ട്രാൻസ്‌പോർട്ട് സ്ഥാപനം പറയുന്നതനുസരിച്ച്, ആ ഭാഗത്ത് ട്രാമിന്റെ പരമാവധി വേഗത മണിക്കൂറിൽ 20 കിലോമീറ്റർ (ഏകദേശം 12 മൈൽ) ആണ്. പ്രായമായ സ്ത്രീയെ കണ്ടപ്പോൾ ഡ്രൈവർ വേഗത കുറച്ചുവെന്നും കമ്പാൻഹിയ ബ്രസിലീറ ഡി ട്രെൻസ് അർബാനോസ് (CBTU) പറഞ്ഞു.
ബ്രസീലി(Brazil)ൽ സ്വന്തം ജീവൻ പോലും ഗൗനിക്കാതെ വൃദ്ധയെ അപകടത്തിൽ നിന്നും രക്ഷിച്ച് യുവാവ്. ട്രാം ഇടിക്കാതെ വൃദ്ധയെ രക്ഷിക്കുകയായിരുന്നു ബൈക്ക് യാത്രികനായ യുവാവ്. ഈ ബൈക്ക് യാത്രികൻ(Biker) ട്രാഫിക്കിൽ കാത്തുനിൽക്കുകയായിരുന്നു. ട്രാം(Tram) കടന്നുപോകുന്നത് കണ്ടയുടനെ അയാൾ ബൈക്കിൽ നിന്ന് ചാടി ട്രാക്കിലൂടെ നടക്കുകയായിരുന്ന വൃദ്ധയെ സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചിഴച്ചു. ട്രാം ഇടിക്കുന്നതിൽ നിന്നും കഷ്ടിച്ചാണ് അവർ രക്ഷപ്പെട്ടത്.
ഈ സംഭവം ഫെബ്രുവരി 22 -ന് വടക്ക്-കിഴക്കൻ ബ്രസീലിയൻ സംസ്ഥാനമായ അലഗോസിലെ മാസിയോ നഗരത്തിലാണ് നടന്നത്. മെട്രോയുടെ റിപ്പോർട്ട് പ്രകാരം, 77 വയസ്സുള്ള റൂത്ത് എന്ന സ്ത്രീ ട്രാം വരുന്ന കാര്യം അറിഞ്ഞിരുന്നില്ല, ശബ്ദമൊന്നും കേട്ടതുമില്ല. അതിനാൽ അവർ സമീപപ്രദേശത്തെ ട്രാക്കിലൂടെ നടത്തം തുടർന്നു. അതിനാൽ തന്നെ, ബൈക്ക് യാത്രികൻ തന്നെ ട്രാക്കിൽ നിന്ന് വലിച്ചിഴച്ചപ്പോൾ, അവർ അത്ഭുതപ്പെട്ടു, അവൻ എന്താണ് ചെയ്യുന്നത് എന്നുപോലും അവർ ബൈക്കുകാരനോട് ചോദിച്ചു.
undefined
അവൾ സംഭവത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ, "ഞാൻ ട്രെയിൻ കണ്ടില്ല, ഞാൻ വീഴുകയാണെന്ന് എനിക്ക് മനസ്സിലായി. യുവാവ് എന്നെ പിടിച്ച് നിലത്തേക്കിട്ടു. ഞാൻ വീണു. അവനോട്, നിങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചു. യുവാവ് ട്രാമിലേക്ക് നോക്കൂ എന്ന് പറഞ്ഞപ്പോഴാണ് ഞാനത് കാണുന്നത്. നോക്കുമ്പോൾ ട്രാം കടന്നു പോകുന്നതാണ് കണ്ടത്."
ട്രാൻസ്‌പോർട്ട് സ്ഥാപനം പറയുന്നതനുസരിച്ച്, ആ ഭാഗത്ത് ട്രാമിന്റെ പരമാവധി വേഗത മണിക്കൂറിൽ 20 കിലോമീറ്റർ (ഏകദേശം 12 മൈൽ) ആണ്. പ്രായമായ സ്ത്രീയെ കണ്ടപ്പോൾ ഡ്രൈവർ വേഗത കുറച്ചുവെന്നും കമ്പാൻഹിയ ബ്രസിലീറ ഡി ട്രെൻസ് അർബാനോസ് (CBTU) പറഞ്ഞു. വാഹനങ്ങൾ പെട്ടെന്ന് നിർത്താൻ കഴിയാത്തതിനാൽ കാൽനടയാത്രക്കാർ ട്രാം ലൈനുകൾ മുറിച്ചുകടക്കുമ്പോൾ ശ്രദ്ധിക്കണമെന്നും കമ്പനി കൂട്ടിച്ചേർത്തു.
ഏതായാലും നിരവധിപ്പേരാണ് യുവാവിന്റെ ധൈര്യത്തെ പ്രശംസിച്ചത്.