തന്റെ കഴിവുകളും ഫിറ്റ്നെസ്സുമെല്ലാം പ്രകടിപ്പിക്കുന്ന അനേകം വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ രാജാ യാദവ് പങ്കുവച്ചിരിക്കുന്നത്. ഓരോ വീഡിയോയും കാണുമ്പോൾ ടാർസൻ എന്ന് അറിയപ്പെടുന്നതിൽ തെറ്റില്ല എന്ന് തോന്നും.
ടാർസനെ കുറിച്ച് നമ്മളെല്ലാവരും കേട്ടിട്ടുണ്ടാകും. അമേരിക്കൻ നോവലിസ്റ്റായ എഡ്ഗാർ റൈസ് ബറോസിന്റെ ഒരു സാങ്കല്പിക കഥാപാത്രമാണ് ടാർസൻ. കുരങ്ങന്മാർ എടുത്തു വളർത്തുന്ന ടാർസൻ അസാമാന്യമായ കഴിവുകൾ ഉള്ളവനാണ്. കാട്ടിൽ വളർന്നതിലാവാം ഒരു മനുഷ്യനേക്കാളും വേഗതയും കരുത്തും ഒക്കെ ടാർസനെന്ന കഥാപാത്രത്തിന് എഴുത്തുകാരൻ നൽകിയിട്ടുണ്ട്. അതുപോലെ, ബിഹാറിൽ ഒരു യുവാവുണ്ട്. 'ബിഹാറിന്റെ ടാർസനെ'ന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിലർ ഈ യുവാവിനെ വിശേഷിപ്പിക്കുന്നത്.
രാജാ യാദവ് എന്ന് പേരായ യുവാവ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാൻ കാരണം യാദവിന്റെ വേഗതയും കായികപരമായ കഴിവുകളും ആണ്. നിരവധി വീഡിയോകൾ രാജാ യാദവിന്റേതായി സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ നിന്നുള്ള രാജ യാദവ് തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടായ 'രാജ യാദവ് ഫിറ്റ്‌നസി'ൽ നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ താർ, സ്‌കോർപ്പിയോ പോലുള്ള വാഹനങ്ങളെ ഓടി മറികടക്കുന്നത് കാണാം.
undefined
തന്റെ കഴിവുകളും ഫിറ്റ്നെസ്സുമെല്ലാം പ്രകടിപ്പിക്കുന്ന അനേകം വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ രാജാ യാദവ് പങ്കുവച്ചിരിക്കുന്നത്. ഓരോ വീഡിയോയും കാണുമ്പോൾ ടാർസൻ എന്ന് അറിയപ്പെടുന്നതിൽ തെറ്റില്ല എന്ന് തോന്നും.
രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഷെയർ ചെയ്തിരിക്കുന്ന ഒരു വീഡിയോയിൽ രാജാ യാദവിന്റെ മികച്ച പ്രകടനം തന്നെ കാണാം. ഒരുലക്ഷത്തിലധികം ആളുകളാണ് ആ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി ആരാധകരും രാജാ യാദവിന് സോഷ്യൽ മീഡിയയിലുണ്ട്. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്താറുണ്ട്.
'നിങ്ങളെ തോല്പിക്കാൻ ആരും ഇല്ല' എന്നാണ് ഒരാൾ വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. മറ്റൊരാൾ പറഞ്ഞിരിക്കുന്നത്, 'ബുള്ളറ്റ് ട്രെയിൻ പോലെയാണ് രാജു യാദവ് കുതിക്കുന്നത്' എന്നാണ്.