വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

By Web Team  |  First Published Apr 26, 2024, 1:28 PM IST


വിവാഹ വേദിയിലെത്തിയ വധു,തന്‍റെ സംശയം ദുരൂകരിക്കാനായി വരനോട് രണ്ടിന്‍റെ ഗുണന പട്ടിക ചൊല്ലാന്‍ പറഞ്ഞു. വിവാഹവേദിയില്‍ വച്ച് അവിചാരിതമായി വധു ഗുണന പട്ടിക ചൊല്ലാന്‍ പറഞ്ഞപ്പോള്‍ വരന്‍ നിന്ന് വിയര്‍ത്തു.



വിവാഹ സീസണാണ് ഇപ്പോള്‍, ഒരു ദിവസം തന്നെ നാലും അഞ്ചും വിവാഹങ്ങളാണ് ചുറ്റും നടക്കുന്നത്. ഇതിനിടെ പഴയൊരു വിവാഹം മുടങ്ങിയ സംഭവം വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വിവാഹമെന്നത്, സാധാരണയായി ഭാവി ജീവിതത്തില്‍ ഒരു മിച്ച് ജീവിക്കേണ്ട അപരിചിതരായ രണ്ട് പേരുടെ ഒത്തുചേരലാണ്. ഇവിടെ ഏറ്റവും കൂടുതല്‍ വിലമതിക്കുന്നത് പരസ്പര വിശ്വാസത്തെയാണ്. വിവാഹത്തിന് മുമ്പ് തന്നെ നുണ പറഞ്ഞ് വിവാഹം കഴിക്കാന്‍ ശ്രമിച്ചാല്‍ അത് അവരുടെ ഭാവി ജീവിതത്തെ തന്നെ ദോഷകരമായി ബാധിക്കും. വിവാഹം ഒന്ന് നടക്കാന്‍ വേണ്ടി പറയുന്ന നിര്‍ദ്ദോഷമായ നുണ പോലും ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇത്തരത്തില്‍ വരനും വീട്ടുകാരും വഞ്ചിച്ചെന്ന് ആരോപിച്ചാണ് വധുവും കുടുംബവും വിവാഹത്തില്‍ നിന്നും പിന്മാറിയത് വലിയ വാര്‍ത്തായിരുന്നു. ആ പഴയ സംഭവം ഇപ്പോള്‍ മറ്റൊരു വിവാഹ സീസണില്‍ സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും വൈറലായി. 

shayar_yogi എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് ഇത് സംബന്ധിച്ച് വാര്‍ത്തയുടെ ചിത്രങ്ങള്‍ ഒരു ചെറിയ വീഡിയോയാക്കി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.  ഉത്തർപ്രദേശിലെ മഹോബ ജില്ലയിലായിരുന്നു സംഭവം നടന്നത്. ഏറെ കാലം അന്വേഷിച്ച് ഒരു വധുവിനെ കണ്ടെത്തിയപ്പോള്‍ വിവാഹം നടക്കുന്നതിനായി വരവും വരന്‍റെ കുടുംബവും വധുവിന്‍റെ കുടുംബത്തോട് ഒരു നുണ പറഞ്ഞു. വിവാഹ ദിനം ഈ തട്ടിപ്പ് മനസിലാക്കിയ വധുവും കുടുംബവും വിവാഹത്തില്‍ നിന്നും പിന്മാറിയതായിരുന്നു സംഭവം. വരവ് വിദ്യാഭ്യാസമില്ലെന്ന കാര്യമായിരുന്നു വരന്‍റെ കുടുംബം മറച്ച് വച്ചത്. 

Latest Videos

undefined

മൃഗങ്ങൾക്കും വഴി നടക്കണം; ഹൈവേ പൂട്ടിയിട്ട് വാഹനങ്ങള്‍ തടഞ്ഞ് ലൊസാഞ്ചലസ്

കാമുകിയുടെ ബർഗർ കഴിച്ചു; ജഡ്ജിയുടെ മകനെ റിട്ട. പോലീസുദ്യോഗസ്ഥന്‍റെ മകന്‍ വെടിവച്ച് കൊലപ്പെടുത്തി

വിവാഹ വേദിയിലെത്തിയ വധു,തന്‍റെ സംശയം ദുരൂകരിക്കാനായി വരനോട് രണ്ടിന്‍റെ ഗുണന പട്ടിക ചൊല്ലാന്‍ പറഞ്ഞു. വിവാഹവേദിയില്‍ വച്ച് അവിചാരിതമായി വധു ഗുണന പട്ടിക ചൊല്ലാന്‍ പറഞ്ഞപ്പോള്‍ വരന്‍ നിന്ന് വിയര്‍ത്തു. പിന്നാലെ വിവാഹ വേദിയില്‍ വച്ച് വധുവിന്‍റെ വീട്ടകാര്‍ വരന് വിദ്യാഭ്യാസമില്ലെന്ന കാര്യം തിരിച്ചറിയുകയും വിവാഹത്തില്‍ നിന്ന് പിന്മാറുകയുമായിരുന്നു. വരന്‍റെയും വധുവിന്‍റെയും വീട്ടുകാര്‍ ആലോചിച്ച് തീരുമാനിച്ച വിവാഹമായിരുന്നു അത്. വാര്‍ത്തയുടെ കുറിപ്പ് പങ്കുവച്ചതിന് പിന്നാലെ നിരവധി പേര്‍ കുറിപ്പുമായെത്തി. 'എല്ലാ ആൺകുട്ടികളും അവരുടെ വിവാഹത്തിന് രണ്ടിന്‍റെ ഗുണന പട്ടിക പഠിച്ചതിന് ശേഷമേ വരൂ.' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'എനിക്ക് പോലും രണ്ടിന്‍റെ ഗുണനപട്ടിക അറിയില്ല' മറ്റൊരു കാഴ്ചക്കാരനെഴുതി. 

'കോഴി ഒരു വികാര ജീവി'; വികാരം വരുമ്പോള്‍ നിറം മാറുമെന്ന് പഠനം
 

click me!