ഒ... എന്നാലും എന്നാ പോക്കാ സാറേ അത്.....; പോലീസുകാർ കാണ്‍കെ യുവാവിന്‍റെ ബൈക്ക് സ്റ്റണ്ട്, വീഡിയോ വൈറല്‍

By Web Team  |  First Published Mar 28, 2024, 2:15 PM IST

പോലീസുകാര്‍ അടുത്തെത്തിയതും യുവാവ് തന്‍റെ മുന്നിലെ വീലുകള്‍ പൊക്കി സ്റ്റണ്ട് ചെയ്ത് വേഗത്തില്‍ പോകുന്നു. ഇതിനിടെ എസ്ഐ എന്ന് തോന്നുന്ന മറ്റൊരു പോലീസുകാരന്‍ ബുള്ളറ്റില്‍ ഹെല്‍മറ്റില്ലാതെ വീഡിയോയിലേക്ക് കയറിവരുന്നതും കാണാം. 



ഴയത് പോലെയല്ല, റോഡൊക്കെ ഇപ്പോ സെറ്റാണ്. ആര്‍ക്കും വാഹനമുമായി ഒന്ന് മൂളിച്ച് പോകാന്‍ തോന്നും. എന്നാല്‍, അത്തരത്തില്‍ അപകടകരമായ ഡ്രൈവിംഗികളെ ശ്രദ്ധിക്കാനും പിടികൂടാനും റോഡ് നീളെ എഐ ക്യാമറകളും അല്ലാത്ത ക്യാമറകളും പോലീസും ട്രാഫിക് പോലീസുമൊക്കെയുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസം എക്സ് സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കാഴ്ചക്കാരെ ഞെട്ടിച്ച് കളഞ്ഞു. പോലീസ് നോക്കി നില്‍ക്കെ നടുറോട്ടില്‍ വച്ച് യുവാവിന്‍റെ അപകടകരമായ ബൈക്ക് സ്റ്റണ്ട്. 

@liveankitknp എന്ന എക്സ് ഉപയോക്താവ് വീഡിയോ എക്സില്‍ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി,' കാണ്‍പൂര്‍ ഗംഗാ ബാരേജിലെ ഡെത്ത് സ്റ്റണ്ടിന്‍റെ വീഡിയോ വൈറലാകുന്നു. സ്റ്റണ്ട് നിയന്ത്രിച്ച പോലീസുകാരെയും കാണാം, മൂന്ന് പോലീസുകാർക്ക് സമീപം യുവാവ് സ്റ്റണ്ട് ചെയ്യുന്നതും കാണാം, കൊഹാന പോലീസ് സ്റ്റേഷൻ ഏരിയ ഗംഗാ ബാരേജ് കേസ്.' അദ്ദേഹം വീഡിയോ കാണ്‍പൂര്‍ പോലീസിന് ടാഗ് ചെയ്തു. വീഡിയോ ഏതാണ്ട് രണ്ടര ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. വീഡിയോയില്‍ ഒരു യുവാവ് ഹെല്‍മറ്റ് ധരിച്ച് ബൈക്കില്‍ ദൈര്‍ഘ്യമേറിയ ഒരു പാലത്തിലൂടെ ഓടിച്ച് പോകുന്നത് കാണാം. തൊട്ട് പിന്നിലായി ഒരു പോലീസ് ബൈക്ക് എത്തുന്നു. അതില്‍ ബൈക്ക് ഓടിക്കുന്ന പോലീസുകാരന്‍ മാത്രമാണ് ഹെല്‍മറ്റ് വച്ചിരിക്കുന്നത്. പുറകില്‍ ഇരിക്കുന്ന പോലീസുകാരന് തൊപ്പി പോലുമില്ല. പോലീസുകാര്‍ അടുത്തെത്തിയതും യുവാവ് തന്‍റെ മുന്നിലെ വീലുകള്‍ പൊക്കി സ്റ്റണ്ട് ചെയ്ത് വേഗത്തില്‍ പോകുന്നു. ഇതിനിടെ എസ്ഐ എന്ന് തോന്നുന്ന മറ്റൊരു പോലീസുകാരന്‍ ബുള്ളറ്റില്‍ ഹെല്‍മറ്റില്ലാതെ വീഡിയോയിലേക്ക് കയറിവരുന്നതും കാണാം. ഈ സമയം ബൈക്ക് സ്റ്റണ്ട് നടത്തിയ  യുവാവ് ഏറെ ദൂരെ പിന്നിട്ടിരുന്നു. 

Latest Videos

'അടക്കാൻ കൊണ്ട് പോകുവായിരിക്കും'; സ്കൂട്ടിയിൽ പോകുമ്പോൾ ഫോണിൽ സംസാരിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ

गंगा बैराज पर मौत का स्टंट करते वीडियो हुआ वायरल..

स्टंट पर लगाम लगाने वाले पुलिसकर्मी दिखे लापरवाह,तीन पुलिसकर्मियों के बगल में स्टंट कर रहा युवक,कोहना थाना क्षेत्र गंगा बैराज का मामला pic.twitter.com/AonQnBcivS

— ठाkur Ankit Singh (@liveankitknp)

മുണ്ട് മുറുക്കി ഉടുക്കുമ്പോഴും കൈയയച്ച് സഹായിച്ച് ബ്രിട്ടീഷുകാര്‍; സംഭാവന നല്‍കിയത് കേട്ടാല്‍ ഞെട്ടും

വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ കാൺപൂരിലെ നവാബ്‍ഗഞ്ച് പോലീസ്  കേസെടുത്തു. ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാവിനെ പിടികൂടി. മോട്ടോർ വെഹിക്കിൾസ് (എംവി) നിയമപ്രകാരം പിഴയും ചുമത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (ഡിസിപി) സെൻട്രൽ ആർ എസ് ഗൗതം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. ഒപ്പം ഒരു സബ് ഇന്‍സ്പെക്ടര്‍ അടങ്ങുന്ന പോലീസ് സംഘത്തെ പാലത്തില്‍ നിരീക്ഷണത്തിന് നിയോഗിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രദേശത്ത് സിസിടിവി സ്ഥാപിച്ചെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കുറിപ്പെഴുതാനെത്തിയത്. 'കാൺപൂരിലെ  കുട്ടികൾ എപ്പോൾ മെച്ചപ്പെടുമെന്ന് അറിയില്ല. പോലീസിനെയും പേടിയില്ല. ഈ ഗംഗാ ബാരേജ് പാലം നിർമ്മിക്കാൻ പാടില്ലായിരുന്നു. എല്ലാവരും ദിവസവും ബൈക്കുകളിൽ സ്റ്റണ്ടുകൾ ചെയ്യുന്നു അല്ലെങ്കിൽ ഇൻസ്റ്റാഗ്രാമിൽ റീലുകൾ നിർമ്മിക്കുന്നത് തുടരുന്നു,' ഒരു കാഴ്ചക്കാരനെഴുതി.

'ദയവായി സഹായിക്കൂ...'; ഷാലിമാർ എക്‌സ്പ്രസിൽ ടിക്കറ്റില്ലാത്ത യാത്രക്കാർ, സാമൂഹിക മാധ്യമത്തിൽ സഹായ അഭ്യർത്ഥന
 

click me!