'അവർക്ക് വേണ്ടി ബോളിവുഡ് റെഡിയാണ്'; കനേഡിയൻ ടീച്ചറുടെ പഞ്ചാബി നൃത്തം കണ്ട് സോഷ്യൽ മീഡിയ

Published : Apr 02, 2025, 08:21 AM IST
'അവർക്ക് വേണ്ടി ബോളിവുഡ് റെഡിയാണ്'; കനേഡിയൻ ടീച്ചറുടെ പഞ്ചാബി നൃത്തം കണ്ട് സോഷ്യൽ മീഡിയ

Synopsis

ബിസിനസ് കോഴ്സിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികളില്‍ അവതരിപ്പിക്കുന്നതിന് തന്‍റെ വിദ്യാര്‍ത്ഥിയിൽ നിന്നും നൃത്തം പഠിക്കുന്ന കനേഡിയന്‍ ടീച്ചറുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.    


സംഗീതത്തിനും നൃത്തത്തിനും അതിര്‍ത്തികളില്ല. അത് കാലദേശാനുവര്‍ത്തിയായി നിലനിൽക്കുന്നു. മറ്റ് ആകുലതകളിൽ നിന്നും ഒഴിഞ്ഞ് സംഗീതത്തില്‍ ലയിച്ച് നൃത്തം ചെയ്യാന്‍ ആരാണ് ആഗ്രഹിക്കാത്തത്. അത്തരമൊരു കാഴ്ച തന്നെ സന്തോഷം നല്‍കുന്നുവെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളും പറയുന്നു. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പഞ്ചാബി സംഗീതത്തിന് കനേഡിയന്‍ ടീച്ചര്‍ ചുവട് വച്ചപ്പോഴും പ്രശംസകൾ കൊണ്ട് മൂടുകയായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കൾ. 'അവർക്ക് വേണ്ടി ബോളിവുഡ് റെഡിയാണ്' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ കുറിപ്പ് തന്നെ. 

കാനഡയില്‍ ബിസിനസ് ആന്‍റ് മാര്‍ക്കറ്റിംഗ് ട്രെയിനിംഗ് ടീച്ചറായ ലോയ ഫ്രീഡ്‍ഫിന്‍സണ്‍, പഞ്ചാബി ഗായകൻ അമരീന്ദർ ഗില്ലിന്‍റെ വഞ്ജലി വാജ എന്ന പാട്ടിന് ചുവട് വച്ചപ്പോൾ കണ്ട് നിന്നത് സോഷ്യല്‍ മീഡിയ. കോഴ്സ് തീരുന്നതിനോട് അനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സാസ്കാരിക പരിപാടികൾക്കായി നടത്തുന്ന നൃത്തത്തിന്‍റെ റിഹേഴ്സിലില്‍ നിന്നുള്ള വീഡിയോയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. 

Read More: സഹോദരന്‍റെ കേസ് നടത്താൻ പണം വേണം; അതീവ സുരക്ഷമേഖലയിൽ കയറി എയർ ഫോഴ്സ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി ഒരു കുടുംബം

Read More: ആകാശം മുട്ടെയുയർന്ന് തീജ്വാല; മലേഷ്യയില്‍ പെട്രോനാസ് ഗ്യാസ് പൈപ്പ് ലൈനിൽ വന്‍ തീപിടിത്തം, വീഡിയോ

ആക്റ്റീവ്8 എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം വൈറലായി. പിന്നാലെ നിരവധി പേരാണ് ടീച്ചറെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയത്.  ബിസിഐടി കണ്‍സ്യൂമർ ബിഹേവിയർ കോഴ്സിലെ കുട്ടികളുടെ ആഘോഷ മത്സരങ്ങളുടെ ഭാഗമായി തന്‍റെ വിദ്യാര്‍ത്ഥി പ്രബ്നൂരില്‍ നിന്നും ചില പഞ്ചാബി നൃത്തച്ചുവടുകൾ പഠിച്ചു. ലോയ ഫ്രീഡ്‍ഫിന്‍സണ്‍ വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതി. നിരവധി പേര്‍ വീഡിയോയുടെ രണ്ടാം ഭാഗം വേണമെന്ന് ആവശ്യപ്പെട്ടു. ഇനി മത്സരിക്കേണ്ട കാര്യമില്ല. അത് നിങ്ങൾ സ്വന്തമാക്കിയെന്നായിരുന്നു ചിലരുടെ പ്രശംസ. 

Read More: നിസ്സാരം! 3 സെക്കൻഡ് കൊണ്ട് 3 രാജ്യങ്ങളിൽ സന്ദർശനം നടത്തിയെന്ന് യുവതി; വീഡിയോ വൈറല്‍

PREV
Read more Articles on
click me!

Recommended Stories

'ഒടുവിൽ ഞാൻ ഒളിച്ചിരിക്കുന്നത് അവസാനിപ്പിച്ചു'; മൊട്ടയടിച്ച തലയുമായി വേദിയിലെത്തിയ വധു, കയ്യടിച്ച് സോഷ്യൽ മീഡിയ
കടയിൽ കയറി പാവയെ കടിച്ചെടുത്തു, വിട്ടുനൽകാൻ തയ്യാറായില്ല; തെരുവുനായയ്ക്ക് പാവ വാങ്ങി നൽകി ഒരു കൂട്ടം ആളുകൾ