വീഡിയോയിൽ കാണുന്നത് ആദ്യം ഒരു പൂച്ചക്കുഞ്ഞിനെ നാല് തെരുവുനായകൾ വന്ന് അക്രമിക്കാൻ ശ്രമിക്കുന്നതാണ്. പെട്ടെന്നാണ് അവിടേക്ക് മറ്റൊരു പൂച്ച വരുന്നത്.
പൂച്ചകളുടെയും പട്ടികളുടെയും വളരെ ക്യൂട്ടായിട്ടുള്ള ഒരുപാട് വീഡിയോകൾ നമ്മൾ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. വീട്ടിൽ വളർത്തുന്ന പൂച്ചകളും നായകളും തമ്മിലുള്ള വളരെ മനോഹരമായ ഇടപഴകലുകൾ ഉണ്ടാവുന്ന വീഡിയോകളും ഇതിൽ പെടുന്നു. അത്തരം വീഡിയോകൾക്ക് ഒരുപാട് ആരാധകരും സോഷ്യൽ മീഡിയയിൽ ഉണ്ടാവാറുണ്ട്. എന്നാൽ, ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
നാല് പട്ടികളെയാണ് ഒറ്റയ്ക്ക് നേരിടാൻ പൂച്ച ധൈര്യപൂർവം ഇറങ്ങി വരുന്നത്. ഒരു പൂച്ചയ്ക്ക് എങ്ങനെയാണ് ഇങ്ങനെ ഒരു ധൈര്യം കിട്ടിയത് എന്ന് ആരായാലും ചോദിച്ചു പോകുന്നതാണ് വീഡിയോ. സിസിടിവിയിൽ പതിഞ്ഞതാണ് ഈ ദൃശ്യങ്ങൾ.
വീഡിയോയിൽ കാണുന്നത് ആദ്യം ഒരു പൂച്ചക്കുഞ്ഞിനെ നാല് തെരുവുനായകൾ വന്ന് അക്രമിക്കാൻ ശ്രമിക്കുന്നതാണ്. പെട്ടെന്നാണ് അവിടേക്ക് മറ്റൊരു പൂച്ച വരുന്നത്. പിന്നെ കാണുന്നത് മാരക പോരാട്ടമാണ്. നാല് നായകളും കൂടി പൂച്ചയെ അക്രമിക്കാൻ ശ്രമിക്കുന്നു. എന്നാൽ, തോറ്റോടാൻ തയ്യാറാവാതെ പൂച്ച നായകളോട് പോരിന് തയ്യാറാവുകയാണ്.
അപ്പോഴേക്കും പൂച്ചക്കുഞ്ഞ് അവിടെ നിന്നും ഓടിരക്ഷപ്പെടുന്നുണ്ട്. പൂച്ചക്കുട്ടി രക്ഷപ്പെട്ടു എന്ന് മനസിലാക്കിയ പൂച്ചയും അവിടെ നിന്നും ഓടിപ്പോകാൻ നോക്കുന്നുണ്ട്. എന്നാൽ, നായകൾ അതിനെ പിന്തുടരുന്നു.
Cat saves another cat from being attacked by four dogs
byu/CuriousWanderer567 innextfuckinglevel
എന്തായാലും, റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ചിലപ്പോൾ അത് ആ പൂച്ചക്കുട്ടിയുടെ അമ്മപ്പൂച്ചയാവും അതായിരിക്കും അതിനെ രക്ഷപ്പെടുത്താൻ ഓടി വന്നത് എന്ന് കമന്റ് നല്‌കിയവരുണ്ട്. അതുപോലെ ആ പൂച്ചയുടെ ധൈര്യം അപാരം തന്നെ എന്ന് കമന്റ് നൽകിയവരും ഒരുപാടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം