വളരെ ആവേശത്തോടെയാണ് അവൾ വ്ലോഗ് എടുക്കാൻ തുടങ്ങുന്നത്. തന്റെ കളിപ്പാട്ടങ്ങൾ കാണിച്ചു കൊടുക്കാനാണ് അവൾ ശ്രമിക്കുന്നത്. എന്നാൽ, ആ സമയത്ത് മുറിയിലേക്ക് വന്നെ സഹോദരൻ മുസ്തഫ അവളെ പ്രകോപിപ്പിക്കാൻ നോക്കുകയാണ്.
സഹോദരങ്ങൾ തമ്മിൽ പരസ്പരം ഭയങ്കര സ്നേഹമായിരിക്കും എന്നതുപോലെ തന്നെ അങ്ങോട്ടും ഇങ്ങോട്ടും പണി കൊടുക്കാനും അവരെ വെറുതെ ദേഷ്യം പിടിപ്പിക്കാനുമെല്ലാം എല്ലാവർക്കും ഇഷ്ടമാണ്. അതുപോലെ, സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിന്റെയും കുസൃതി കാണിക്കുന്നതിന്റെയും ഒക്കെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അങ്ങനെ 33 മില്ല്യൺ പേർ കണ്ട ഒരു വീഡിയോയാണ് ഇത്.
പാകിസ്ഥാനിൽ നിന്നുള്ള ഒരു സഹോദരനും സഹോദരിയുമാണ് വീഡിയോയിൽ ഉള്ളത്. അവരുടെ അമ്മ മഹ്ഗുൽ തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. സഹോദരങ്ങളായ മുസ്തഫയും ഗുലുനയും ആണ് വീഡിയോയിൽ ഉള്ളത്. വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത് ഗുലുന ഒരു വ്ലോഗ് എടുക്കാൻ തയ്യാറായി നിൽക്കുന്നതാണ്.
വളരെ ആവേശത്തോടെയാണ് അവൾ വ്ലോഗ് എടുക്കാൻ തുടങ്ങുന്നത്. തന്റെ കളിപ്പാട്ടങ്ങൾ കാണിച്ചു കൊടുക്കാനാണ് അവൾ ശ്രമിക്കുന്നത്. എന്നാൽ, ആ സമയത്ത് മുറിയിലേക്ക് വന്നെ സഹോദരൻ മുസ്തഫ അവളെ പ്രകോപിപ്പിക്കാൻ നോക്കുകയാണ്. അവൾ അത് ഗൗനിക്കുന്നില്ല. എന്നാൽ, അതോടെ അവൻ മുറിയിലെ ലൈറ്റ് അണച്ച് കളയുന്നു. അവിടം മൊത്തം ഇരുട്ടിലായി. സഹോദരിയെ ദേഷ്യം പിടിപ്പിക്കാൻ ചെയ്തതാണ് എങ്കിലും ഗുലുനയ്ക്ക് ദേഷ്യം മാത്രമല്ല, നല്ല സങ്കടവും വന്നു. അവൾ കരഞ്ഞുകൊണ്ട് മുറിയിൽ നിന്നും ഇറങ്ങി പോവുന്നതും കാണാം.
വീഡിയോ ഷൂട്ട് ചെയ്തുകൊണ്ടിരുന്ന അമ്മ ഗുലുനയെ ആശ്വസിപ്പിക്കുകയും മുസ്തഫയുടെ പെരുമാറ്റത്തിൽ അവനോട് ചെറുതായി ദേഷ്യപ്പെടുന്നുമുണ്ട്. സഹോദരൻമാർ ഇങ്ങനെ തന്നെയാണോ എന്നാണ് മഹ്ഗുലിന്റെ ചോദ്യം.
എന്തായാലും, വീഡിയോ വൈറലായി മാറി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ ഇട്ടത്. സഹോദരങ്ങൾ മിക്കവാറും ഇങ്ങനെ തന്നെയാണ് എന്നാണ് ഭൂരിഭാഗവും പറഞ്ഞത്. എന്നാലും, മുസ്തഫ എന്തിനിത് ചെയ്തു എന്ന് തമാശയ്ക്ക് ചോദിച്ചവരും ഉണ്ട്.