സൈനികരുടെ പുനരധിവാസം; പണം കണ്ടെത്താന്‍ പോണ്‍ നടിയുമൊത്ത് കലണ്ടര്‍ ഫോട്ടോഷൂട്ട്; വീഡിയോ വൈറല്‍

By Web Team  |  First Published Mar 19, 2024, 12:44 PM IST


യുദ്ധത്തിനിടെ അംഗഭംഗം വന്ന സൈനികരോടൊപ്പമുള്ള ഫോട്ടോ ഷൂട്ടായിരുന്നു ജോസഫിൻ ജാക്‌സൺ എന്നറിയപ്പെടുന്ന യൂലിയ സെനിയുക്ക് എന്ന പോണ്‍ നടിയും പങ്കെടുത്തത്.


2022 ഫെബ്രുവരി 20 -നാണ് 'പ്രത്യേക സൈനിക നടപടി' എന്ന പേരില്‍ റഷ്യ. യുക്രൈന്‍ ആക്രമണം ആരംഭിച്ചത്. അവിടെ നിന്നും ഇന്നുവരെ നാറ്റോയുടെ പരോക്ഷ പിന്തുണയോടെ റഷ്യക്ക് മുന്നില്‍ കീഴടങ്ങാതെ യുക്രൈന്‍ യുദ്ധമുഖത്ത് പോരാടുന്നു. റഷ്യന്‍ വിമത പ്രദേശങ്ങളായി കിഴക്കന്‍ യുക്രൈന്‍ വീണെങ്കിലും യുക്രൈന്‍റെ പ്രധാന ഭൂമിയിലേക്ക് കടന്നുകയറാന്‍ റഷ്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ലക്ഷക്കണക്കിന് സൈനികര്‍ ഇരുഭാഗത്തുമായി ഇതിനകം മരിച്ച് വീണുകഴിഞ്ഞു. ഇതിനിടെ യുക്രൈന്‍ അവശേഷിക്കുന്ന സൈനികരുടെ ആത്മവിശ്വാസം കൂട്ടാനായി പോണ്‍ നടിയെ തന്നെ രംഗത്തിറക്കിയിരിക്കുകയാണ്. 

യുദ്ധത്തിനിടെ അംഗഭംഗം വന്ന സൈനികരോടൊപ്പമുള്ള ഫോട്ടോ ഷൂട്ടായിരുന്നു ജോസഫിൻ ജാക്‌സൺ എന്നറിയപ്പെടുന്ന യൂലിയ സെനിയുക്ക് എന്ന പോണ്‍ നടിയും പങ്കെടുത്തത്. ഇതിന്‍റെ വീഡിയോകളും ചിത്രങ്ങളും യൂലിയ തന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചു. പരിക്കേറ്റ സൈനികര്‍ക്കൊപ്പമുള്ള ചാരിറ്റി കലണ്ടര്‍ ഫോട്ടോഷൂട്ടായിരുന്നു സംഭവം. കലണ്ടര്‍ വില്‍പനയില്‍ നിന്നുള്ള വരുമാനം, പരിക്കേറ്റ സൈനികരെ പുനരധിവസിപ്പിക്കാനും കൃത്രിക അവയവ ചികിത്സയ്ക്ക് സാമ്പത്തിക സഹായം നല്‍കാനും ഉപയോഗിക്കുമെന്ന് യുക്രൈന്‍ വാർത്താ ഏജൻസിയായ ഒബോസ്രെവാറ്റെൽ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തിന് പിന്നാലെ സാമ്പത്തികമായി ഏറെ തകര്‍ന്ന യുക്രൈന്‍ ഇന്ന് നാറ്റോ അടക്കമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സാമ്പത്തിക സഹായത്താലാണ് പിടിച്ച് നില്‍ക്കുന്നത്. 

Latest Videos

undefined

4 ബില്യണ്‍ പൌണ്ട് സ്വര്‍ണവുമായി 17 -ാം നൂറ്റാണ്ടില്‍ മുങ്ങിയ കപ്പല്‍ കണ്ടെത്താന്‍ ഒരു വര്‍ഷം നീളുന്ന അന്വേഷണം

'അവള്‍, അവന്‍റെ രണ്ടാനമ്മയാകും...'; ആദ്യമായി അനുജനെ കാണുന്ന 10 വയസുകാരിയുടെ സന്തോഷം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

യാത്ര തുടങ്ങുമ്പോള്‍ ചാർജ്ജ് 359 രൂപ, അവസാനിച്ചപ്പോള്‍ 1,334 രൂപ; ഊബറിന് എട്ടിന്‍റെ പണി കൊടുത്ത് കോടതി

അത്യാഡംബരപൂര്‍ണ്ണമായ ഒരു യുക്രൈനിയന്‍ തിയേറ്ററില്‍ നടന്ന ഫോട്ടോഷൂട്ടിന്‍റെ മനോഹരമായ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായി. മനോഹരമായ സായാഹ്ന ഗൗണുകളിൽ സൈനികർക്കൊപ്പം യൂലിയ സെനിയുക്ക് പോസ് ചെയ്തു. വര്‍ഷത്തെ ഓരോ മാസത്തെയും പതിനിധീകരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട  12 പരിക്കേറ്റ പട്ടാളക്കാരോടൊപ്പമായിരുന്നു യൂലിയ പോസ് ചെയ്തത്. പട്ടാളക്കാര്‍ ടൈ ഉള്‍പ്പെടെയുള്ള സ്യൂട്ടുകള്‍ ധരിച്ചാണ് ഫോട്ടോഷൂട്ടിനെത്തിയത്. സൈനികരുടെ നഷ്ടപ്പെട്ട അവയവങ്ങള്‍ക്ക് പകരം ഘടിപ്പിക്കപ്പെട്ട കൃത്രിമ അവയവങ്ങള്‍ മറച്ച് വയ്ക്കാതെയായിരുന്നു ഫോട്ടോഷൂട്ട്. സൈനികരെ സാധാരണയായി ചിത്രീകരിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി മാന്യമായ രീതിയിൽ പ്രദർശിപ്പിക്കുക എന്നതാണ് ഫോട്ടോഷൂട്ടിന്‍റെ ഉദ്ദേശ്യമെന്ന് യൂലിയ സെനിയുക്ക് പറയുന്നു. അതിനായാണ് സമ്പന്നമായ വേദി തന്നെ തെരഞ്ഞെടുത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  "ഈ ഫോട്ടോഷൂട്ട് അവരെല്ലാം പരിഷ്കൃതരും സുന്ദരന്മാരുമാണെന്ന് വ്യക്തമാക്കുന്നു. ഇത് അവർക്ക് കൂടുതൽ ആത്മവിശ്വാസവും സ്വയം പര്യാപ്തതയും നൽകുന്നു," യൂലിയ പറയുന്നു. 

മൂന്നാം ലോക മഹായുദ്ധം ഒരു ചുവട് മാത്രം അകലെ: വീണ്ടും അധികാരമേറ്റതിന് പിന്നാലെ പുടിന്‍

click me!