്ടി മാത്രമല്ല, ചിലപ്പോള്‍ ത്രില്ലിന് വേണ്ടിയും മറ്റ് ചിലപ്പോള്‍ വെറുമൊരു താമാശയ്ക്കായും മോഷ്ണങ്ങള്‍ നടക്കുന്നു. പക്ഷേ, അപ്പോഴും മോഷണം മോഷണമല്ലാതാകുന്നില്ല. അത്തരത്തില്‍ ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. പഞ്ചാബിലെ മൊഹാലിയില്‍ നിന്നുള്ള ആ മോഷണ വീഡിയോ നിരവധി പേര്‍ പങ്കുവച്ചു.
വീഡിയോയില്‍ ഒരു സെഡാന്‍ കാറില്‍ വന്നിറങ്ങുന്ന രണ്ട് സ്ത്രീകള്‍ ഒരു വീടിന്‍റെ ഗെറ്റിന് ഇരുവശത്തുമായി വച്ചിരുന്ന പൂച്ചെട്ടികള്‍ മോഷ്ടിക്കുന്നു. ഒരു തവണയല്ല, പല തവണ. ഇരുവരും ചേര്‍ന്ന് ആ വീട്ടില്‍ നിന്നും മൂന്ന് തവണ പൂച്ചെട്ടികള്‍ മോഷ്ടിക്കുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്. മൊഹാലിയിലെ സെക്ടർ 78 ലെ ഒരു വീടിന് മുന്നില്‍ ഒരു വെള്ള സെഡാനില്‍ വന്നിറങ്ങുന്ന സ്ത്രീകള്‍ ഗെറ്റിന് സമീപത്തെത്തി പൂച്ചെട്ടികള്‍ മോഷ്ടിക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ഗെറ്റിന് സമീപത്ത് സ്ഥാപിച്ച സിസിടിവിയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.
CCTV footage from Sector 78 show two girls arriving in a car at midnight and stealing flower pots kept outside the boundary walls of two houses. pic.twitter.com/uO2zgTfJY5
— Nikhil Choudhary (@NikhilCh_)മാളിന്‍റെ സ്റ്റെയര്‍കെയ്സിന് അടിയില്‍ ആറ് മാസത്തോളം രഹസ്യജീവിതം; ഒടുവില്‍ പിടി വീണു !
കാറില്‍ വന്നിറങ്ങുന്ന സ്ത്രീകള്‍ പൂച്ചെട്ടികള്‍ മോഷ്ടിച്ച് പെട്ടെന്ന് തന്നെ കാറില്‍ക്കയറി പോകുന്നു. മൂന്ന് തവണയും ഇത് ആവര്‍ത്തിക്കുന്നു. ഡൽഹി-ഗുരുഗ്രാം എക്‌സ്പ്രസ്‌വേയിലെ ആംബിയൻസ് മാളിന് മുന്നിലെ പൂച്ചട്ടികൾ മോഷ്ടിച്ച് രണ്ട് പേര്‍ എസ്‌യുവിയിൽ ഓടിക്കയറിയ സമാനമായ സംഭവം ഈ വർഷം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ കേസിൽ ഗുരുഗ്രാമിൽ നിന്ന് 50 കാരനായ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഈ വർഷം നടന്ന ജി 20 ഉച്ചകോടിക്ക് ശേഷം ഡൽഹിയിലെ റോഡുകളില്‍ പൂച്ചട്ടികളും മറ്റും നിരത്തിയതിന് പിന്നാലെ ഇവ മോഷണം പോകുന്നതായി നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായെന്ന് കരുതിയ പല്ലി വര്‍ഗ്ഗത്തെ 42 വര്‍ഷത്തിന് ശേഷം കണ്ടെത്തി