വീഡിയോയിൽ മലയോരത്തുകൂടി ടോണി സൈക്കിൾ പോകുന്നത് കാണാം. എന്നാൽ, മറ്റ് പലരും അതുവഴി കടന്നുപോയി, പക്ഷേ ടോണി എത്തിയപ്പോഴാണ് കാള കടന്നുവരുന്നതും അദ്ദേഹത്തെ ആക്രമിക്കുന്നതും.
ഓഫ് റോഡ് സൈക്കിൾ റേസിനിടെ അപ്രതീക്ഷിതമായി ഓടിയെത്തിയ കാള സൈക്കിൾ യാത്രക്കാരനെ(Cyclists) ആക്രമിച്ചു. ഇയാളെ കാള സൈക്കിളിന്റെ മുകളിൽ നിന്നും വലിച്ച് താഴെയിടുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു. ടോണി ഇൻഡെർബിറ്റ്‌സിൻ(Tony Inderbitzin) എന്നയാളായിരുന്നു സൈക്കിളിൽ സഞ്ചരിച്ചിരുന്നത്. അയാൾ ആദ്യം കാളയെ കണ്ടപ്പോൾ പശുവാണ് എന്നാണ് കരുതിയിരുന്നതത്രെ. എന്നാൽ, ഒട്ടും പ്രതീക്ഷിക്കാതെ കാള അയാളുടെ നേരെ കുതിച്ചെത്തി. അയാളെ സൈക്കിളിൽ നിന്നും വലിച്ച് താഴെയിട്ടു. പിന്നീട് വായുവിലേക്ക് ചുഴറ്റിയെറിഞ്ഞു.
കാള മൂന്ന് സൈക്കിൾ യാത്രക്കാരെയാണ് അന്ന് ഇടിച്ചത്. പക്ഷേ, കാളയുടെ മുഴുവൻ ശക്തിയും അനുഭവിക്കേണ്ടി വന്നത് ടോണിക്കാണ്. ഫെബ്രുവരി 12 -ന് ബേക്കേഴ്‌സ്‌ഫീൽഡ് ഏരിയയിലെ 80 മൈൽ സൈക്കിൾ കോഴ്‌സായ ബിയാഞ്ചി റോക്ക് കോബ്ലറിനിടെയാണ് ഭയാനകമായ സംഭവം അരങ്ങേറിയത്. "കാള കുതിച്ചെത്തുകയും മൂന്ന് റൈഡർമാരെ ഇടിക്കുകയും ചെയ്തു" റേസ് മത്സരാർത്ഥി റിച്ചാർഡ് പെപ്പർ പറഞ്ഞു. ഓട്ടം തുടങ്ങുന്നതിന് മുമ്പ് ഉടമകൾ കാളകളെ അവിടെനിന്നും ദൂരേക്ക് ഓടിച്ചു വിട്ടിരുന്നുവത്രെ. എന്നാൽ, മത്സരം തുടങ്ങുമ്പോഴേക്കും കാള എങ്ങനെയോ തിരിച്ചെത്തി.
undefined
വീഡിയോയിൽ മലയോരത്തുകൂടി ടോണി സൈക്കിൾ പോകുന്നത് കാണാം. എന്നാൽ, മറ്റ് പലരും അതുവഴി കടന്നുപോയി, പക്ഷേ ടോണി എത്തിയപ്പോഴാണ് കാള കടന്നുവരുന്നതും അദ്ദേഹത്തെ ആക്രമിക്കുന്നതും. സൈക്കിൾ വീഴുന്നതും കാള ടോണിയെ ആക്രമിക്കുന്നതും വീഡിയോയിൽ കാണാം. കുറച്ച് നേരം കഴിഞ്ഞപ്പോൾ കാള സ്ഥലം വിട്ടു.
താൻ വേഗം പോകാൻ ശ്രമിച്ചുവെങ്കിലും അത് വന്ന് ആക്രമിച്ചു, മനോധൈര്യം കൈവിട്ടിരുന്നില്ല അപ്പോഴും എന്ന് ടോണി പ്രതികരിച്ചു. അദ്ദേഹത്തിന് ഗുരുതരമായ പരിക്കേറ്റിരുന്നില്ല. എങ്കിലും വേദന അനുഭവപ്പെട്ടതിനെ തുടർന്ന് മത്സരം പൂർത്തിയാക്കിയിരുന്നില്ല.
വീഡിയോ കാണാം: